Tuesday, June 12, 2012

പഞ്ചായത്ത്

പഞ്ചായത്ത്

12 comments:

  1. അമളികള്‍ എന്റെ കൂടെപ്പിറപ്പുകള്‍ !! ഓര്‍മ്മയില്‍ മങ്ങാതെ നില്‍ക്കുന്ന
    അമളികള്‍ ...ഒരു പരമ്പര തന്നെ ഉണ്ടാകും . എങ്കിലും ഓര്‍മ്മയില്‍ ഏറ്റവും
    പഴക്കം ഉള്ളതും തിളക്കം ഉള്ളതും ആകട്ടെ ആദ്യം .അഞ്ചാം ക്ലാസ്സില്‍
    പഠിക്കുന്ന സമയം ..അതെ അഞ്ചു എ ഇല്‍ തന്നെ !! ഞങ്ങളുടെ അയല്‍വാസി
    ഗള്‍ഫില്‍ നിന്ന് വന്നു ( അന്നൊക്കെ ഗള്‍ഫ്‌ എന്നാല്‍ എന്തോ ഒരു വല്ല്യ
    സംഭവം ആയിരുന്നു എനിക്ക് ).പുള്ളിക്കാരന്‍ രണ്ടു സോപ്പും ഒരു
    ഷാമ്പൂവും വീട്ടില്‍ കൊണ്ടുവന്നു .മൂന്നായി വീതം വച്ചപ്പോള്‍ എനിക്കും
    ചേട്ടനും ഓരോ സോപ്പും ചേച്ചിക്ക് ഷാമ്പുവും.ആഹാ നല്ല മണമുള്ള സോപ്പ് ..അത്
    രണ്ടു ദിവസം കൊണ്ട് ഞാന്‍ തീര്‍ത്തു . അടുത്ത നോട്ടം ചേച്ചിയുടെ
    ഷംമ്പുവില്‍...ചേച്ചി അത് നിധി കാക്കുന്ന ഭൂതത്തെ പോലെ കൊണ്ട് നടക്കുന്നു
    സദാസമയവും .ഇതെന്താ സംഭവം ? ആലോജിച്ചിട്ടു എനിക്ക് ഒരു പിടിയും
    കിട്ടിയില്ല .എങ്കില്‍ പിന്നെ അതൊന്നു അറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം ,
    ഞാനും തീര്‍ച്ചയാക്കി .

    ദിവസങ്ങള്‍ കുറെ കഴിഞ്ഞു , ചേച്ചി എന്നും ഷാമ്പൂ കുപ്പി എടുത്തു
    നോക്കുന്നത് കാണാം , കാര്യമായി ഉപയോഗിച്ചിട്ടും ഇല്ല .ഒരു ദിവസം എനിക്ക്
    ചേച്ചിയുടെ കൂടെ ഇറങ്ങാന്‍ പറ്റിയില്ല സ്കൂളിലേക്ക് .ചേച്ചിയും ചേട്ടനും
    നടന്നു .ഞാന്‍ പുറകെ ഇറങ്ങനയിട്ടു നോക്കുമ്പോള്‍ ..അതാ മേശപ്പുറത്തു
    നമ്മുടെ ഷാമ്പൂ ഇരിക്കുന്നു !! പിന്നെ ഒന്നും ആലോചിച്ചില്ല കുറച്ചു
    എടുത്തു തലയില്‍ തേച്ചു ,മുടി ചീകി ..ഞാന്‍ ഒന്നും അറിഞ്ഞില്ലേ രാമാ
    നാരായണ !!! ഒറ്റ ഓട്ടം സ്കൂളിലേക്ക് .ജൂലൈ മാസം ചെറിയ ചാറ്റല്‍ മഴ .
    നമ്മളെത്ര മഴ കണ്ടിരിക്കുന്നു ? പിന്നെയാ ഈ ചാറ്റല്‍ മഴ ഫു ...വീടുമുതല്‍
    സ്കൂള്‍ വരെ ചാറ്റല്‍ മഴയും നനഞ്ഞു ഞാന്‍ ഓടി.

