Saturday, September 1, 2012

മുന്നറിയിപ്പ്


ഇന്ത്യന്‍ പകര്‍പ്പാവകാശനിയമപ്രകാരം, മറ്റുള്ളവരുടെ സ്ക്രാപ്പുകല്‍ കോപ്പിയടിക്കുന്നതും, അനുകരിക്കുന്നതും, ശിഷാര്‍ഹമാകുന്നു. ആയതിനാല്‍, സ്വന്തമായി ഒരു സ്ക്രാപ്‌ പോലും എഴുതുവാന്‍ അറിയാത്ത എല്ലാ ലവനും, ലവിയും, ഈ സ്ക്രാപ്‌ കിട്ടി, 12 മണിക്കൂറിനുള്ളില്‍, കോപ്പിയടി നിര്‍ത്തിയില്ലെങ്കില്‍, യാതൊരു മുന്നറിയിപ്പും കൂടാതെ അവരുടെ പ്രൊഫൈ ലുകള്‍ റെയ്ഡു ചെയ്യുന്നതും, കോപ്പിയടിക്കുന്നതായി തെളിഞ്ഞാല്‍, അത്തരം പ്രൊഫൈ ലുകള്‍ മൂന്നാര്‍ മോഡലില്‍ ഇടിച്ചു നിരത്തുന്നതാണെന്നും ഇതിനാല്‍ അറിയിക്കുന്നു. 


Tuesday, June 12, 2012

നുറുങ്ങുകള്‍

നുറുങ്ങുകള്‍


 വാഹനത്തിന്റെ  ഇന്‍ഷുറന്‍സ്‌  രേഖകള്‍  നഷ്ട്ടപ്പെട്ടാല്‍ ....
 ഇന്‍ഷുറന്‍സ്‌
രേഖകള്‍ നഷ്ട്ടപ്പെട്ടാല്‍  ,അത്  നഷ്ട്ടപ്പെടാന്‍  ഇടയായ സാഹചര്യം 
കാണിച്ച്  വിശദമായ ഒരു അപേക്ഷയോടെ  ഇന്‍ഷുറന്‍സ്‌  കമ്പനിക്കു  പോളിസി  ഉടമ
ഡിക്ലാരേശന്‍  നല്‍കണം . നിശ്ചിത  ഫീസടച്ച്  പോളിസിയുടെ  duplicate 
വാങ്ങാവുന്നതാണ് .

കഥയിലെ രാജകുമാരി .


 “മധൂ,.ടു യു റിമംബര്‍ മി ?
 ശെടാ ..ഇതാരാ ?
 രാവിലെ മെയില്‍ തുറന്നതെ കണ്ട കാഴ്ച !!
 വൈരസുകള്‍ പാഞ്ഞു വന്നതാണോ ?
 ഞാന്‍ ഒരു നിമിഷം ശങ്കിച്ചു..എന്തായാലും തുറന്നു നോക്കുക തന്നെ

 മധൂ ,എന്നെ ഓര്‍മ്മയുണ്ടോ ?

ഇത് രാജിയാണ്

രാജശ്രീ മേനോന്‍ ..
 ഈശ്വരാ ..രാജിയോ ?

 ഞാന്‍ വീണ്ടും മെയിലിലേക്ക് " എത്ര വര്ഷം ആയിക്കാണും നമ്മള്‍ കണ്ടിട്ട് , പറയാമോ ? ഞാന്‍ ഒന്ന് ആലോചിച്ചു കൈവിരലില്‍ കണക്കു കൂട്ടേണ്ട കാര്യം ഇല്ലല്ലോ ..
അതെ മധു ഇപോ ഇരുപതു വര്‍ഷത്തോളമായി അല്ലെ ?
ഓര്‍മ്മകള്‍ അതിനു മങ്ങല്‍ ഉണ്ടോ ? ഇല്ല്ല ..ഒട്ടും ഇല്ല


കോളേജിന്റെ ക്ലാസ് മുറികളും ,ലാബും ,കാന്റീനും ,നടുമുറ്റവും പിന്നെ ആ വാകമരവും മനസ്സിലേക്ക് ഓടി എത്തി .
അഷ്ടിക്കു വകയില്ലാത്ത കുടുംബത്തില്‍ നിന്ന് കൊലെജിലെത്തിയ തന്റെ ദിനങ്ങള്‍ ...അന്നൊക്കെ തന്റെ സ്പോന്‍സര്‍ രാജി ആയിരുന്നല്ലോ !!

അത്യാവശ്യം സൗകര്യം ഉള്ള ഉന്നതകുലജാത !! കാന്റീന്‍ മുതല്‍ വട്ടചിലവിനു പോലും ആശ്രയിച്ചിരുന്ന ബാങ്ക് !!


"നീ മെയില്‍ വായിക്കുന്നോ ,അതോ സ്വപ്നം കാണുന്നോ പണ്ടത്തെ പോലെ "
സത്യം ഇവള്‍ക്ക് ഒരു മാറ്റവും ഇല്ലല്ലോ വൈക്കത്തപ്പാ !!!
അന്നും ഇങ്ങനെ തന്നെ ആയിരുന്നല്ലോ!!!.എന്തേലും പ്രശ്നങ്ങള്‍ അലട്ടുന്ന നേരം ,ഒരു കൈനോട്ടക്കാരിയുടെ ലാഘവത്തോടെഎന്റെ മുഖത്ത് നിന്നും അത് മനസിലാക്കാന്‍ ഉള്ള അപാരമായ കഴിവ് !!


