Tuesday, June 12, 2012

ചിന്തകള്‍ക്ക് തീ പകരൂ

ചിന്തകള്‍ക്ക് തീ പകരൂ

36 comments:

  1. ഭാവി മുന്‍കൂട്ടി കാണാനാവുമൊ?


    "ഇന്നലെയോളവുമെന്തെന്നറിഞ്ഞീല, ഇനി നാളെയുമെന്തെന്നറിവീല"

    എന്നാണു് പൂന്താനം ജ്ഞാനപ്പാനയില്‍ പാടിയതു്. "നാളെ എന്തു സംഭവിക്കും എന്നറിഞ്ഞിരുന്നെങ്കില്‍" എന്നു് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. ഭാവിയെപ്പറ്റി അറിയാനുള്ള ആകാംക്ഷയല്ലേ നമ്മളെ ജോത്സ്യന്റെയും കൈനോട്ടക്കാരന്റെയും മറ്റും പക്കലേക്കു് കൊണ്ടുചെന്നെത്തിക്കുന്നതു്? ഭാവി അറിയാന്‍ കഴിയുമെന്നു് പറഞ്ഞവരെയെല്ലാം ശാസ്ത്രലോകം തട്ടിപ്പുകാരെന്നാണു് വിശേഷിപ്പിച്ചതു്. ചിലര്‍ അത്തരം അവകാശവാദങ്ങള്‍ പഠിക്കാന്‍ ശ്രമിച്ചു. എങ്കിലും ആ അവകാശവാദങ്ങള്‍ക്കു് അനുകൂലമായി ശാസ്ത്രീയമായ തെളിവുകളൊന്നും കിട്ടിയില്ല. തെളിവു കിട്ടി എന്നു തോന്നിയപ്പോഴൊക്കെ ആ പഠനങ്ങളുടെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കാന്‍ പലര്‍ക്കും കഴിഞ്ഞു. ദുഖകരമായ എന്തെങ്കിലും സംഭവിച്ച ശേഷം ``എന്തോ സംഭവിക്കാന്‍ പോകുന്നു എന്നു് തോന്നിയിരുന്നു'' എന്നു് ചിലപ്പോഴെങ്കിലും പറഞ്ഞുകേള്‍ക്കാറില്ലേ? ഇതെല്ലാം വെറും തോന്നലാണു് എന്നു് ശാസ്ത്രജ്ഞരും യുക്തിവാദികളും പറയാറുണ്ടു്. മറിച്ചു് ഇതൊക്കെ യഥാര്‍ത്ഥമാണു് എന്നു് വാദിക്കുന്നവരുമുണ്ടു്. ഇവിടെ യുക്തിപരമായ ഒരു തീരുമാനത്തിലെത്താന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടു്. അതുകൊണ്ടുതന്നെ അതു് വ്യക്തിപരമായ വിശ്വാസമായി മാത്രം നിലനില്‍ക്കുകയാണു്.

    ReplyDelete
  2. എന്നാല്‍ ഇന്നിപ്പോള്‍ വളരെ ശാസ്ത്രീയമായി നടത്തിയ ഒരു പഠനം ആ ദിശയിലേക്കു് വെളിച്ചം വീശാന്‍ ശ്രമിക്കുന്നു. വിശേഷിച്ചു് കഴിവുകളൊന്നും അവകാശപ്പെടാത്ത സാധാരണ മനുഷ്യര്‍ക്കു് സംഭവിക്കാന്‍ പോകുന്ന കാര്യം മുന്‍കൂട്ടി കാണാനോ നടക്കാനിരിക്കുന്ന കാര്യത്തെ മനസുകൊണ്ടു് സ്വാധീനിക്കാനോ കഴിയും എന്നാണു് ഈ പഠനം സൂചിപ്പിക്കുന്നതു്. അമേരിക്കന്‍ സൈക്കളോജിക്കല്‍ അസോസിയേഷന്‍ പ്രസിദ്ധീകരിക്കുന്ന വ്യക്തിത്വത്തിന്റെയും സാമൂഹ്യമനശ്ശാസ്ത്രത്തിന്റെയും ജേര്‍ണലിലാണു് (Journal of Personality and Social Psychology) ഈ റിപ്പോര്‍ട്ടു് പ്രസിദ്ധീകരണത്തിനു് തയാറാകുന്നതു്. അമേരിക്കയിലെ കോര്‍ണല്‍ സര്‍വ്വകലാശാലയിലെ ഡാരില്‍ ബെം (Daryl J. Bem) ആണു് പഠനം നടത്തിയതു്.

