Tuesday, June 12, 2012

കഥയിലെ രാജകുമാരി .


 “മധൂ,.ടു യു റിമംബര്‍ മി ?
 ശെടാ ..ഇതാരാ ?
 രാവിലെ മെയില്‍ തുറന്നതെ കണ്ട കാഴ്ച !!
 വൈരസുകള്‍ പാഞ്ഞു വന്നതാണോ ?
 ഞാന്‍ ഒരു നിമിഷം ശങ്കിച്ചു..എന്തായാലും തുറന്നു നോക്കുക തന്നെ

 മധൂ ,എന്നെ ഓര്‍മ്മയുണ്ടോ ?

ഇത് രാജിയാണ്

രാജശ്രീ മേനോന്‍ ..
 ഈശ്വരാ ..രാജിയോ ?

 ഞാന്‍ വീണ്ടും മെയിലിലേക്ക് " എത്ര വര്ഷം ആയിക്കാണും നമ്മള്‍ കണ്ടിട്ട് , പറയാമോ ? ഞാന്‍ ഒന്ന് ആലോചിച്ചു കൈവിരലില്‍ കണക്കു കൂട്ടേണ്ട കാര്യം ഇല്ലല്ലോ ..
അതെ മധു ഇപോ ഇരുപതു വര്‍ഷത്തോളമായി അല്ലെ ?
ഓര്‍മ്മകള്‍ അതിനു മങ്ങല്‍ ഉണ്ടോ ? ഇല്ല്ല ..ഒട്ടും ഇല്ല


കോളേജിന്റെ ക്ലാസ് മുറികളും ,ലാബും ,കാന്റീനും ,നടുമുറ്റവും പിന്നെ ആ വാകമരവും മനസ്സിലേക്ക് ഓടി എത്തി .
അഷ്ടിക്കു വകയില്ലാത്ത കുടുംബത്തില്‍ നിന്ന് കൊലെജിലെത്തിയ തന്റെ ദിനങ്ങള്‍ ...അന്നൊക്കെ തന്റെ സ്പോന്‍സര്‍ രാജി ആയിരുന്നല്ലോ !!

അത്യാവശ്യം സൗകര്യം ഉള്ള ഉന്നതകുലജാത !! കാന്റീന്‍ മുതല്‍ വട്ടചിലവിനു പോലും ആശ്രയിച്ചിരുന്ന ബാങ്ക് !!


"നീ മെയില്‍ വായിക്കുന്നോ ,അതോ സ്വപ്നം കാണുന്നോ പണ്ടത്തെ പോലെ "
സത്യം ഇവള്‍ക്ക് ഒരു മാറ്റവും ഇല്ലല്ലോ വൈക്കത്തപ്പാ !!!
അന്നും ഇങ്ങനെ തന്നെ ആയിരുന്നല്ലോ!!!.എന്തേലും പ്രശ്നങ്ങള്‍ അലട്ടുന്ന നേരം ,ഒരു കൈനോട്ടക്കാരിയുടെ ലാഘവത്തോടെഎന്റെ മുഖത്ത് നിന്നും അത് മനസിലാക്കാന്‍ ഉള്ള അപാരമായ കഴിവ് !!


" നീ ഇപ്പോള്‍ എന്താണ് ആലോചിക്കുന്നത് ,ഞാന്‍ പറയട്ടെ ?
എനിക്ക് എങ്ങനെ നിന്റെ ഇമെയില്‍ കിട്ടി എന്നല്ലേ ?

അല്ല എന്ന് മനസിനോട് പറയാന്‍ ശ്രേമിച്ചോ ?

"നീ കൂടുതല്‍ ആലോചിച്ചു തല ചൂട് ആക്കേണ്ട ..ഞാന്‍ നമ്മുടെ കോളേജു കംമ്യുനിട്ടിയില്‍ സെര്‍ച്ച്‌ ചെയ്തു ..നിന്റെ പേരൊന്നും കണ്ടില്ലാ ..ബട്ട്‌ തോമസിനെ കിട്ടി ( അപ്പച്ചന്‍ )"

ഇവള്‍ ഇതൊന്നും മറന്നില്ലേ ?
ചെറുപ്പത്തിലെ മുടി നരച്ച തോമസിനെ അന്ന് എല്ലാരും " അപ്പച്ചാ ' എന്നാ വിളിച്ചിരുന്നത്‌ .


