Tuesday, June 12, 2012

പലിശ



" നൂറ്റിക്ക് എട്ടു രൂപയാ ഇപോ ചാക്കോയുടെ ബ്ലഡില്‍ " രാവിലെ തന്നെ ജോസ് പലിശപ്പുസ്തകം തുറന്നു .
ഇതൊരു സ്ഥിരം പല്ലവി ആയതുകൊണ്ട് ഞാനത്ര സ്രെധിച്ചില്ല .
അതേയ് സാറ് കേള്‍ക്കുന്നുണ്ടോ " പെങ്ങളുടെ മോള്‍ടെ കല്യാണമാ അടുത്ത മാസം , ഇനിയും വേണം ഒരു നല്ല തുക ....എന്താ ചെയ്ക ?
ബ്ലേഡ് എങ്കില്‍ ബ്ലേഡ് കാര്യം നടക്കേണ്ടേ ? ഒക്കെ ശേരിയാകും ജോസ് ,ഞാന്‍ സമാധാനിപ്പിച്ചു .
ആ .. പലരോടും ചോദിച്ചിട്ടുണ്ട് ആരെങ്കിലും ഒക്കെ സഹായിക്കും ..ജോസിന്റെ ആത്മഗതം.
സാമ്പത്തീകമായി അലപം പരുങ്ങലില്‍ ആണല്ലോ ഞാനും അല്ലേല്‍ എന്തേലും അല്പം സഹായിക്കാമായിരുന്നു ..പാവം !!
സാറിനു പി എഫ് ലോണ്‍ ഉണ്ടോ ? ഇല്ല ജോസേ .
വീടിലെത്തി ചായകുടിക്കുമ്പോള്‍ ജോസും , ജോസിന്റെ പെങ്ങളുടെ മോള്‍ടെ കല്യാണം പിന്നെ പി എഫ് ലോണ്‍ ഒക്കെയും ഭാര്യയുടെ ചായക്ക്‌ ഒപ്പം ഞാനും വിളമ്പി .അവള്‍ക്കും വിഷമം " നമുക്കും ഒരു പെണ്‍കുട്ടി അല്ലെ " സ്ത്രീസഹജമായ അനുകമ്പ !!.
നിങ്ങള്‍ ഒരു കാര്യം ചെയ്യ് ഒരു പി എഫ് ലോണ്‍ എടുത്തു അയാളെ ഒന്ന് സഹായിക്ക് ..നിസ്സാര പലിശ അല്ലെ വരൂ ..ഒരു സഹായം ആകട്ടെ !! സത്യത്തില്‍ ഇന്ന് രാവിലെ മുതല്‍ ഇത് തന്നെ ആയിരുന്നല്ലോ എന്റെയും ചിന്ത .
എന്തോ വായിച്ചുകൊണ്ടിരുന്ന മകള്‍ ഞങ്ങളെ നോക്കി ഒന്ന് പുഞ്ചിരുച്ചു ഹോ അവളും പച്ചകൊടി കാണിച്ചു .
അപോ അങ്ങനെ തന്നെ ഞനും തീര്‍ച്ചയാക്കി .രാവിലെ തന്നെ ജോസിനോട് കാര്യം പറഞ്ഞു ..
സാറെ പി എഫ് പലിശ അത് ഞാന്‍ തന്നേക്കാം ഒരു മൂന്നേ മൂന്ന് മാസം ഇടപാട് അങ്ങ് തീര്‍ത്തേക്കാം അതുപോരെ?
ഞാന്‍ പറഞ്ഞു മതി മതി .പിന്നെ കാര്യങ്ങള്‍ വളരെ വേഗത്തില്‍ ആയിരുന്നല്ലോ .
പി എഫ് ലോണിന്റെ ഫോം വരുന്നു , ഫില്‍ ചെയ്യുന്നു ,ഗ്യാരണ്ടി ,ഒപ്പ് ,അപ്പ്രൂവല്‍ ഒക്കെയും കഴിഞ്ഞു .
" എന്താ മധു ഇപോ ഇത്ര അത്യാവശ്യം പണത്തിനു " ബോസിന്റെ ചോദ്യത്തിനു " പെങ്ങളുടെ മകളുടെ കല്യാണമാ " അതും ജോസാ പറഞ്ഞത് .
ആരുടെ പെങ്ങള്‍ എന്ന് ബോസും ചോദിച്ചില്ല ..ഭാഗ്യം !!
ഇപ്പോള്‍ സംഗതി കഴിഞ്ഞിട്ട് മാസം ആറ് ആയി .പി എഫ് ലോണിന്റെ കട്ടിംഗ് മുറക്ക് നടക്കുന്നു . ജോസ്‌ പലിശ അടക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ അങ്ങനെ ഒരു നീക്കം ഉണ്ടായില്ല.. ആദ്യമൊക്കെ ഞനും വിചാരിച്ചു സാമ്പത്തീക ഞെരുക്കം ആയിരിക്കും ..പോട്ടെ സാരില്ല .മൂന്ന് മാസം അങ്ങ് സഹിച്ചാല്‍ മതീല്ലോ !!.ഭാര്യയും മൂളിക്കേട്ടു മകള്‍ക്ക് അപോളും പഴയ ചിരി ? അച്ഛന്‍ അടുത്ത പുലിവാല്‍ പിടിക്കുന്നു എന്നാണോ ..? ആ ... പിള്ളമനസില്‍ കള്ളം ഇല്ലെന്നാണല്ലോ ....