    പാരസൈക്കോളജി (Parapsychology) എന്ന പേരില്‍ അറിയപ്പെടുന്ന ഒരു പഠനശാഖയാണു് നടക്കാനിരിക്കുന്നതു് മുന്‍കൂട്ടി കാണുക, ക്ലോക്കിന്റെ ആടുന്ന പെന്‍ഡുലം അതില്‍ സ്പര്‍ശിക്കാതെ നിര്‍ത്തുക തുടങ്ങിയ ശേഷികളെപ്പറ്റി പഠനങ്ങള്‍ നടത്തിവന്നതു്. അത്തരം ശേഷികളുണ്ടെന്നു് അവകാശപ്പെടുന്ന ചിലരിലാണു് പ്രധാനമായും പഠനങ്ങള്‍ നടത്തിയിരുന്നതു്. പ്രധാന ശാസ്ത്രശാഖകളില്‍ പ്രവൃത്തി എടുക്കുന്നവര്‍ ഇത്തരം അവകാശവാദങ്ങള്‍ പുച്ഛിച്ചു് തള്ളുകയായിരുന്നു ചെയ്തിരുന്നതു്. ഇത്തരം ശേഷികള്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ ചില സൂത്രങ്ങള്‍ ഉപയോഗിച്ചാണു് ഇതു് ചെയ്യുന്നതു് എന്ന വിശ്വാസം ഗവേഷകരുടെ ഇടയിലുണ്ടു്. അതിനാല്‍ അത്തരം ``ശേഷി''കള്‍ പ്രദര്‍ശിപ്പിക്കുന്ന ജാലവിദ്യക്കാരുടെ സഹായത്തോടെയാണു് പലപ്പോഴും പഠനങ്ങള്‍ നടത്തിയതു്. അവയിലൊന്നും ശേഷികള്‍ ഉണ്ടെന്നു് അവകാശപ്പെട്ടവര്‍ക്കു് അവ പ്രദര്‍ശിപ്പിക്കാനായില്ല. ഇങ്ങനെ പരാജിതരായവരില്‍ ഒരുപക്ഷെ ഏറ്റവും പ്രശസ്തന്‍ ഇംഗ്ലണ്ടില്‍ ജീവിക്കുന്ന യൂറി ജെല്ലര്‍ എന്ന വിരമിച്ച ഇസ്രയേലി പട്ടാള ഉദ്യോഗസ്ഥനായീരിക്കാം. പരീക്ഷണസ്ഥലത്തു് അനുകൂലമായ മാനസിക പരിസ്ഥിതി ഇല്ലാത്തതാണു് ഇത്തരം പരീക്ഷണങ്ങളില്‍ തങ്ങള്‍ പരാജയപ്പെടുന്നതിനു് കാരണം എന്നാണു് ഇന്ദ്രിയാതീതമായ കഴിവുകളുണ്ടെന്നു് അവകാശപ്പെടുന്നവരും അവരെ അനുകൂലിക്കുന്നവരും വാദിക്കുന്നതു്.

    ReplyDelete
  3. ദൂരെയുള്ള ഒരാളിന്റെ മനസിലുള്ള അറിവു് പ്രകടമായ ആശയവിനിമയ മാര്‍ഗ്ഗങ്ങളുടെ സഹായമില്ലാതെ നേടിയെടുക്കുക (ടെലിപ്പതി, telepathy), ദൂരെയിരിക്കുന്ന ഒരു വസ്തുവിനെയോ സംഭവത്തെയോ കുറിച്ചു് അറിയുക (ക്ലെയര്‍വോയന്‍സ് clairvoyance), ചിന്തയുടെ മാത്രം സഹായത്തോടെ ഒരു വസ്തുവിനെയോ ഒരു പ്രക്രിയയെയോ സ്വാധീനിക്കുക (സൈക്കോകിനെസിസ് ), സംഭവിക്കാനിരിക്കുന്നതു് മുന്‍കൂട്ടി അറിയുക (പ്രികൊഗ്നിഷന്‍ precognition), എന്നിവ പലരും അവകാശപ്പെട്ടിരുന്ന ഇന്ദ്രിയാതീതമായ കഴിവുകളാണു്. ഇവയില്‍ ഒടുവിലത്തെ ശേഷിയാണു് മേല്പറഞ്ഞ പരീക്ഷണത്തില്‍ പഠനവിധേയമാക്കിയതു്.