    ക്ലാസില്‍ എത്തിയതെ ആകെ ബഹളം .എല്ലാവരും എന്നെ നോക്കുന്നു .എന്റെ
    തലയിലേക്ക് തന്നെ .ഞാനും അല്പം ഗമയില്‍ ഇരുന്നു .എന്തോ ഒന്ന് തലയിലൂടെ
    ഒലിച്ചു ഇറങ്ങുന്നോ ? ഞാന്‍ തലയില്‍ തടവി നോക്കി .ആകെ ഒരു പത മായം ..നല്ല
    വെളുത്ത പത .അതാ വരുന്നു ദേവി ടീച്ചര്‍ ,വന്നപാടെ ഫ്രന്റ്‌ ബഞ്ചില്‍
    ഇരിക്കുന്ന എന്നെ നോക്കി . ഇതെന്താട നിന്റെ തലയില്‍ ? ഞാന്‍ നിന്ന് പരുങ്ങി
    ..പരുങ്ങല്‍ കരച്ചില്‍ ആയി .പാവം ടീച്ചര്‍ അന്ന് കുറെ കഷ്ടപ്പെട്ടു എന്റെ
    കരച്ചില്‍ നിര്‍ത്താന്‍ .

    ReplyDelete
  2. എന്റെ ആദ്യ ചെന്നൈ യാത്ര !! പ്രീ ഡിഗ്രീ ക്ക് ശേഷം തുടര്‍ പഠനത്തിനു .
    ഒറ്റക്കുള്ള യാത്ര, അതിന്റെ ഒരു ത്രില്ലും അല്പം പരിഭ്രമവും.എറണാകുളത്ത്
    നിന്നും ട്രെയിന്‍ കയറി .യാത്ര അയക്കാന്‍ വീട്ടുക്കാരും കൂട്ടുകാരും
    ഒക്കെ വന്നിരുന്നു .ട്രെയിന്‍ കൂകിവിളിച്ചു നീങ്ങി .എല്ലാവരോടും യാത്ര
    പറഞ്ഞു ഞാന്‍ എന്റെ സീറ്റില്‍ ഇരുന്നു. തൊട്ടു അടുത്ത് ഒരു തമിഴ്
    കുടുംബം .ഹോ ...സമാധാനം ആയി ,ചെന്നൈ വരെ തമിഴ് കേട്ട് പഠിക്കാല്ലോ !!
    നല്ല കുടുംബം .. അച്ഛനും ,അമ്മയും രണ്ടു പെണ്‍കുട്ടികളും. എന്നെ കണ്ടതെ
    അവര്‍ക്ക് മനസിലായി കാണും " ഇവന്‍ ആദ്യമായിട്ടാ ഒറ്റയ്ക്ക് യാത്ര
    ചെയ്യുന്നത് എന്ന് " . ആലുവ എത്തിക്കാണും ഗ്രഹനാഥന്‍ എന്റെ അടുത്ത്
    വന്നിരുന്നു വിശേഷങ്ങള്‍ ചോദിച്ചു ..ഭാഗ്യം അയാള്‍ക് നന്നായിട്ട് മലയാളം
    അറിയാം .എനിക്ക് തമിഴ് എന്നാല്‍ " രേജനികാന്തിന്റെ സിനിമ " മാത്രം
    .പഠിക്കാന്‍ പോകുന്ന കോഴ്സ് ,കോളേജു ഒക്കെയും അയാള്‍ ചോദിച്ചു അറിഞ്ഞു
    .അവര്‍ എറണാകുളത്ത് ഉള്ള ഒരു ബന്ധുവിനെ കാണാന്‍ വന്നതാണ്‌ . തമിഴ്
    നാട്ടില്‍ സ്ഥിരതാമസം ആക്കിയ എന്റെ അമ്മാവന്റെ അടുത്തേക്ക് ആണ് ഞാന്‍
    ഇപ്പോള്‍ പോകുന്നത് .അവിടെ നിന്ന് അടുത്ത ദിവസം കോളേജിലേക്കും. എല്ലാ
    വിവരവും ഞാന്‍ പറഞ്ഞു .താമസിയാതെ ആ കുടുംബവും ആയി നല്ല കൂട്ടുമായി .
    രേസമുള്ള യാത്ര .കുട്ടികള്‍ക്കും ഗ്രഹനാഥക്കും മലയാളം അറിയില്ല .അതുകൊണ്ട്
    അയാള്‍ തന്നെ എല്ലാം വിവര്‍ത്തനം ചെയ്തു .പറഞ്ഞു പറഞ്ഞു സമയം കുറെ ആയി
    .കുട്ടികളും ഗ്രഹനാഥനും ഉറക്കവും ആയി .നല്ല ഐശോര്യം ഉള്ള ഒരു സ്ത്രീ
    ആയിരുന്നു ഗ്രഹനാഥ ,എന്റെ ചെചിയെക്കള്‍ പ്രായം കാണും ,അതുകൊണ്ട് " അക്ക
    എന്ന് വിളിക്കാന്‍ അയാള്‍ പാര്ഞ്ഞിരുന്നു , അവര്‍ എന്നെ തമ്പി എന്നും "
    ഹും കൊള്ളാല്ലോ. ഞങ്ങളുടെ നാട്ടില്‍ തമ്പികള്‍ ഒത്തിരിയുണ്ട് . എപ്പോഴോ
    അവര്‍ ചോദിച്ചു " തമ്പി പടിപ്പു മുടിച്ചു എന്നാ പ്ലാന്‍ " ? . എന്റെ
    മനസ്സില്‍ ആദ്യം വന്നത് പഴകിയ വീടിന്റെ ചിത്രം അതുകൊണ്ട് മറുപടി
    പെട്ടന്ന് ആയിരുന്നു " അക്കാ എനിക്കൊരു നല്ല ചിന്ന വീട് വൈക്കണം !!
    വെളുത്ത് തുടുത്ത അവരുടെ മുഖം ചുവന്നു ..കോപത്താല്‍ അവരുടെ മൂക്ക്
    വിറക്കുന്നു . എന്നെ രൂക്ഷമായി അവര്‍ ഒന്ന് നോക്കി . ഞാന്‍ ആകെ
    ഞെട്ടിപ്പോയി . ട്രെയിന്‍ ചെന്നൈ എത്തി , മാമന്‍ അവിടെ വെയിറ്റ്
    ചെയ്യുന്നുന്ന്ടയിരുന്നു .മാമനെ കണ്ടതെ ആ സ്ത്രീ പരാതിയുടെ ഒരു കോട്ട
    തന്നെ മറിച്ചിട്ടു !!എന്നോട് യാത്ര പോലും പറയാതെ ആ സ്ത്രീ ഭര്‍ത്താവിനെയും
    മക്കളെയും കൂട്ടി നടന്നു .കുട്ടികള്‍ എന്നെ തിരിഞ്ഞു തിരിഞ്ഞു
    നോക്കി..അവര്‍ക്ക് അതിനുള്ള കൂലിയായി ഓരോ അടിയും കൊടുത്തു ആ സ്ത്രീ !!
    വീട്ടില്‍ എത്തിയപ്പോള്‍ ഞാന്‍ മാമിയോടു വിവരങ്ങള്‍ ഒക്കെയും പറഞ്ഞു
    .മാമിയും മാമനും കുട്ടികളും കൂട്ടച്ചിരി .അതെ മധു " തമിഴില്‍ ചിന്ന
    വീട് എന്ന് പറഞ്ഞാല്‍ രണ്ടാം ഭാര്യ എന്നാ , അല്ലാതെ നീ
    വിചാരിക്കുന്നതുപോലെ ചെറിയ വീട് എന്നല്ല " !!.