" നീ ഇപ്പോള്‍ എന്താണ് ആലോചിക്കുന്നത് ,ഞാന്‍ പറയട്ടെ ?
എനിക്ക് എങ്ങനെ നിന്റെ ഇമെയില്‍ കിട്ടി എന്നല്ലേ ?

അല്ല എന്ന് മനസിനോട് പറയാന്‍ ശ്രേമിച്ചോ ?

"നീ കൂടുതല്‍ ആലോചിച്ചു തല ചൂട് ആക്കേണ്ട ..ഞാന്‍ നമ്മുടെ കോളേജു കംമ്യുനിട്ടിയില്‍ സെര്‍ച്ച്‌ ചെയ്തു ..നിന്റെ പേരൊന്നും കണ്ടില്ലാ ..ബട്ട്‌ തോമസിനെ കിട്ടി ( അപ്പച്ചന്‍ )"

ഇവള്‍ ഇതൊന്നും മറന്നില്ലേ ?
ചെറുപ്പത്തിലെ മുടി നരച്ച തോമസിനെ അന്ന് എല്ലാരും " അപ്പച്ചാ ' എന്നാ വിളിച്ചിരുന്നത്‌ .


" ശെരി ശെരി ..ഇനി എന്റെ വിശേഷങ്ങള്‍ ,അതറിയാന്‍ നീ ഒരിക്കല്‍ പോലും ശ്രെമിച്ചിട്ടില്ലെങ്കിലും .....
 നേരാണല്ലോ ...
" ഞാനിപ്പോള്‍ മിയാമിയില്‍ ആണ് ..ഫ്ലോറിഡ.
അതെ ആ മോട്ടത്തലയന്റെ ഭാര്യ ആയിട്ട് >>>ഹ ഹ ഹ

 അവസാന വര്‍ഷ പരീക്ഷക്ക്‌ മുന്‍പേ രാജിയുടെ കല്യ്യണം കഴിഞ്ഞല്ലോ ...
 ഓര്‍മ്മകളില്‍ എവിടെയോ ഒരു നീറ്റല്‍ !!..അവള്‍ കൊണ്ടുവന്നിരുന്ന ഭക്ഷണത്തിന്റെ മണം !! അതെ ശെരിക്കും അത് ഫീല്‍ ചെയ്യുന്നു .പാവം എനിക്കുള്ള ഒരു പൊതിയുമായി അല്ലാതെ ഒരിക്കലും വരാറില്ലല്ലോ അന്നൊക്കെ ക്ലാസ്സില്‍ ?

" ഇപോ എന്റെ ഇമെയില്‍ കിട്ടിയല്ലോ ..ഇനി ഇതിനു മറുപടി വന്നിട്ട് ബാക്കി ."
 കഴിഞ്ഞു ..ഒരു ബൈ പോലും ഇല്ല !
 പണ്ടത്തെ അതെ കുസൃതിയോടെ അവള്‍ടെ ചിരി ഞാന്‍ കേട്ടു...അകലെ

 വീണ്ടും ഓര്‍മ്മകളിലേക്ക് ഊളിയിട്ടു ..

 കോളേജില്‍ കൊട്ടിഘോഴിച്ചിരുന്ന ഒരു പ്രണയം !!
ശെരിക്കും അത് പ്രണയം ആയിരുന്നോ ?

അല്ല അതിനപ്പുറം വേറെ എന്തൊക്കെയോ ആയിരുന്നല്ലോ
 വിശക്കുന്നവനു അന്നം നല്‍കുന്ന മാലാഖ !!തോളോട് തോള്‍ ചേര്‍ന്ന് നിന്ന സുഹുര്‍ത്ത് !! നനവാര്‍ന്ന എന്റെ കണ്ണുകളെ കൈ ആകുന്ന തൂവാലകൊണ്ട്‌ ഒപ്പിയവള്‍ !!
അവളോട്‌ നീതി പുലര്‍ത്താന്‍ എനിക്ക് കഴിഞ്ഞോ ? ഇല്ല ..ഒരിക്കലും സാധിച്ചില്ല
 പരസ്പ്പരം ഇഷ്ടം അത് സത്യവും ..എങ്കിലും കൂട്ടിമുട്ടാത്ത ഒരു അച്ചുതണ്ടുപോലെ മറ്റുപലതും
...അതുകൊണ്ടുതന്നെ പ്രണയം ..ഒരു നീറ്റലായി അങ്ങനെ കിടന്നു ..പരസ്പ്പരം .
 വാര്‍ഷിക പരീക്ഷ എഴുതാന്‍ നില്‍ക്കാതെ അവള്‍ യാത്ര പറഞ്ഞുപോയത്‌ ഇപ്പോളും കണ്ണില്‍ നില്‍ക്കുന്നു !!
 അന്ന് ആ മിഴികള്‍ എന്നോട് പറഞ്ഞത് .ഞാന്‍ അറിഞ്ഞിട്ടും അറിയാതെ നിന്നു...