    കുറെ ചിത്രങ്ങള്‍ കാണിക്കുകയും ഇനി വരാന്‍ പോകുന്നതു് ഏതുതരം ചിത്രമാണു് എന്നു് ഊഹിക്കുകയും ചെയ്യുന്ന തരത്തിലുള്ളതായിരുന്നു പരീക്ഷണം. എന്നാല്‍ അത്ര ലളിതമായിട്ടല്ല പരീക്ഷണം ഒരുക്കിയതു്. പരീക്ഷണത്തിനു് തയാറായിവന്ന ഓരോരുത്തരും ഒരു കമ്പ്യൂട്ടര്‍ സ്ക്രീനിന്റെ മുന്നിലിരിക്കുന്നു. സ്ക്രീനില്‍ രണ്ടു സ്റ്റേജുകള്‍ കാണാം. രണ്ടും കര്‍ട്ടനുകള്‍ കൊണ്ടു് മൂടിയിരിക്കുന്നു. അവയില്‍ ഒരു സ്റ്റേജ് തിരഞ്ഞെടുക്കണം. അതില്‍ ഒരു ചിത്രം തെളിയുകയോ തെളിയാതിരിക്കുകയോ ചെയ്യാം. ചിത്രം ഏതു് സ്റ്റേജില്‍ വരണമെന്നും എന്തു് ചിത്രമാണു് വരേണ്ടതെന്നും തീരുമാനിക്കുന്നതു് കമ്പ്യൂട്ടറാണു്. ചിത്രം വരികയാണെങ്കില്‍ അതു് ഒരു സാധാരണ ചിത്രമാകാം -- വിശേഷിച്ചു് പ്രത്യേകത ഒന്നുമില്ലാത്തതു്. അല്ലെങ്കില്‍ പരീക്ഷണവിധേയനായ വ്യക്തിയ്ക്കു് കാണാന്‍ താല്പര്യമുള്ള, ഉത്തേജനം നല്‍കുന്ന ചിത്രമാകാം. ഇതിനായി തിരഞ്ഞെടുത്തതു് ലൈംഗികമായ രംഗങ്ങളാണു്. അത്തരം ചിത്രങ്ങള്‍ കാണുന്നതില്‍ വിരോധമില്ല എന്നു് പറഞ്ഞവരെ മാത്രമാണു് പരീക്ഷണത്തില്‍ പങ്കെടുപ്പിച്ചതു്. സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളായിരുന്നു പരീക്ഷണവിധേയരായതു്. ഏതു് സ്റ്റേജിലാണോ ചിത്രം വരുക അതില്‍ ക്ലിക്കു് ചെയ്യുകയാണു് ഓരോ വ്യക്തിയും ചെയ്യേണ്ടതു്. 50 സ്ത്രീകളും 50 പുരുഷന്മാരുമാണു് പരീക്ഷണത്തില്‍ പങ്കെടുത്തതു്.

    രണ്ടു സ്റ്റേജുകള്‍ സ്ക്രീനില്‍ കാണുന്നതിനാല്‍ അതില്‍ ഒരെണ്ണം തിരഞ്ഞെടുക്കുന്നതു് തെറ്റോ ശരിയോ ആകാം. ശരിയാകാനുള്ള സാദ്ധ്യത സ്വാഭാവികമായും 50 ശതമാനമാണു്. പരീക്ഷണഫലം പരിശോധിച്ചപ്പോള്‍ ഗവേഷകര്‍ കണ്ടതു് രസകരമായ കാര്യമാണു്. സാധാരണ ചിത്രങ്ങള്‍ ഏതു് സ്റ്റേജിലാണു് വരുന്നതു് എന്നു് എല്ലാവരും പ്രവചിച്ചതു് ഏതാണു് ഒരുപോലെയാണു് -- 50 ശതമാനത്തോളം ശരിയായി. എന്നാല്‍ ഉത്തേജനം നല്‍കുന്ന ചിത്രങ്ങളുടെ കാര്യത്തില്‍ 50 ശതമാനത്തെക്കാള്‍ അല്പം കൂടുതല്‍ ശരിയായിരുന്നു. അതായതു് അത്തരം ചിത്രങ്ങള്‍ ഏതു് സ്റ്റേജിലാണു് വരാന്‍ പോകുന്നതു് എന്നു് മുന്‍കൂട്ടി കാണാന്‍ അവര്‍ക്കു് കൂടുതല്‍ തവണ സാദ്ധ്യമായി. ലഭിച്ച വിവരങ്ങള്‍ ശാസ്ത്രീയമായി വിശകലനം ചെയ്തപ്പോള്‍ ഈ വ്യത്യാസം ചെറുതെങ്കിലും വളരെ അര്‍ത്ഥവത്താണു് എന്നാണു് ഗവേഷകര്‍ മനസിലാക്കിയതു്. ഇവിടെ ഒരു പ്രത്യേകത ഉള്ളതു് ഓരോ വ്യക്തിയും സ്റ്റേജ് തിരഞ്ഞെടുത്തതിനു് ശേഷമാണു് പ്രദര്‍ശിപ്പിക്കേണ്ട ചിത്രം കമ്പ്യൂട്ടര്‍ തിരഞ്ഞെടുത്തതു് എന്നുള്ളതാണു്. അതായതു് സംഭവിക്കാന്‍ പോകുന്നതു് പരീക്ഷണവിധേയനായ വ്യക്തി പ്രവചിക്കാന്‍ ശ്രമിക്കുകയായിരുന്നു.