    ReplyDelete
  3. ചെന്നയിലെ പഠനകാലം അതായിരിക്കണം ഏറ്റവും ത്രില്‍ ഉള്ള ഓര്‍മ്മകള്‍ ( ഇനി അതിലും വലുത് വല്ലതും ഉണ്ടാകുമോ ആവോ ...അറിയില്ലാട്ടോ ). ഞങ്ങളുടെ കോളേജും ഹോസ്റ്റലും അടയാര്‍ എന്നാ സ്ഥലത്ത് ആയിരുന്നു .ചെന്നയില്‍ പരിചയം ഉള്ളവര്‍ക്കും അല്ലാത്തവര്‍ക്കും അറിയാമല്ലോ അടയാര്‍ .ഒരു മിനി ഫിലിം സിറ്റി തന്നെ ഉണ്ട് .അതുകൊണ്ട് തന്നെ ഇപ്പോഴും തിരക്കും ബഹളവും.
    എവിടെയും വൈകുന്നേരം ആയാല്‍ പാര്‍ട്ടിയും സല്‍ക്കാരങ്ങളും . ഞങ്ങള്‍ നാല് പേരുടെ ഒരു ഗാങ്ങ് , എപ്പോളും ഒരുമിച്ച് തന്നെ ,കോളേജു ,ഹോസ്റ്റല്‍ ,മെസ്സ് ..എവിടെയും .ഹോസ്റ്റല്‍ ഭക്ഷണം കഴിച്ചു മടുത്ത ഞങ്ങളുടെ ഏക ആശ്രയം ഹോട്ടലിലും ഓടിറ്റൊരിയങ്ങളിലും നടക്കുന്ന പാര്‍ട്ടികളും ,കല്യാണങ്ങളും .ചുരുക്കം പറഞ്ഞാല്‍ ഒരു ദിവസം ഒരു പാര്‍ട്ടി എങ്കിലും ഉണ്ടാകും എന്നും ,ഒന്നുകില്‍ ലഞ്ച് അല്ലേല്‍ ഡിന്നര്‍ ഉറപ്പാ !!.