അവള്‍ നീട്ടിയ ആട്ടോഗ്രഫില്‍ ഞാനെഴുതി " എനിക്കുണ്ടൊരു ലോകം ,നിനക്കുണ്ടൊരു ലോകം .......നമുക്കില്ലൊരു ലോകം !!

ഒറ്റമൂലി

ഒറ്റമൂലി 
" നിങ്ങള്‍ ആശുപത്രിയില്‍  പോകുന്നില്ലേ  ഇന്നും ?  ഭാരയുടെ ചോദ്യം  രാവിലെ . ശെരിയാണ്‌  കുറച്ചു ദിവസങ്ങള്‍ ആയി  കാലിനു ഒരു വേദന .നാളെ നാളെ എന്ന്  പറഞ്ഞു ഇപ്പോള്‍  ഒരു മാസത്തോളമായി ." നിങ്ങളെ  മകളുടെ വാക്കുംകെട്ടോണ്ട് ഇരുന്നോട്ടോ ..സഹധര്‍മ്മിണി  ഒരു യുദ്ധത്തിനു  തന്നെ .കാലിനു വേദന എന്ന് പരയുംപോളെ  മകള്‍ പറയും  " അച്ഛാ ..അതിനു ഒരു  ഒറ്റ മൂലിയുണ്ട് , ഒറ്റ  മൂലിയുണ്ട്! .അച്ഛാ ഇന്ന്  വൈകുന്നേരം  സ്കൂളില്‍ നിന്ന്  വരുമ്പോള്‍ കൊണ്ടുവരാട്ടോ .ഞാന്‍ സമ്മതിച്ചു  .ആശുപത്രിയില്‍  പോയാല്‍  നല്ല  ഒരു തുക  ആകും ..പിന്നെ കുറെ ടെസ്റ്റുകളും !. ഭാര്യയുടെ രൂക്ഷമായ  നോട്ടം ഞാന്‍ അവഗണിച്ചു ..മകള്‍  സ്കൂള്‍ ബാഗുമെടുത്ത്‌ രെക്ഷപെട്ടു 
      ഉച്ചയായി .. വൈകുന്നേരമായി മകളുടെ വരവും നോക്കി ഞാന്‍ വേദന കടിച്ചുപിടിച്ച്  ഇരുന്നു  .തികട്ടി വന്ന  ഭാര്യയുടെ ദേഷ്യം  പാവം കോഴികള്‍ക്ക് നേരെ  " അസത്തുക്കള്‍ " കയ്യില്‍ കിട്ടിയതൊക്കെ എടുത്തു അവള്‍ കോഴികളെ  എറിഞ്ഞു .ഓ  നാല് മണി ആയി മോള്‍ ഇപ്പോള്‍ എത്തും " ഒറ്റമൂലിയും " കൊണ്ട് .പതിവുപോലെ  കൂട്ടുകാരിക്ക് ഒപ്പം മോള്‍ വരുന്നു  ,
.എന്തൊക്കെയോ സംസാരിച്ച്. വന്ന ഉടനെ  അവള്‍ അകത്തേക്ക്  ഓടി  " മരുന്ന് കൊണ്ട് വന്നിട്ടുണ്ട് " ഞാന്‍ ഉറപ്പിച്ചു .വെകുവോളും ഇരുന്നു ...ഇനി ആറുവോളം ഇരിക്കാല്ലോ  ,ഞാന്‍ സമാധാനിച്ചു .ഏതായാലും  മകള്‍ എന്തോ കഴിച്ചിട്ട്  ഓടി അടുത്ത് വന്നു ." എവിടെ  നിന്റെ ഒറ്റമൂലി ? അവള്‍ ഒന്ന്  പുഞ്ചിരിച്ചോ ? അതോ എനിക്ക് തോന്നിയതോ..?
മകളുടെ മറുപടി  ഉടനെ വന്നു  " അച്ഛാ  ഇത് ഒരു രോഗം ഒന്നും അല്ലാട്ടോ ,പ്രായം ആകുമ്പോള്‍ എല്ലാര്ക്കും  ഇങ്ങനെയാ  ..കൈ വേദന  കാല്‍ വേദന  ,ശരീരം വേദന ഒക്കെയും  ഉണ്ടാകും ,എവിടേലും  ചുമ്മാ ഇരിക്കുകയോ  കിടക്കുകയോ  ചെയ്താല്‍ മതി..താനേ  മാറും വേദന എല്ലാം . ഇത് തന്നെ അല്ലെ  അച്ഛന്‍  " അച്ഛമ്മയോടും " പറയാറ്‌ ..ഞാന്‍ കേട്ടിട്ടുണ്ട് ." എടീ  ..കുരുത്തം കേട്ടവളെ ...ഭാര്യയുടെ  വിഫല സ്രേമം ..പുതു തലമുറയല്ലേ..? മകള്‍ ഉറച്ചു തന്നെ അവളുടെ കണ്ണുകള്‍  അത് വിളിച്ചു  പറയുന്നു .അവയെ നേരിടാന്‍  വയ്യാതെ  ഭാര്യ  എന്നെയും ..ഞാന്‍ മുകളിലേക്കും  നോക്കി.....!!!