    ReplyDelete
  4. ഏതു് ചിത്രമാണു് പ്രദര്‍ശിപ്പിക്കേണ്ടതു് എന്നതും ഏതു് സ്റ്റേജിലാണു് കാണിക്കേണ്ടതു് എന്നതും തിരഞ്ഞെടുക്കാന്‍ കമ്പ്യൂട്ടറില്‍ പ്രത്യേക പ്രോഗ്രാം തയാറാക്കിയിരുന്നു. തികച്ചും ക്രമരഹിതമായി ചിത്രങ്ങള്‍ വരത്തക്ക വിധമാണു് അതു് ചെയ്തിരുന്നതു്. എന്നുതന്നെയല്ല ഏറ്റവും കര്‍ശനമായ മാനദണ്ഡങ്ങള്‍ക്കു് അനുസൃതമായി തന്നെയാണു് അതു് ചെയ്തിരുന്നതു്. പഠനഫലങ്ങള്‍ വിശകലനം ചെയ്യാന്‍ ഉപയോഗിച്ച സങ്കേതങ്ങളും ഏറ്റവും കര്‍ശനമായവയായിരുന്നു. ഈവക കാരണങ്ങളാല്‍ ഈ പഠനത്തില്‍ കാര്യമായ പോരായ്മകള്‍ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പഠനം നടത്തിയതു് മനശ്ശാസ്ത്രത്തില്‍‌ കാര്യമായ സംഭാവനകള്‍ ചെയ്തിട്ടുള്ള വ്യക്തിയാണു് എന്നുള്ളതു് പഠനത്തിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടു്. എങ്കിലും പഠനം സൂചിപ്പിക്കുന്ന കാര്യം, അതായതു് നടക്കാനിരിക്കുന്നതു് മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞേക്കും എന്നതു്, അംഗീകരിക്കാന്‍ എല്ലാവര്‍ക്കും ആയിട്ടില്ല. ഇത്തരം പഠനങ്ങള്‍ ഇനിയും നടക്കുകയും ആ പഠനങ്ങളുടെ ഫലങ്ങള്‍ ഈ കണ്ടെത്തലിനു് അനുകൂലമായി വരുകയും ചെയ്താല്‍ മാത്രമെ ശാസ്ത്രലോകം ഇക്കാര്യം അംഗീകരിച്ചു തുടങ്ങൂ.

    മനുഷ്യനു് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത അനേകം കാര്യങ്ങള്‍ പ്രപഞ്ചത്തിലുണ്ടാകാം. നമ്മുടെ സാധാരണ ജീവിതത്തില്‍ തീരെ കാണാത്ത പലതും ഉണ്ടാകാം. എന്നാല്‍ വല്ലപ്പോഴും ഒരിക്കല്‍ തീരെ പരിചിതമല്ലാത്ത അനുഭവം നമുക്കു് ഉണ്ടായി എന്നും വരാം. അസാധാരണമായ കാര്യങ്ങള്‍ അംഗീകരിക്കാന്‍ അസാധാരണമായ തെളിവുകള്‍ വേണം എന്നു് ശാസ്ത്രലോകം പറയുന്നതു് ശരിതന്നെയാണു്. എന്നാല്‍ നമുക്കു് ഇന്നറിയാവുന്ന ശാസ്ത്രത്തിനു് അതീതമായി ഒന്നുമില്ല എന്നു് മുന്‍കൂട്ടി ഉറപ്പിക്കുന്നതു് ശരിയല്ല. ഇന്നത്തെ ശാസ്ത്രത്തിനു് അപ്പുറം ഒന്നുമില്ല എന്നു് തീരുമാനിക്കുന്നതു് ശാസ്ത്രപുരോഗതിക്കുതന്നെ വിരുദ്ധമാണല്ലോ. എന്നാല്‍ ശാസ്ത്രഗവേഷകര്‍ തന്നെ ചിലപ്പോള്‍ അത്തരത്തില്‍ സംസാരിക്കുന്നതു് കേള്‍ക്കാം. ശാസ്ത്രീയമായ കാഴ്ചപ്പാടല്ല അതു് എന്നു് ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. കൂടുതല്‍ പഠനങ്ങള്‍ മുകളില്‍ വിശദീകരിച്ച കണ്ടെത്തല്‍ ശരിവയ്ക്കുകയാണെങ്കില്‍ അതു് മനശ്ശാസ്ത്രത്തില്‍ മാത്രമല്ല നമ്മുടെ ജീവിതത്തില്‍ തന്നെ മാറ്റങ്ങള്‍ക്കു് കാരണമാകും എന്നതിനു് സംശയമില്ല.