    കോളേജു യൂനിഫോര്മിന്റെ ഒവര്‍ക്കൊട്ടും ട്യെയും ഒക്കെ ആയിട്ട് ആണ് പോകുന്നത് നാല് പേരും .നല്ല സ്വീകരണം ,അതുപിന്നെ എവിടെ ചെല്ലുന്നുവോ ഞങ്ങള്‍ അവിടത്തെ ആള്‍ ആകും ...അപ്പോള്‍ തന്നെ .കല്യാണ സ്ഥലത്ത് ആണേല്‍ ചെല്ലുമ്പോഴേ ബോര്‍ഡ്‌ നോക്കും ,ചെറുക്കന്റെ അല്ലേല്‍ പെണ്‍കുട്ടിയുടെ പേരും മറ്റു വിവരങ്ങളും മനസിലാക്കും .നേരെ അങ്ങ് ചെന്ന് പേര് വിളിച്ചു ഒരു ഷേക്ക്‌ ഹാന്‍ഡ്‌ കൊടുക്കും .സംഗതി ക്ലീന്‍ .കല്യാണ ചെറുക്കനോടോ പെണ്ണിനോടോ ആരും ചോദിക്കില്ല ആരാ ഞങ്ങള്‍ എന്ന് ..എപ്പടി ?നിമിഷങ്ങള്‍ക്കുള്ളില്‍ ഞങ്ങളെ സ്വീകരിക്കാന്‍ ആരേലും വരും..പക്ഷെ അവരെ ഒക്കെ വിലക്കി ഞങ്ങള്‍ തന്നെ മറ്റുള്ളവരെ സ്വീകരിക്കാന്‍ ഓടി നടക്കും .ഇടയ്ക്കു ഇടയ്ക്കു പയ്യന്റെ പേരെടുത്തു വിളിക്കും. ആ പാവം വെറുതെ നോക്കി ചിരിക്കും ..അല്ലാതെതും ചെയ്യും ? അടുത്ത കാര്യ പരിപാടി ഭക്ഷണം .ഞങ്ങളുടെ ആഗമന ഉദേശവും അതാണല്ലോ !!.നല്ല ഭക്ഷണവും കഴിച്ചു എല്ലാര്ക്കും ഒരു ബൈ ഉം പറഞ്ഞു പോരും ,സംഗതി ശുഭം

    .അങ്ങനെ നാളുകള്‍ കുറെ കഴിഞ്ഞു ,ഒരിക്കല്‍ ഒരു ഹാളില്‍ ചെന്നപ്പോള്‍ ,കല്യാണം .ഒരു അങ്ക്ലോ ഇന്ത്യന്‍ കല്യാണം .നമ്മള്‍ ഒരിക്കലും അഹംകാരികള്‍ ആകരുതല്ലോ ...അങ്ക്ലോ ഇന്ത്യന്‍ എങ്കില്‍ ആങ്ക്ലോ .പിന്നെ ഒന്നും ആലോചിച്ചില്ല നാലുപേരും നേരെ കയറി ഇരുന്നു .അതാ വരുന്നു സുന്ധരികലയാ രണ്ടു പെണ്‍കുട്ടികള്‍ , ഓരോ ട്രയ്യുമായി .ഒരാളുടെ ട്രെയില്‍ ജ്യൂസ്‌ പാക്കട്സ് മറ്റേ ആളുടെ ട്രെയില്‍ നല്ല കളര്‍ ഉള്ള ചെറിയ ചെറിയ മിട്ടായികളും .ഞാനും എടുത്തു ഒരു ജൂസും കുറച്ചു മിട്ടായിയും .ജ്യൂസ്‌ കുടിച്ചു ..പതിയെ കുറച്ചു മിട്ടായിയും വായില്‍ ഇട്ടു .എന്തോ ഒരു രുചി ഇല്ലാത്ത മിട്ടായി ? ഞങ്ങള്‍ പരസ്പരം നോക്കി .തൊട്ടു അടുത്ത് ഇരുന്ന ഒരു കൊച്ചു പെണ്‍കുട്ടി എന്നെ തോണ്ടിയിട്ട് പറഞ്ഞു അങ്കിള്‍ " അതെ മിട്ടായി അല്ല ,തെര്‍മോക്കോള്‍ ബോള്‍സ് ആണ് വധൂ വരന്മാര്‍ വരുമ്പോള്‍ എറിയാന്‍ ഉള്ളതാ , അയ്യേ ഷേം..പപ്പി ഷേം !!