എന്തായാലും നാളെ ജോസിനോട് ഒന്ന് സംസാരിക്കണം .അതിനു ജോസ്‌ എപ്പോളും ബിസി ആണല്ലോ . രാവിലെ വന്നാല്‍ ഒരു മിനിറ്റ് റസ്റ്റ്‌ ഇല്ല ജോസിന്റെ ഫോണിനു ..ആരൊക്കെയോ വിളിക്കുന്നു ,ജോസിനു ബ്രോക്കെര്‍ പണിയുണ്ട് വണ്ടി ,വീട് ,പശു ,സ്ഥലം എന്നുവേണ്ട വില്‍ക്കാനും വാങ്ങാനും ഉള്ള എന്തിലും ജോസ്‌ ഉണ്ടാകും ..ജോസിന്റെ കമ്മിഷനും !! പാവം രണ്ടു അറ്റവും കൂട്ടിമുട്ടിക്കാന്‍ ഉള്ള ഒട്ടത്തിലായിരിക്കും ..ഞനും വിചാരിച്ചു ..പലപ്പോഴും സാറേ അടുത്ത മാസം കുറച്ചു കാശു കയ്യില്‍ വരും ,സാറിന്റെ കാശ് പലിശ ഉള്‍പ്പടെ റെഡിയ അതുപോരെ ? ശെരി ശെരി എന്റെ ശബ്ദത്തില്‍ അലപം നീരസം വന്നോ ? അതകൊണ്ടായിരിക്കും ചെറിയാന്‍ ചോദിച്ചത് " എന്താ മധു സാറേ ജോസുമായിട്ടു ഒരിടപാട് " ?
അങ്ങനെ ഒന്നുമില്ല ചെറിയാനെ ..ഞാന്‍ ഒഴിയാന്‍ നോക്കി . സാറേ വല്ല വായിപ്പ ആണോ ? ചെറിയാന് എങ്ങനെ മനസിലായി ?
ഞാന്‍ അറിയാതെ ചോദിച്ചു പോയി . ആഹ അങ്ങനെ വരട്ടെ ..ഇതേ …നമ്മുടെ ജോസിന്റെ സ്ഥിരം പരിപാടിയല്ലേ നമ്മളെക്ക്കൊണ്ട് പി എഫ് ലോണ്‍ എടുപ്പിക്കുക ഒരു ആറ് മാസം കഴിഞ്ഞു വേറെ ആരെക്കൊണ്ടെങ്കിലും മറ്റൊരു പി എഫ് ലോണ്‍ എടുപ്പിച്ചു നമ്മുടെ കാശു തരും . അടുത്ത മാസം പുതിയ ഫീല്‍ഡ് ഓഫീസര്‍ ജോണ്‍ ലോണ്‍ എടുക്കുന്നുണ്ട് ,ജോസിനായിട്ടാ ...ഞാന്‍ അറിഞ്ഞു . പെങ്ങളുടെ മോള്‍ടെ കല്യാണം ,അമ്മായി അപ്പന്റെ അടിയന്തിരം എന്നൊക്കെ പറയുന്നത് പുളുവാ സാറേ ...നമ്മളെ പറ്റിക്കാന്‍ !! ഹോ എന്തായാലും സാരില്ല നമ്മുടെ കാശ്ഉടനെ കിട്ടുമല്ലോ ഭാഗ്യം !! ..എന്റെ ആതമഗതം അലപം ഉറക്കെ ആയി ...ഹ ഹ ഹ ചെറിയാന്റെ ചിരി കണ്ടപ്പോള്‍ എനിക്ക് ദേഷ്യം വന്നു .അതേയ് സാറേ " ജോസ്‌ ആരാ മോന്‍ സാറിന്റെ കാശ് അവന്‍ പലിശക്ക് കൊടുത്തു നൂറ്റിക്ക് എട്ടു രൂപയ്ക്കു " ജോണ്‍ ലോണ്‍ എടുക്കുമ്പോള്‍ സാറിനു കാശ് കിട്ടും ,അടുത്ത ആള്‍ ലോണ്‍ എടുക്കുമ്പോള്‍ ..അല്ല ജോസ്‌ അയാളെക്കൊണ്ട് ലോണ്‍ എടുപ്പിക്കുമ്പോള്‍ ജോണ്‍ നും കാശ് കിട്ടും .ഇതൊരു തുടര്‍കഥ !!നമ്മുടെയൊക്കെ ലോണ്‍ ഇട്ടാ ജോസിന്റെ കളി .
ഞാനല്ലേ ആദ്യം അവന്റെ ചൂണ്ടയില്‍ പെട്ടത് .എട്ടു മാസം കഴിഞ്ഞാ എന്റെ കാശ് കിട്ടിയത് ..ഇതിപ്പോ സാറിനു ഭാഗ്യം ഉണ്ട് അടുത്ത മാസം കിട്ടുമല്ലോ. വൈക്കത്തപ്പാ..,ഇരുട്ടത്ത്‌ കിട്ടിയ ഒരടിയെ !!!!

1 comment:

  1. ഹ ഹ ചിര്ക്കാതെ എന്ത് പറയാന്‍...ഉള്ളത് പറയാല്ലോ സ്വന്തം നിഴലിനെ പോലും വിശ്വസിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു സഹായിക്കാന്‍ അര്‍ഹതപെട്ടവരെ സഹായിചില്ലേല്‍ നമ്മുടെ സഹായത്തിനുള്ള കരച്ചില്‍ ദൈവം കണ്ടില്ല എന്ന് നടിക്കും
    ( LIFE IS PULIVAAL)

    ReplyDelete