    ReplyDelete
  5. മുതലാളിത്ത ലോകത്തെ പ്രതിസന്ധികളും പുരോഗമന പ്രസ്ഥാനങ്ങള്‍ നേരിടുന്ന വെല്ലുവിളികളും.


    നിരന്തരമായി പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നുവെങ്കിലും , ആഗോളതലത്തില്‍ വളരെ ശക്തമായി തന്നെ മുതലാളിത്ത സാമ്പത്തിക വ്യവസ്ഥിതിയും അതിനെ സാധൂകരിക്കുന്ന സാമാന്യവല്‍ക്കരിക്കപ്പെട്ട ആശയങ്ങളും നിലനില്‍ക്കുന്ന ഒരു വര്‍ത്തമാന ലോകത്താണ് നാം ജീവിക്കുന്നത്.

    മുതലാളിത്ത വ്യവസ്ഥിതിക്ക്‌ അകത്ത്‌ അതിന്റെ ചട്ടങ്ങള്‍ക്കൊത്തു ജീവിച്ചു കൊണ്ട് തന്നെയാണ് അതിനെതിരായ ആശയസമരവും വര്‍ഗ്ഗബഹുജനപോരാട്ടവും നാം നടത്തുന്നത്. അധികാര മണ്ഡലത്തില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെട്ട "തൊണ്ണൂറ്റിഒമ്പത് ശതമാനം" വരുന്ന ജനത സ്വന്തം അവകാശങ്ങളും ഉത്തരവാദിത്തങ്ങളും തിരിച്ചറിഞ്ഞു കരുത്തുറ്റ രാഷ്ട്രീയശക്തിയായി മാറുമ്പോള്‍ ആണ് ഈ അവസ്ഥക്ക് മാറ്റം ഉണ്ടാവുകയുളൂ . അതിലേക്കുള്ള ചുവടുവെപ്പുകളുടെ മാറ്റൊലികള്‍ നാം ഇന്ന് കേള്‍ക്കുന്നത് .

    മുതലാളിത്ത ശക്തികള്‍ക്കും, അതിന്റെ കീഴില്‍ മാത്രമേ തങ്ങളുടെ സ്വന്തം സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് ഭാവിയുള്ളൂ എന്ന് തിരിച്ചറിയുന്ന ചൂഷക ജനവിഭാഗങ്ങള്‍ക്കും അറിയാം ആരാണ് തങ്ങളുടെ യഥാര്‍ത്ഥ അന്തകര്‍ എന്നത്. അധികാരത്തിന്റെയും സമ്പത്തിന്റെയും കനത്ത പിന്‍ബലമുള്ള വര്‍ഗ്ഗശത്രുക്കള്‍ , തങ്ങളുടെ താല്‍പര്യങ്ങളുടെ സ്ഥാപനവല്‍ക്കരണത്തിനു ഹിതകരമായ പിന്തിരിപ്പന്‍ ആശയങ്ങളെ സമകാലിക ലോകത്ത് വന്‍തോതില്‍ ആളും അര്‍ത്ഥവും നല്‍കി പ്രചുര പ്രചാരണം നടത്തുകയാണ്.

    ഒരു കാര്യം സത്യമാണ് . നാം പ്രതീക്ഷിക്കുന്നത്ര വേഗത്തില്‍ പുരോഗമന ആശയ പ്രചാരണത്തില്‍ നാം വിജയിക്കുന്നില്ല എന്നത് അംഗീകരിക്കുന്നു. അതിനുള്ള വസ്തുനിഷ്ടമായ കാരണങ്ങള്‍ ആണ് ഞാന്‍ മുകളില്‍ സൂചിപ്പിച്ചത്‌. നമ്മുടെ വര്‍ഗ്ഗ ശതുക്കള്‍ എല്ലാ അര്‍ത്ഥത്തിലും ഇന്നും വളരെ ശക്തരാണ്. യുക്തിവാദ പുരോഗമന ചിന്തകള്‍ ഉള്‍കൊള്ളുന്ന ജനതയുടെ ശതമാനം ഈ ആധുനിക ലോകത്തും എത്രയോ തുച്ഛമാണ്. വളരെ പ്രശസ്തരായ ശാസ്ത്ര പ്രതിഭകളില്‍ പോലും, ശാസ്ത്രീയമായ സാമൂഹികജീവിത ചിന്തകള്‍ ഉള്‍ക്കൊള്ളുന്നവര്‍ വളരെ കുറവാണ്.