    ReplyDelete
  4. ഏതൊരു മാനെജുമെന്ടു
    കോഴ്സിനും ഉള്ളതുപോലെ ഞങ്ങളുടെ കോഴ്സിനും ഒരു ജി ഡി ഫാക്ടര്‍ (
    ഗ്രൂപ് ഡിസ്കര്സ്ഷന്‍ ) ഉണ്ടായിരുന്നു . വളരെ രേസകരമായ ഒരു സുബ്ജെക്ട്ടു
    .അല്പം നുണ പറയാനും പൊങ്ങച്ചം കാണിക്കാനും പറ്റിയ ഒരു
    ഫ്ലാറ്റുഫോം.നമ്മുടെ ഉഴം അനുസരിച്ച് ഒരു ടോപ്പിക്ക് അവതരിപ്പിക്കണം
    ,വിഷയത്തിന് അങ്ങനെ പരിധി ഒന്നും ഇല്ല. അക്കാദമിക്, നോണ്‍ അക്കാദമിക്
    ..എന്ത് ആകാം .വോട്ടിങ്ങില്‍ സ്കോക്ര്‍ ചെയ്യണം എന്ന് മാത്രം .ഒരു മോഡിയും
    .മോഡിക്ക് കാസ്റ്റിംഗ് വോട്ടും . ടോപ്പിക്കുകള്‍ മാറി മാറി വന്നു .അങ്ങനെ
    എന്റെ ഉഴം വന്നു .രാവിലെ തന്നെ ഒരു ടോപ്പിക്കും തയ്യാറാക്കി ഹാളില്‍
    എത്തി .ആദ്യ പടിയായി ടോപ്പിക്ക് അവതരിപ്പിക്കുന്ന ആള്‍ ഫ്ലാറ്ഫോര്മില്‍
    കയറി നിന്ന് മറ്റുള്ളവരെ വിഷ് ചെയ്തു സ്വയം പരിചയപെടുത്തണം. അതൊരു ചടങ്ങ്
    ആണ് ,നമ്മുടെ വായില്‍ നിന്ന് എന്തേലും ഒരു അബദ്ധം വീണാല്‍ ..പിന്നെ സംഗതി
    കൈ വിട്ടു പോകും .പേരിന്റെ ഒപ്പം ഉള്ള അച്ഛന്റെ പേര് അല്ലേല്‍
    വീട്ടുപേര് അതും അല്ലെങ്കില്‍ ജാതിപ്പേര്‍ അങ്ങനെ എന്തേലും
    പറഞ്ഞുപോയാല്‍ അത് തലയില്‍ ആയതു തന്നെ . അതുകൊണ്ട് ഞാന്‍ ഇത്തിരി
    തയ്യാറെടുപ്പോടെ ആണ് എത്തിയത് .

    ഞാന്‍ ഫ്ലാറ്ഫോര്മില്‍ കയറി ..എല്ലാരേയും വിഷ് ചെയ്തു ..എന്നിട്ട്
    പറഞ്ഞു " മൈ നെയിം ഈസ്‌ സിമ്പിള്‍ ...മധു " . ആകെ ചിരി പ്രളയം ..ചിലര്‍
    വിളിച്ചു കൂവി " സിമ്പിള്‍ മധു , സിമ്പിള്‍ മധു ...!!!".പിന്നെ
    അതായിരുന്നു എന്റെ പേര് കോഴ്സ് കഴിയുന്നത്‌ വരെ .ഇപ്പോളും അടുത്ത
    സുഹുര്‍ത്തുക്കള്‍ അങ്ങന വിളിക്കാറ് ..