പലിശ



" നൂറ്റിക്ക് എട്ടു രൂപയാ ഇപോ ചാക്കോയുടെ ബ്ലഡില്‍ " രാവിലെ തന്നെ ജോസ് പലിശപ്പുസ്തകം തുറന്നു .
ഇതൊരു സ്ഥിരം പല്ലവി ആയതുകൊണ്ട് ഞാനത്ര സ്രെധിച്ചില്ല .
അതേയ് സാറ് കേള്‍ക്കുന്നുണ്ടോ " പെങ്ങളുടെ മോള്‍ടെ കല്യാണമാ അടുത്ത മാസം , ഇനിയും വേണം ഒരു നല്ല തുക ....എന്താ ചെയ്ക ?
ബ്ലേഡ് എങ്കില്‍ ബ്ലേഡ് കാര്യം നടക്കേണ്ടേ ? ഒക്കെ ശേരിയാകും ജോസ് ,ഞാന്‍ സമാധാനിപ്പിച്ചു .
ആ .. പലരോടും ചോദിച്ചിട്ടുണ്ട് ആരെങ്കിലും ഒക്കെ സഹായിക്കും ..ജോസിന്റെ ആത്മഗതം.
സാമ്പത്തീകമായി അലപം പരുങ്ങലില്‍ ആണല്ലോ ഞാനും അല്ലേല്‍ എന്തേലും അല്പം സഹായിക്കാമായിരുന്നു ..പാവം !!
സാറിനു പി എഫ് ലോണ്‍ ഉണ്ടോ ? ഇല്ല ജോസേ .
വീടിലെത്തി ചായകുടിക്കുമ്പോള്‍ ജോസും , ജോസിന്റെ പെങ്ങളുടെ മോള്‍ടെ കല്യാണം പിന്നെ പി എഫ് ലോണ്‍ ഒക്കെയും ഭാര്യയുടെ ചായക്ക്‌ ഒപ്പം ഞാനും വിളമ്പി .അവള്‍ക്കും വിഷമം " നമുക്കും ഒരു പെണ്‍കുട്ടി അല്ലെ " സ്ത്രീസഹജമായ അനുകമ്പ !!.
നിങ്ങള്‍ ഒരു കാര്യം ചെയ്യ് ഒരു പി എഫ് ലോണ്‍ എടുത്തു അയാളെ ഒന്ന് സഹായിക്ക് ..നിസ്സാര പലിശ അല്ലെ വരൂ ..ഒരു സഹായം ആകട്ടെ !! സത്യത്തില്‍ ഇന്ന് രാവിലെ മുതല്‍ ഇത് തന്നെ ആയിരുന്നല്ലോ എന്റെയും ചിന്ത .
എന്തോ വായിച്ചുകൊണ്ടിരുന്ന മകള്‍ ഞങ്ങളെ നോക്കി ഒന്ന് പുഞ്ചിരുച്ചു ഹോ അവളും പച്ചകൊടി കാണിച്ചു .
അപോ അങ്ങനെ തന്നെ ഞനും തീര്‍ച്ചയാക്കി .രാവിലെ തന്നെ ജോസിനോട് കാര്യം പറഞ്ഞു ..
സാറെ പി എഫ് പലിശ അത് ഞാന്‍ തന്നേക്കാം ഒരു മൂന്നേ മൂന്ന് മാസം ഇടപാട് അങ്ങ് തീര്‍ത്തേക്കാം അതുപോരെ?
ഞാന്‍ പറഞ്ഞു മതി മതി .പിന്നെ കാര്യങ്ങള്‍ വളരെ വേഗത്തില്‍ ആയിരുന്നല്ലോ .
പി എഫ് ലോണിന്റെ ഫോം വരുന്നു , ഫില്‍ ചെയ്യുന്നു ,ഗ്യാരണ്ടി ,ഒപ്പ് ,അപ്പ്രൂവല്‍ ഒക്കെയും കഴിഞ്ഞു .
" എന്താ മധു ഇപോ ഇത്ര അത്യാവശ്യം പണത്തിനു " ബോസിന്റെ ചോദ്യത്തിനു " പെങ്ങളുടെ മകളുടെ കല്യാണമാ " അതും ജോസാ പറഞ്ഞത് .
ആരുടെ പെങ്ങള്‍ എന്ന് ബോസും ചോദിച്ചില്ല ..ഭാഗ്യം !!
ഇപ്പോള്‍ സംഗതി കഴിഞ്ഞിട്ട് മാസം ആറ് ആയി .പി എഫ് ലോണിന്റെ കട്ടിംഗ് മുറക്ക് നടക്കുന്നു . ജോസ്‌ പലിശ അടക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ അങ്ങനെ ഒരു നീക്കം ഉണ്ടായില്ല.. ആദ്യമൊക്കെ ഞനും വിചാരിച്ചു സാമ്പത്തീക ഞെരുക്കം ആയിരിക്കും ..പോട്ടെ സാരില്ല .മൂന്ന് മാസം അങ്ങ് സഹിച്ചാല്‍ മതീല്ലോ !!.ഭാര്യയും മൂളിക്കേട്ടു മകള്‍ക്ക് അപോളും പഴയ ചിരി ? അച്ഛന്‍ അടുത്ത പുലിവാല്‍ പിടിക്കുന്നു എന്നാണോ ..? ആ ... പിള്ളമനസില്‍ കള്ളം ഇല്ലെന്നാണല്ലോ ....