    യുക്തിഭദ്രമായ പുരോഗമനആശയങ്ങളുടെ പ്രചാരണ രംഗത്ത് നാം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ തിരിച്ചറിയേണ്ടതുണ്ട്. പിന്തിരിപ്പന്‍ ആശയങ്ങള്‍ പൈകിളി സാഹിത്യം പോലെയാണ്. വളരെയെളുപ്പം സാമാന്യബോധത്തിനകത്ത് പ്രവേശിക്കും. മാത്രമല്ല തലതിരിഞ്ഞ സമകാലിക ലോകാവസ്ഥകളുടെ ഒരു ച്ഛായ അതിലുണ്ട്.

    അതെസമയം യുക്തിഭദ്രമായ പുരോഗമനശാസ്ത്രീയ ചിന്തകള്‍ കേവലമായ സമാന്യബോധത്തിനകത്ത് അത്രയെളുപ്പം സ്വാഗതം ചെയ്യപ്പെടുകയില്ല. സാമാന്യ ബോധത്തിനപ്പുറമുള്ള മനസ്സിന്റെ അന്വേഷണത്വര ആവശ്യമാണ്‌. പരിമിതികളും പ്രതിബന്ധങ്ങളും ഒട്ടേറെയുണ്ട് എങ്കിലും ഭാവിയുടെ ശുഭപ്രതീക്ഷയുമായി യുക്തിഭദ്രമായ പുരോഗമന ആശയങ്ങളുടെ പ്രചാരണം നാം തുടരുകതന്നെ വേണം.

    ReplyDelete
  6. മാര്‍ക്സിസവും മതവും ക്രിസ്തുവും കത്തോലിക്കാസഭയും.


    മാര്‍ക്സിസം ഒരു ആത്മീയ ദര്‍ശനമല്ല. ആധികാരികമായ അവസാന വാക്കുകള്‍ മാത്രം പറയുന്ന മാറ്റമില്ലാത്ത ദൈവിക ദര്‍ശനവുമല്ല. പുനര്‍ജന്മത്തെ കുറിച്ചും , മോക്ഷത്തെ കുറിച്ചും, പരലോകത്തെ കുറിച്ചും, അവിടെ കാത്തിരിക്കുന്ന മോഹന സുന്ദരമായ സ്വര്‍ഗ്ഗത്തെ കുറിച്ചും, ഭീകരമായ നരകത്തെ കുറിച്ചും പ്രലോഭനത്തിന്റെയും ഭീഷണിയുടെയും സ്വരത്തില്‍ മാനവസമൂഹത്തോട് സംവദിക്കുന്ന മതവുമല്ല മാര്‍ക്സിസം. ഭൌതിക മാറ്റങ്ങള്‍ക്കൊത്ത് അനിവാര്യമായ മാറ്റങ്ങള്‍ സ്വീകരിക്കുവാന്‍ സദാ സന്നദ്ധമായ, അറിവിന്റെയും ശാസ്ത്രത്തിന്‍യും വെളിച്ചത്തില്‍ ഉള്ള മനുഷ്യന്റെ തികച്ചും ഭൌതികമായ ദര്‍ശനമാണ് മാര്‍ക്സിസം.

    അവകാശവും അന്തസ്സും ഹനിക്കപെട്ടു അടിച്ചമര്‍ത്തപെട്ട മനുഷ്യന്റെ വിമോചനത്തിന്‍റെ ആശയപരവും പ്രായോഗികവും ആയ ആയുധമാണ് മാര്‍ക്സിസം. മതവും മാര്‍ക്സിസവും തമ്മില്‍ സാമൂഹിക സമസ്യകളുടെ വീക്ഷണ തലത്തിലും സമീപന തലത്തിലും ഒട്ടേറെ വൈരുദ്ധ്യങ്ങള്‍ ഉണ്ടെങ്കിലും, നീതിക്കും മനുഷ്യന്‍റെ പുരോഗതിക്കും ഉതകുന്ന മതത്തിന്‍റെ ആചാര്യന്മാരില്‍ നിന്നുണ്ടായ ഏതൊരു ക്രിയാത്മക സമീപനത്തെയും അംഗീകരിക്കുന്നതില്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന് ഒരു പ്രയാസവുമില്ല. ഭിന്നമായ സ്ഥലകാലങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് ആധുനികതയില്‍ എത്തിനില്‍ക്കുന്ന മനുഷ്യന്‍റെ എല്ലാ അറിവുകളും ശാസ്ത്രവും ദര്‍ശനവും എല്ലാം അനുസ്യൂതമായ തുടര്‍ച്ചയും വളര്‍ച്ചയുമാണ്.