    ReplyDelete
  5. അടുത്തത് ഒരു സിനിമ അമളി .ഒരു സുഹുര്‍ത്തിന്റെ പിറന്നാള്‍ ,അത് കാര്യമായി
    ആഘോഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു ( അവന്‍ അല്പം സാമ്പത്തീകം ഉള്ളവന്‍
    ).പിറന്നാള്‍ തിങ്കള്‍ ആഴ്ച ആയിരുന്നെന്ക്കിലും ,ഞങ്ങള്‍ അത് ഞായറാഴ്ച
    ആഹോഷിക്കാന്‍ തീരുംമാനിച്ചു !!ഫുള്‍ ചെലവ് അവന്റെ വക .മെസ്സിലേക്ക് അന്ന്
    ഞങ്ങളുടെ പട്ടി പോകും !!
    അടുത്തുള്ള ഹോട്ടലില്‍ നിന്ന് ബ്രേക്ക് ഫാസ്റ്റ്
    ,നേരെ മറീന ബീച്ച് .ഉച്ചക്ക് അവിടുള്ള ഒരു സ്റ്റാര്‍ ഹോട്ടലില്‍ ബുഫേ
    കഴിച്ചു . വൈകുന്നേരം വരെ ബീച്ചില്‍ .അടുത്ത പ്രോഗ്രാമ്മു സിനിമ .ഞങ്ങള്‍
    തീയറ്ററില്‍ എത്തി .ഇപ്പോളും നല്ല ഓര്‍മ്മ , മമ്മൂട്ടിയുടെ " ഒരു വടക്കന്‍
    വീര ഗാഥ " .റിലീസ് ദിവസം ,നല്ല തിരക്കും ,ചെന്നൈയില്‍ ഉള്ള മലയാളികള്‍
    മൊത്തം എത്തിയിട്ടുണ്ട് .ഇന്ന് സിനിമ പരിപാടി വേണ്ട ,നടക്ക്കില്ല എന്ന്
    മനസില്ലായി .പക്ഷെ പിറന്നാള്‍കാരന് വാശി ,സിനിമ കണ്ടേ പറ്റു !!.ടിക്കറ്റ്
    കൌണ്ടര്‍ അടച്ചു .എന്നിട്ടും ഒരു പൂരത്തിന് ഉള്ള ആള്‍ക്കാര്‍ അവിടെ
    നില്‍ക്കുന്നു ,ചിലര്‍ അടുത്ത ഷോക്ക് ,ചിലര്‍ ടിക്കറ്റ് ബ്ലാക്കില്‍
    കിട്ടുമോ എന്ന് തിരക്കുന്നു
    ഞങ്ങളും ബ്ലാക്കില്‍ ടിക്കറ്റ് കിട്ടുമോ എന്ന്
    തിരക്കാന്‍ തുടങ്ങി .നാലുപേരും നാല് വഴിക്ക് തിരഞ്ഞു .എന്തോ ,... ഒരു തമിഴ്
    പയ്യന്‍ എന്നെ നോക്കി ചിരിക്കുന്നു ,കണ്ണുകൊണ്ട് ഒരു സിഗ്നലും ,ഞാന്‍
    ഉറപ്പിച്ചു ആ പയ്യന്റെ കയ്യില്‍ ടിക്കറ്റ് ഉണ്ട് .ഞാന്‍ ഓടി ആ പയ്യന്റെ
    അടുത്ത് ചെന്നു.പയ്യന്‍ ഒരു മൂലയിലേക്ക് നടന്നു ,ഞാന്‍ പുറകെയും ." അണ്ണാ
    ,ടിക്കറ്റ് വേണമാ ?, കൊട് തമ്പി... മുറി തമിഴില്‍ ഞാനും .പയ്യന്‍ പത്തു രൂപയുടെ ടിക്കറ്റിനു അമ്പതു രൂപ പറഞ്ഞു .പിന്നെ മീന്‍
    മാര്‍ക്കറ്റിനെ വെല്ലുന്ന പേശല്‍ !! അവസാനം പയ്യന്‍ ഒന്ന് അടങ്ങി ,അങ്ങനെ പത്തു
    രൂപയുടെ ടിക്കറ്റ് മുപ്പതു രൂപയ്ക്കു മേടിച്ചു ,നാലെണ്ണം !!.ഒരു ഹീറോയെ
    പോലെ ഞാന്‍ കൂട്ടുകാരുടെ അടുത്ത് എത്തി .പിന്നെ ഒരു ഓട്ടം ആയിരുന്നു
    എല്ലാരും തീയറ്ററിന്റെ ഉള്ളിലേക്ക് .ഡോറില്‍ നില്‍ക്കുന്ന പയ്യന്
    ടിക്കറ്റും കൊടുത്തു ,പയ്യന്‍ ഞങ്ങളെ ഒന്ന് നോക്കി .ഒറ്റ അട്ടഹാസം "
    എന്നാ തിരട്ടു വേലയാ " ?എവിടെ നിന്നോ നാലഞ്ചു തടിമാടന്‍ മാര്‍ ഓടി വന്നു .തീയറ്റര്‍ ജോലിക്കാര്‍ ,കണ്ടാല്‍ തമിഴ് പടത്തിലെ ഗുണ്ടകളെ പോലെ !! .അപ്പോള്‍ ആണ് ഞങ്ങള്‍ ടിക്കറ്റ് നോക്കുന്നത്
    ,അത് ആ സിനിമക്കുള്ള ടിക്കട്ടേ അല്ല ..പിന്നത്തെ കാര്യം പറയണോ ?തടി കേടാകാതെ അവിടെ നിന്ന് രക്ഷ പെട്ടൂ എന്ന് പറഞ്ഞാല്‍ മതിയല്ലോ..!!!!!