എന്തായാലും നാളെ ജോസിനോട് ഒന്ന് സംസാരിക്കണം .അതിനു ജോസ്‌ എപ്പോളും ബിസി ആണല്ലോ . രാവിലെ വന്നാല്‍ ഒരു മിനിറ്റ് റസ്റ്റ്‌ ഇല്ല ജോസിന്റെ ഫോണിനു ..ആരൊക്കെയോ വിളിക്കുന്നു ,ജോസിനു ബ്രോക്കെര്‍ പണിയുണ്ട് വണ്ടി ,വീട് ,പശു ,സ്ഥലം എന്നുവേണ്ട വില്‍ക്കാനും വാങ്ങാനും ഉള്ള എന്തിലും ജോസ്‌ ഉണ്ടാകും ..ജോസിന്റെ കമ്മിഷനും !! പാവം രണ്ടു അറ്റവും കൂട്ടിമുട്ടിക്കാന്‍ ഉള്ള ഒട്ടത്തിലായിരിക്കും ..ഞനും വിചാരിച്ചു ..പലപ്പോഴും സാറേ അടുത്ത മാസം കുറച്ചു കാശു കയ്യില്‍ വരും ,സാറിന്റെ കാശ് പലിശ ഉള്‍പ്പടെ റെഡിയ അതുപോരെ ? ശെരി ശെരി എന്റെ ശബ്ദത്തില്‍ അലപം നീരസം വന്നോ ? അതകൊണ്ടായിരിക്കും ചെറിയാന്‍ ചോദിച്ചത് " എന്താ മധു സാറേ ജോസുമായിട്ടു ഒരിടപാട് " ?
അങ്ങനെ ഒന്നുമില്ല ചെറിയാനെ ..ഞാന്‍ ഒഴിയാന്‍ നോക്കി . സാറേ വല്ല വായിപ്പ ആണോ ? ചെറിയാന് എങ്ങനെ മനസിലായി ?
ഞാന്‍ അറിയാതെ ചോദിച്ചു പോയി . ആഹ അങ്ങനെ വരട്ടെ ..ഇതേ …നമ്മുടെ ജോസിന്റെ സ്ഥിരം പരിപാടിയല്ലേ നമ്മളെക്ക്കൊണ്ട് പി എഫ് ലോണ്‍ എടുപ്പിക്കുക ഒരു ആറ് മാസം കഴിഞ്ഞു വേറെ ആരെക്കൊണ്ടെങ്കിലും മറ്റൊരു പി എഫ് ലോണ്‍ എടുപ്പിച്ചു നമ്മുടെ കാശു തരും . അടുത്ത മാസം പുതിയ ഫീല്‍ഡ് ഓഫീസര്‍ ജോണ്‍ ലോണ്‍ എടുക്കുന്നുണ്ട് ,ജോസിനായിട്ടാ ...ഞാന്‍ അറിഞ്ഞു . പെങ്ങളുടെ മോള്‍ടെ കല്യാണം ,അമ്മായി അപ്പന്റെ അടിയന്തിരം എന്നൊക്കെ പറയുന്നത് പുളുവാ സാറേ ...നമ്മളെ പറ്റിക്കാന്‍ !! ഹോ എന്തായാലും സാരില്ല നമ്മുടെ കാശ്ഉടനെ കിട്ടുമല്ലോ ഭാഗ്യം !! ..എന്റെ ആതമഗതം അലപം ഉറക്കെ ആയി ...ഹ ഹ ഹ ചെറിയാന്റെ ചിരി കണ്ടപ്പോള്‍ എനിക്ക് ദേഷ്യം വന്നു .അതേയ് സാറേ " ജോസ്‌ ആരാ മോന്‍ സാറിന്റെ കാശ് അവന്‍ പലിശക്ക് കൊടുത്തു നൂറ്റിക്ക് എട്ടു രൂപയ്ക്കു " ജോണ്‍ ലോണ്‍ എടുക്കുമ്പോള്‍ സാറിനു കാശ് കിട്ടും ,അടുത്ത ആള്‍ ലോണ്‍ എടുക്കുമ്പോള്‍ ..അല്ല ജോസ്‌ അയാളെക്കൊണ്ട് ലോണ്‍ എടുപ്പിക്കുമ്പോള്‍ ജോണ്‍ നും കാശ് കിട്ടും .ഇതൊരു തുടര്‍കഥ !!നമ്മുടെയൊക്കെ ലോണ്‍ ഇട്ടാ ജോസിന്റെ കളി .
ഞാനല്ലേ ആദ്യം അവന്റെ ചൂണ്ടയില്‍ പെട്ടത് .എട്ടു മാസം കഴിഞ്ഞാ എന്റെ കാശ് കിട്ടിയത് ..ഇതിപ്പോ സാറിനു ഭാഗ്യം ഉണ്ട് അടുത്ത മാസം കിട്ടുമല്ലോ. വൈക്കത്തപ്പാ..,ഇരുട്ടത്ത്‌ കിട്ടിയ ഒരടിയെ !!!!