" ശെരി ശെരി ..ഇനി എന്റെ വിശേഷങ്ങള്‍ ,അതറിയാന്‍ നീ ഒരിക്കല്‍ പോലും ശ്രെമിച്ചിട്ടില്ലെങ്കിലും .....
 നേരാണല്ലോ ...
" ഞാനിപ്പോള്‍ മിയാമിയില്‍ ആണ് ..ഫ്ലോറിഡ.
അതെ ആ മോട്ടത്തലയന്റെ ഭാര്യ ആയിട്ട് >>>ഹ ഹ ഹ

 അവസാന വര്‍ഷ പരീക്ഷക്ക്‌ മുന്‍പേ രാജിയുടെ കല്യ്യണം കഴിഞ്ഞല്ലോ ...
 ഓര്‍മ്മകളില്‍ എവിടെയോ ഒരു നീറ്റല്‍ !!..അവള്‍ കൊണ്ടുവന്നിരുന്ന ഭക്ഷണത്തിന്റെ മണം !! അതെ ശെരിക്കും അത് ഫീല്‍ ചെയ്യുന്നു .പാവം എനിക്കുള്ള ഒരു പൊതിയുമായി അല്ലാതെ ഒരിക്കലും വരാറില്ലല്ലോ അന്നൊക്കെ ക്ലാസ്സില്‍ ?

" ഇപോ എന്റെ ഇമെയില്‍ കിട്ടിയല്ലോ ..ഇനി ഇതിനു മറുപടി വന്നിട്ട് ബാക്കി ."
 കഴിഞ്ഞു ..ഒരു ബൈ പോലും ഇല്ല !
 പണ്ടത്തെ അതെ കുസൃതിയോടെ അവള്‍ടെ ചിരി ഞാന്‍ കേട്ടു...അകലെ

 വീണ്ടും ഓര്‍മ്മകളിലേക്ക് ഊളിയിട്ടു ..

 കോളേജില്‍ കൊട്ടിഘോഴിച്ചിരുന്ന ഒരു പ്രണയം !!
ശെരിക്കും അത് പ്രണയം ആയിരുന്നോ ?

അല്ല അതിനപ്പുറം വേറെ എന്തൊക്കെയോ ആയിരുന്നല്ലോ
 വിശക്കുന്നവനു അന്നം നല്‍കുന്ന മാലാഖ !!തോളോട് തോള്‍ ചേര്‍ന്ന് നിന്ന സുഹുര്‍ത്ത് !! നനവാര്‍ന്ന എന്റെ കണ്ണുകളെ കൈ ആകുന്ന തൂവാലകൊണ്ട്‌ ഒപ്പിയവള്‍ !!
അവളോട്‌ നീതി പുലര്‍ത്താന്‍ എനിക്ക് കഴിഞ്ഞോ ? ഇല്ല ..ഒരിക്കലും സാധിച്ചില്ല
 പരസ്പ്പരം ഇഷ്ടം അത് സത്യവും ..എങ്കിലും കൂട്ടിമുട്ടാത്ത ഒരു അച്ചുതണ്ടുപോലെ മറ്റുപലതും
...അതുകൊണ്ടുതന്നെ പ്രണയം ..ഒരു നീറ്റലായി അങ്ങനെ കിടന്നു ..പരസ്പ്പരം .
 വാര്‍ഷിക പരീക്ഷ എഴുതാന്‍ നില്‍ക്കാതെ അവള്‍ യാത്ര പറഞ്ഞുപോയത്‌ ഇപ്പോളും കണ്ണില്‍ നില്‍ക്കുന്നു !!
 അന്ന് ആ മിഴികള്‍ എന്നോട് പറഞ്ഞത് .ഞാന്‍ അറിഞ്ഞിട്ടും അറിയാതെ നിന്നു...

അവള്‍ നീട്ടിയ ആട്ടോഗ്രഫില്‍ ഞാനെഴുതി " എനിക്കുണ്ടൊരു ലോകം ,നിനക്കുണ്ടൊരു ലോകം .......നമുക്കില്ലൊരു ലോകം !!

3 comments:

  1. " എനിക്കുണ്ടൊരു ലോകം ,നിനക്കുണ്ടൊരു ലോകം .......നമുക്കില്ലൊരു ലോകം !!

    ReplyDelete
  2. ഒരു "മാ" ടച്ച്‌ ഉണ്ട് എന്നാലും ഒരു കോളേജ് ലൈഫ് ഉം ചെറിയ ചെറിയ കാര്യങ്ങളും ഊഹിക്കാന്‍ മനസ്സില്‍ വരയ്ക്കാന്‍ പറ്റും

    ReplyDelete