    ReplyDelete
  6. മൂന്നാം ക്ലാസ് വരെ ഞാന്‍ അമ്മയുടെ വീട്ടില്‍ നിന്നാണ് പഠിച്ചത്
    ..അന്നെനിക്കൊരു കൂട്ടുകാരി ഉണ്ടായിരുന്നു " കൊച്ചുറാണി ". അവളിപ്പോള്‍
    കാനഡയില്‍ വളരെ നല്ല നിലയില്‍ ആണെന്നാണ് കേട്ടത് ..അതുകൊണ്ട് ഞാനവളുടെ
    കൂട്ട് വിട്ടു ..വേറൊന്നുമല്ല അസൂയ തന്നെ !!! ചെറുപ്പത്തില്‍ അവളുടെ
    മുഖം " ഉണ്ണിയേശുവിനെ " പോലെ ആയിരുന്നു.

    ReplyDelete
  7. കൊച്ചുറാണി ..ഒരു കൊച്ചു
    സുന്ദരി ആയിരുന്നു ..നന്നായി വെളുത്ത ഒരു സുന്ദരിക്കുട്ടി !! എണ്ണ
    കറുമ്പന്‍ ഞാനും !! എന്റെ അസൂയ .കുശുമ്പ് ഒക്കെയും ഹിമാലയംപോലെ വളരാന്‍
    അധികനാള്‍ വേണ്ടി വന്നില്ല .തരം കിട്ടുമ്പോള്‍ ഒക്കെയും ഞാന്‍
    കൊച്ചുറാണിയെ ഉപദ്രവിക്കും !! അവളുടെ ഉടുപ്പിലും തലയിലും മണ്ണ് വാരി ഇടുക
    , പാഠ പുസ്തകത്തിന്റെ താളുകള്‍ ചീന്തി കളയുക തുടങ്ങിയ കലാപരിപാടികളിലൂടെ
    !! എങ്കിലും കൊച്ചു റാണി ഇല്ലാതെ ഞാന്‍ സ്കൂളിലും
    പോകില്ലായിരുന്നു....ഇപ്പൊ കാനഡയില്‍ നേരം വെളുത്തോ ആവോ ..ഒരു കൊച്ചു
    റാണി സുപ്രഭാതം !!

    ReplyDelete
  8. എന്റെ കുസൃതികള്‍ക്ക് കൊച്ചുറാണി മൂക്കുകയര്‍ ഇട്ടിരുന്നത് "
    ഉണ്ണിയേശുവിന്റെ " കെയറോഫില്‍ ആയിരുന്നു !!! കൊച്ചുറാണി ഇടയ്ക്കു
    ഇടയ്ക്കു ഉണ്ണിയേശുവിനെ സ്വപ്നം കാണും ,സ്വപ്നത്തില്‍ ഉണ്ണിയേശു
    ചോദിക്കും " ആ മധു ഒത്തിരി ഉപദ്രവിക്കുന്നുണ്ട് അല്ലെ , അവനിട്ട് ഒരു
    പണി കൊടുക്കണോ ? അപ്പോള്‍ കൊച്ചുറാണി പറയും

    " അതൊന്നും വേണ്ട അവന്‍ പാവമാ :..അതുകേള്‍ക്കുമ്പോള്‍ ഞാന്‍ ഒന്ന് അടങ്ങും ..ഇനി ഉണ്ണിയേശു വല്ല പണി തന്നാലോ.. ??????