ചാറ്റിങ് അഥവാ ചീറ്റിംഗ്

എ എസ് എല്‍ പ്ലീസ് ,,ഗോപികാ മേനോന്‍ .പാതിയോളം എത്തിയ കഷണ്ടി തടവി ഞാന്‍ ആലോചിച്ചു " ഒരു പത്തു " വയസു കുറച്ചു പറയാം !!. ഉടനെ മറുപടി ഇട്ടു 32 എം കൊച്ചി . എറണാകുളം - ആലുവ ബസ്‌ പോലെ മറുപടി 30 എഫ് കൊച്ചി . ആനന്ദലബ്ദിക്ക്  ഇനി എന്ത് വേണം ?ദാ വരുന്നു അടുത്ത ചോദ്യം ഡു യു ഹവ് എ പിക് ? വൈക്കത്തപ്പാ  ..നരച്ച മുടിയും കഷണ്ടിയും പണി പറ്റിക്കുമോ ? തല്ക്കാലം പണ്ട് എപ്പോളോ അപേക്ഷ അയച്ച ഒരു സുന്ദരന്റെ ( കണ്ടാല്‍ സിനിമ നടന്‍ ജയറാമിന്റെ അനുജനെ പോലെ ) ഫോട്ടോ സ്കാന്‍ ചെയ്തു ഇട്ടു. ചോദിക്കാതെ തന്നെ ഗോപിക നാല് പിക്സ് അയച്ചു .പല പോസില്‍ ,പല ഡ്രെസ്സില്‍ !!.അവളുടെ മാദക മേനി ..ഹോ എന്താ ഒരു സൌന്ദര്യം !!! വെണ്ണക്കല്‍ ശില്‍പം പോലെ ..നിറം പഴുത്ത ഓറഞ്ചിന്റെയോ ? .അതോ മാതളത്തിന്റെയോ   ? കത്തുന്ന സൌന്ദര്യം കവി വാക്കില്‍ പറഞ്ഞാല്‍ ..അത് തന്നെ ....    കഴിഞ്ഞ നാല് മാസത്തോളമായി ഇതൊരു തുടര്‍ക്കഥ , ജി മോള്‍ടെ ( അവളെ ജി മോളെ എന്നും എന്നെ മഞ്ച് എന്നുമായി ചെല്ലപേരുകള്‍  ) മെസ്സേജുകള്‍  അനുസരിച്ചാണല്ലോ ഇപ്പോള്‍ എന്റെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും !! അവള്‍ പറയുന്ന ഡ്രെസ്സ് മാത്രമേ ധരിക്കൂ ,പറയുന്നതെ കഴിക്കു .. ജി മോളും അങ്ങനെ തന്നെ . എന്റെ ഒരു മെസ്സേജ് അവള്‍ക്കു രാവിലെ കിട്ടണം ..എന്നാലേ ബെഡ്ഡില്‍ നിന്ന് എണീക്കൂ ..ഞാന്‍ പല തവണ കുറെ ഡ്രെസ്സുകള്‍ മേടിച്ചുകൂട്ടി . ഓണത്തിനും ,ക്രിസ്മസ്സിനും  ഓരോ ജോഡി ഡ്രെസ് ആണ്  പണ്ടൊക്കെ എടുക്കുന്നത് ..ഭാര്യടെ മുഖം കറുത്തോ ? എന്തായാലും മകള്‍ ഹാപ്പി " അച്ഛന്‍ നല്ല സ്മാര്‍ട്ട്‌ ആയിട്ടോ " എന്നൊരു കമെന്റും. .ഒന്ന് നേരില്‍ കാണാന്‍ ഞാ വല്ലതെ മോഹിച്ചു