    വര്‍ഗ്ഗ സമരത്തില്‍ നീതിയുടെ പക്ഷത്തു നിലകൊള്ളുക എന്നതും, ചൂഷിതന്‍റെയും പീഡിതന്‍റെയും വിമോചനപക്ഷത്തു നിലകൊള്ളുക എന്നതുമാണ് ശരിയായ മത ധര്‍മ്മം എന്ന് തിരിച്ചറിയുന്ന വിശ്വാസികള്‍ ലോകത്തെവിടെയും പ്രായോഗിക പോരാട്ടങ്ങളുടെ രംഗത്ത് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായി കൈകോര്‍ക്കുന്നു എന്നതാണ് സത്യം. ചൂഷക വ്യവസ്ഥിതിയിലെ മാനവ സമൂഹത്തിന്റെ വര്‍ഗ്ഗപരമായ വൈരുദ്ധ്യങ്ങളെ അഭിസംബോധനം ചെയ്യുവാന്‍ വൈമനസ്യം കാട്ടുന്ന, വിശ്വാസത്തിന്‍റെ ലോകത്ത് ആധിപത്യം പുലര്‍ത്തുന്ന പ്രതിലോമ ശക്തികളും പിന്തിരിപ്പന്‍ ചിന്താഗതിക്കാരും, മത വിശ്വാസികള്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തില്‍ കടന്നു വരുന്നത് അസഹിഷ്ണതയോടെ കാണുന്നു എന്നതും ഒരു വസ്തുതയാണ്.

    ReplyDelete
  7. തുടര്‍ച്ച ..



    മാര്‍ക്സിയന്‍ ശാസ്ത്രീയ ഭൌതിക ദര്‍ശനത്തെ സ്വന്തം ജീവിത വീക്ഷണമായും പ്രപഞ്ച വീക്ഷണമായും സ്വീകരിക്കുന്ന വ്യക്തികള്‍ക്ക് മതവും ദൈവവുമില്ല. പക്ഷെ പീഡിതരും ചൂഷിതരും നിന്ദിതരും ആയ ലോകമെങ്ങുമുള്ള മഹാഭൂരിപക്ഷം ജനതക്കും മതവുമുണ്ട്.ദൈവവുമുണ്ട്. ഭൌതികമായ ദുരിതജീവിതത്തില്‍ നിന്നും മോചനത്തിനുള്ള നീതിയുടെ പ്രായോഗിക വഴി തേടുന്ന അടിച്ചര്‍ത്തപെട്ട ജനകോടികള്‍ , നീതിക്ക് വേണ്ടി പൊരുതുന്ന ജനതയുടെ രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലക്ക് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ തിരിച്ചറിയുമ്പോള്‍ , ജന്മം കൊണ്ട് ലഭിച്ച സ്വന്തം വിശ്വാസങ്ങള്‍ നിലനിര്‍ത്തി കൊണ്ട് തന്നെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായി സഹകരിക്കുന്നു. അണിചേരുന്നു. സഖാക്കള്‍ ആയി തീരുന്നു. വിശ്വാസികള്‍ക്ക് കടന്നു വരാന്‍ പാടില്ലാത്ത ഇടമാണ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി എന്ന് അപ്രായോഗികമായ അബദ്ധധാരണ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഒരിക്കലും വെച്ചുപുലര്‍ത്തുന്നില്ല.
    .....................................
    വലതുപക്ഷ രാഷ്ട്രീയ ദൌത്യം ഏറ്റെടുത്തിരിക്കുന്ന കേരളത്തിലെ കത്തോലിക്കാസഭ, ക്രിസ്തുമത വിശ്വാസത്തിന്‍റെ കേന്ദ്രമായ ലാറ്റിന്‍ അമേരിക്കയില്‍ അലയടിച്ചു കൊണ്ടിരിക്കുന്ന ഇടതു രാഷ്ട്രീയ മുന്നേറ്റവും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളും തമ്മിലുള്ള പരസ്പര സഹകരണവും കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്യുന്നത്.

    ലോകത്തിലെ ഏറ്റവും സുസംഘടിതവും അതിസമ്പന്നവുമായ പ്രസ്ഥാനമാണ് കത്തോലിക്കാസഭ. വിശ്വാസികള്‍ക്ക്‌ ക്രിസ്തുവിന്‍റെ മാര്‍ഗ്ഗത്തിലൂടെ ജീവിക്കുവാന്‍ വേണ്ട മാര്‍ഗ്ഗദീപം നല്‍കുക എന്നതാണ് സഭയുടെ പ്രഖ്യാപിതമായ നയം. പക്ഷെ ഫലത്തില്‍ കാണുന്നത് ക്രിസ്തുവിന്‍റെ മാര്‍ഗ്ഗത്തിന് തികച്ചും വിരുദ്ധമായ മുതലാളിത്ത വ്യവസ്ഥിതിക്ക്‌ കൈയൊപ്പ്‌ ചാര്‍ത്തുന്ന കത്തോലിക്കാസഭയെയാണ്. മുതലാളിത്തത്തിന്‍റെ ആധിപത്യത്തിന് ഭീഷണിയായി ആശയ തലത്തിലും പ്രായോഗിക തലത്തിലും നിലകൊള്ളുന്ന കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ ചെറുക്കുക എന്നതായിരിക്കുന്നു ഇന്ന് സ്ഥാപനവല്‍ക്കരിക്കപെട്ട കത്തോലിക്കാസഭയുടെ സുപ്രധാന അജണ്ട.