    ReplyDelete
  9. കൊച്ചുറാണിയുംമായിട്ടു വഴക്ക് ഉണ്ടാക്കിയാല്‍ ഞാന്‍ എന്റെ പ്രതിഷേധം പല
    വിധത്തില്‍ പ്രകടിപ്പിക്കും ..ചിലപ്പോള്‍ അവരുടെ വീട്ടു മുറ്റത്ത്
    മൂത്രാഭിഷേകം നടത്തും . മറ്റുചിലപ്പോള്‍ അവരുടെ പശുക്കിടാവിനെ അഴിച്ചു
    വിടും ,അത് ചെന്ന് തള്ളപ്പശുവിന്റെ പാല്‍ മുഴുവനും
    കുടിക്കും..പശുക്കിടാവ്‌ പാല്‍ കുടിക്കാതിരിക്കാന്‍ അവര്‍ അതിനെ കുറെ ദൂരെ
    ആയിരിക്കും കെട്ടിയിടുക .പശുവിന്റെ പാല്‍ വില്‍പ്പന ആയിരുന്നു അവരുടെ
    പ്രധാന ജീവിത മാര്‍ഗം .കൊച്ചുറാണിയുടെ അമ്മ മരിയാമ്മാച്ചി നെഞ്ഞത്ത്
    അടിച്ചു കരയുമായിരുന്നു അപ്പോഴൊക്കെ ....എന്നാലും എന്നെ ചീത്ത പറയുകയോ
    തല്ലുകയോ ഒന്നും ചെയ്യില്ലായിരുന്നു..അതിന്റെ കാരണം ഇന്നും എനിക്ക്
    മനസിലാവുന്നില്ല.!!!!! .മരിയാമ്മാച്ചിയുടെ ക്ഷമ ,സ്നേഹം , വാത്സല്യം ഒക്കെയും
    എനിക്ക് നേരെ ഉണ്ടായിരുന്നു...ഇപ്പോളും !! അതുകൊണ്ടായിരിക്കാം നാട്ടില്‍
    ചെന്നാല്‍ ഞാന്‍ മരിയാമ്മചിയെ കാണാന്‍ ഓടുന്നത് ..പണ്ടത്തെ ആ
    കുസൃതിയെപോലെ !!!

    ReplyDelete
  10. കൊച്ചു റാണിയുടെ വീട്ടില്‍ ക്രിസ്തുമസ് ,ഈസ്റ്റര്‍, മറ്റു വിശേഷ ദിവസങ്ങളില്‍
    നല്ല പലഹാരങ്ങള്‍ ഉണ്ടാക്കും . സ്ഥിരം ക്ഷണിതാവ് ആയ ഞാന്‍ രാവിലെ മുതല്‍
    ആ പരിസരത്തു ഉണ്ടാകും !!..പക്ഷെ മരിയമ്മച്ചി " വൈകുന്നേരത്തെ കുരിശുവര "
    കഴിയാതെ പലഹാരം തരില്ല ..ഏതൊക്കെയോ പുസ്തകങ്ങള്‍ തുറന്നു വായിക്കും
    ഇടയ്ക്കിടെ പാട്ടുകള്‍ പാടും .എന്നോടും പറയും പ്രാര്‍ത്തിക്കാന്‍ ..ഞാന്‍
    മൂളി മൂളി നില്‍ക്കും !!.ഒരിക്കല്‍ ഞാന്‍ മരിയമ്മചിയോടു പറഞ്ഞു " ഇനി
    നമുക്ക് അപ്പം തിന്നിട്ടു പാട്ട് പാടാം എന്ന് !!

    ReplyDelete
  11. കരിമുകിൽ കാട്ടിലെ രജനിതൻ വീട്ടിലെ


    കനകാംബരങ്ങൾ വാടി


    കടത്തുവള്ളം യാത്രയായി യാത്രയായി


    കരയിൽ നീ മാത്രമായി


    എന്നൊക്കെ വിചാരിച്ചു ഞാന്‍ ഓടിച്ചെന്നപ്പോള്‍ കണ്ട കാഴ്ചയോ..? ലവള്..പുതുപുത്തന്‍ ബന്‍സില്‍ പാഞ്ഞുപോകുന്നു !!

    ReplyDelete
  12. നിൻ മണിയറയിലെ നിർമ്മലശയ്യയിലെ


    നീല നീരാളമായ് ഞാൻ മാറിയെങ്കിൽ


    ചന്ദനമണമൂറും നിൻ ദേഹമലർവല്ലി


    എന്നുമെൻ വിരിമാറിൽ പടരുമല്ലോ.."


    ഈ പാട്ട് പണ്ടൊരിക്കല്‍ പാടിയതെ ഓര്‍മ്മയുള്ളൂ ..പിന്നെ ആകെ ഒരു ജഗപോക ..കണ്ണ് തുറന്നപ്പോള്‍ ഞാന്‍ കോട്ടയം മെഡിക്കല്‍ കോളേജിന്റെ പേ വാര്‍ഡില . അന്ന് എന്താണ് സംഭവിച്ചത് ? ഇപ്പോളും അതൊരു സമസ്യ .....!!!ആരേലും ഒന്ന് പറഞ്ഞു തരുമോ ?

    ReplyDelete