   അങ്ങനെ കാത്ത് കാത്തിരുന്ന സുദിനം എത്തി .ഇന്നല്ലേ ജിമോളെ കാണാന്‍ പാര്‍ക്കില്‍ ചെല്ലാമെന്നു പറഞ്ഞിരിക്കുനത് . പക്ഷെ അവള്‍ പറഞ്ഞ " പച്ച ഷര്‍ട്ടും കറുത്ത പാന്റും വെളുത്ത ഷൂസ് " .ബ്ലാക്ക്‌ പാന്റ് ഉണ്ടല്ലോ..ഷൂസും ..പച്ച ഷര്‍ട്ടും പോകുന്ന വഴി മേടിക്കാം..എന്തായാലും പച്ച ഷര്‍ട്ട്‌ എടുക്കാന്‍ സഹധര്‍മ്മിണി സമതിക്കില്ല ..മകളുടെ കാര്യം കണ്ടു അറിയണം.. കറുത്തിരുണ്ട എന്റെ മുഖം പച്ച ഷര്‍ട്ടുമായി എങ്ങനെ പ്രതികരിക്കും ? അതും കണ്ടു അറിയേണ്ടിയിരിക്കുന്നു..പുത്തന്‍ കാര്‍ ഉണ്ടെന്നു ഒരു പുളുവും അടിച്ചല്ലോ ജിമോളോട്....അത് സാരില്ല റെന്റിനു പുത്തന്‍ ടൊയോട്ട കൊറോള ഒരെണ്ണം എടുക്കാം . അങ്ങനെ അതും തീരുമാനം ആയി .ഹോ എന്നെ സമ്മതിക്കണം ....ഞാന്‍ അറിയാതെ പറഞ്ഞു പോയി ...ബൈക്ക് രേന്റ്റ്‌ കാര്‍ ഓഫീസില്‍ വച്ച് ,പുത്തന്‍ കൊറോള യുമായി പാഞ്ഞു . എന്തായാലും ഒരു " നല്ല " കാര്യത്തിനു പോകുവല്ലേ , കുട്ടപ്പന്റെ തട്ടുകടയില്‍ നിന്നും ഒരു ചായ കുടിക്കാം . .ജിമോള്‍ വരാന്‍ സമയവും കുറെ ബാക്കി . കുട്ടപ്പന്റെ ചായ അതുമായി ഒരു  ആത്മ ബന്ധം? ശെരിയാണ്‌. ,ഒരിക്കല്‍ അവിടെ നിന്ന് ചായ കുടിച്ചവര്‍ ഒക്കെ .. അവിടെ വരുമ്പോള്‍ വീണ്ടും മോഹിക്കും ..ഒരു ചായ കുടിക്കാന്‍

   കുട്ടപ്പന്‍ ആള് രസികന്‍ തന്നെ . നല്ല വിവരം കമ്പ്യൂട്ടര്‍ ,ഷെയര്‍ മാര്‍ക്കറ്റ്‌ ,പൊളിറ്റിക്സ് എന്നുവേണ്ട ഏതു വിഷയവും സംസാരിക്കും . ഇന്റര്‍നെറ്റ്‌ ,ഓര്‍ക്കുട്ട് ,യാഹൂ ..കീഹൂ എല്ലാം നല്ല മണി മണി പോലെ . ഇതൊക്കെ എങ്ങനെ പഠിച്ചോ ആവോ ? കണ്ടതേ കുട്ടപ്പന്‍ വിളിച്ചു പറഞ്ഞു " എടാ സാറിന്റെ ചായ ഞാന്‍ തന്നെ എടുത്തോളാം ..അതാണ് കുട്ടപ്പനും ഞാന്നും ആയിട്ടുള്ള ഇരിപ്പുവശം . " ഇന്ന് എങ്ങോട്ടാ  കുട്ടപ്പാ  യാത്ര " ? ഞാന്‍ കുശലം ചോദിച്ചു .." ഇന്ന് ഞാനും ഉണ്ട് ടൌണിലേക്ക് ..ശെരി .കുട്ടപ്പനേയും കയറ്റി വണ്ടി വിട്ടു ." എന്തൊക്കെ വിശേഷം കുട്ടപ്പാ " ഞാന്‍ വീണ്ടും . ഓ എന്തോ പറയാനാ സാറേ ..ഒരുത്തന്‍ കുറെ നാള്‍ ആയി എന്റെ പുറകെ നടക്കുന്നു ചാറ്റില്‍ ..ഞാന്‍ ഒരു കള്ള പേരില്‍ ഇട്ടു കുറെ നാള്‍ ആയി കറക്കുന്നു .അഹ ..നീ കൊള്ളാല്ലോ...സാറ് കേള്‍ക്കു .."   ഞാന്‍ ഒരു ഗോപിക മേനോന്‍ എന്ന് പറഞ്ഞു അയാളെ പറ്റിക്കുന്നു ..ഇന്ന് അയാള്‍ വരും സുഭാഷ് പാര്‍ക്കില്‍ " പച്ച ഷര്‍ട്ടും ,കറുത്ത പാന്റും ,വെള്ള ഷൂസ് ഒക്കെ ഇട്ട്. എന്റെ തൊണ്ട വരളുന്നു ..കാര്‍ ഞരങ്ങി നിന്നു. "എന്ത് പറ്റി സാറേ "?. ഒന്നുമില്ല കുട്ടപ്പാ ..എന്തോ ഒരു സുഖം തോന്നുന്നില്ല ." കുട്ടപ്പന് എവിടാ പോകേണ്ടത് ?. ".സാറേ ഞാന്‍ പറഞ്ഞില്ലേ സുഭാഷ് പാര്‍ക്ക്‌ ?". ശരി ശരി  ..ഒരു വിധത്തില്‍ കുട്ടപ്പനെ  സുഭാഷ് പാര്‍ക്കിന്റെ  സൈഡില്‍ ഇറക്കി വിട്ടു .പതിയെ കാര്‍ മുന്‍പോട്ടു എടുക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചു " ഇന്ന് കുട്ടപ്പന്റെ ചായക്ക് മധുരം കുറവ് ആയിരുന്നോ "..?

.ഗുലുമാല്‍


 "ഭാര്യമാരെ സോപ്പിടാന്‍ ചില പൊടിക്കൈകള്‍"  ....ചെറിയാന്‍ ഇന്ന്
തകര്‍ക്കുകയാണല്ലോ ,ഓഫീസിലെ ബുദ്ധിജീവി .ചെറിയാന്റെ കയ്യില്‍ എന്തെങ്കിലും
നമ്പരുകള്‍  എന്നും ഉണ്ടാകുമല്ലോ .ഒരു മിനുട്ട് ഞാനും കാതോര്‍ത്തു ."
നിങ്ങള്‍ക്കിപോള്‍ പഴയ സ്നേഹം ഒന്നും ഇല്ല " ഭാര്യയുടെ  പരാതി ഇന്നലെയും
കേട്ടാതാണല്ലോ!! ചെറിയാന്‍  " നമുക്ക് സ്നേഹം ഉണ്ടെന്നു കാണിക്കാന്‍
ഏറ്റവും എളുപ്പ വഴി  ഇത്തിരി  സംശയം  അങ്ങ് വീശുക ....മനസ്സിലായോ ? ഇല്ല
..ഞാന്‍ അറിയാതെ പറഞ്ഞു പോയി .അതൊരു കൂട്ടചിരിക്ക് തിരി കൊളുത്തി . പറ
മാഷെ  ജോസും ചെറിയാനെ പ്രോത്സാഹിപ്പിച്ചു .ഒന്ന് മുരടനക്കി ചെറിയാന്‍  "
അതേയ് ഒരു സിഗരട്ടകുറ്റി, അല്ലെങ്കില്‍ ഒരു ലൈറ്റര്‍  കാണിച്ചിട്ട് 
..ഇതെവിടെ നിന്ന്  ഈ വീട്ടില്‍ വന്നു ? എന്ന് ഒരൊറ്റ ഡയലോഗ് ..ദാ  സാറിന്റെ
ഭാര്യ  അല്ല സാക്ഷാല്‍ ഇന്ദ്രന്റെ  ഭാര്യ പോലും ഫ്ലാറ്റ് ..മൂന്ന് തരം. ഈ
പെണ്ണുങ്ങള്‍ ഒക്കെ പാവങ്ങളാ ..ഇത്തിരി കെയര്‍  കാണിച്ചാല്‍ മതി  പിന്നെ
ഒരു പ്രശ്നവും ഇല്ല !! ചെറിയാന്‍  ഒരു മനശാസ്ത്രഞ്ഞനെപോലെ  പറഞ്ഞു
.ആര്‍ക്കും എതിര്‍ അഭിപ്രായം ഇല്ലായിരുന്നോ ? എന്തോ ആരും ഒന്നും പറഞ്ഞില്ല


  വീട്ടിലേക്കു വരുന്ന വഴി ഒരു സിഗരട്ട് കുറ്റിയും സംഘടിപ്പിച്ചു ..ഹോ
ചെറിയാനെ സമ്മതിക്കണം .നേരെ അടുക്കളയിലേക്കു ചെല്ലാം ,എന്നാലെ വിരട്ടലിനു 
ഒരു ഗും കിട്ടു .ഭാഗ്യം മോള്‍  ടൂഷന്‍  കഴിഞ്ഞു  വന്നിട്ടില്ല
!!ഒച്ചയുണ്ടാക്കാതെ  പതിയെ അടുക്കളയില്‍ എത്തി ........ചെറിയാനെ മനസ്സില്‍
ധ്യാനിച്ച് വാ തുറന്നില്ല " ഇതെന്താ മനുഷേനെ  നിങ്ങളുടെ ഷര്‍ട്ടില്‍ " ? ഹോ
..ആ പണ്ടാരം പിടിച്ച പേന ..ലീക്കായിരുന്നോ ? ശെരി ആണല്ലോ  ..ഷര്‍ട്ടില്‍
ഒരു ചുവന്ന വലിയ പാട് " സിന്ദൂരം പോലെ ". അതേയ് ...പേന... ലീക്ക്
..ഷര്‍ട്ട്‌ .....ഞാന്‍ നിന്ന് വിക്കി .വീണ്ടും സ്രെമിച്ചു  പക്ഷെ
വാക്കുകള്‍ പുറത്തേക്കു വരുന്നില്ല ." അപോ ഇതാ ഓഫീസില്‍ പണി  അല്ലെ ? ഭാര്യ
ഉറഞ്ഞു തുള്ളുന്നു ...കണ്ട ഒരുപെട്ടവലുമാരുമായി  ശ്രിംഗാരം !!!!
വൈക്കത്തപ്പാ  ഇതൊരു എട്ടിന്റെ പണി ആയല്ലോ ." നിങ്ങള്‍ എന്താ മനുഷേനെ 
പന്തം കണ്ട പെരുച്ചാഴിയെ പോലെ  നില്‍ക്കുന്നത്   സിഗരട്ട് കുറ്റിയും
പിടിച്ചു " ...തീര്‍ന്നു ..ചെറിയാനെ ..നിനക്ക് ഞാന്‍ വച്ചിട്ടുണ്ട് .എവിടെ
നിന്നോ ഒരു പാട്ട് കേള്‍ക്കുന്നില്ലേ ?  " അവനവന്‍  കുരുക്കുന്ന 
കുരുക്കഴിചിടുമ്പോള്‍ ......ഗുലുമാല്‍ ...ഗുലുമാല്‍  !!