    ചൂഷിതരും പീഡിതരും ആയ ലോകമെങ്ങും ഉള്ള നീതിക്ക് വേണ്ടിയും അവകാശത്തിനു വേണ്ടിയും പൊരുതുന്ന ക്രിസ്തുമത വിശ്വാസികള്‍ , കത്തോലിക്കാസഭയുടെ മാര്‍ഗ്ഗമല്ല ക്രിസ്തുവിന്‍റെ മാര്‍ഗ്ഗം എന്ന് നല്ലതുപോലെ മനസ്സിലാക്കിയിരിക്കുന്നു. അവര്‍ പീഡിതരും ചൂഷിതരുമായ മനുഷ്യന്‍റെ വിമോചന സമരപാതയില്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായി കൈകോര്‍ക്കുന്നത് അതിന്റെ സ്വാഭാവിക ഫലമാണ്. പീഡിതരും ചൂഷിതരുമായ ജനതയുടെ മോചനത്തിന് വേണ്ടി സമൂഹത്തിലെ കറുത്ത ശക്തികള്‍ക്കെതിരെ പൊരുതുകയും, അവരുടെ കെട്ടനീതി സമ്മാനിച്ച കുരിശുമരണം ഏറ്റുവാങ്ങുകയും ചെയ്ത ജീസസിനെ മനുഷ്യ വിമോചനത്തിന് വേണ്ടിയുള്ള സമരത്തിലെ ധീര രക്തസാക്ഷിയായിട്ടാണ് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം കാണുന്നത്. ആ നിലക്കാണ് യേശു ക്രിസ്തുവിനെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ആദരിക്കുന്നത്.

    ReplyDelete
  8. തുടര്‍ച്ച ..

    സ്വന്തം അവസ്ഥയും അവകാശവും അന്തസ്സും തിരിച്ചറിയാതെ അടിമ മാനസങ്ങളായി ദുരിത ജീവിതം തുടര്‍ന്ന് കൊണ്ടിരുന്ന ജനകോടികള്‍ക്ക് അത്മബോധത്തിന്‍റെ കരുത്തും അവകാശങ്ങളുടെ തിരിച്ചറിവും പ്രതികരണത്തിന്‍റെ ശബ്ദവും പ്രതിഷേധത്തിന്‍റെ വാനിലേക്ക് ഉയര്‍ത്തിയ മുഷ്ടിയും നല്‍കിയ വിപ്ലവ പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി. പിറന്നുവീണ കുടുംബ സാമൂഹിക സാഹചര്യത്തില്‍ നിന്നും സിദ്ധമായ അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ലോകത്ത് ചോദ്യമോ സന്ദേഹമോ കൂടാതെ ജീവിച്ചുപോന്ന ജനകോടികളുടെ ജീവിതത്തില്‍ സമൂഹത്തെ കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള ശാസ്ത്രീയമായ അവബോധത്തിന്‍റെ വെളിച്ചം പകര്‍ന്ന ദര്‍ശനമാണ് മാര്‍ക്സിസം. യുക്തിരഹിതവും പ്രയോഗശൂന്യവുമായ അസംബന്ധങ്ങളുടെ അന്ധമായ അനുകരണത്തിന്‍റെ അലസബോധത്തിന് പകരം, പ്രയോഗപ്രസക്തവും കാര്യകാരണ ബന്ധിതവുമായ യുക്തിചിന്തയുടെ ചൈതന്യബോധം മാനവ സമൂഹത്തിനു സമ്മാനിച്ച ദര്‍ശനമാണ് മാര്‍ക്സിസം. വിശ്വാസത്തിന്‍റെ കല്‍പനകളുമായി ബന്ധപെട്ട പാപപുണ്യ ചിന്തകളുടെതായ ധാര്‍മിക മൂല്യങ്ങളുടെ സ്ഥാനത്ത്, സംഘര്‍ഷഭരിതമായ ജീവിത സമസ്യകള്‍ക്കും സാമ്പത്തിക അന്തരങ്ങളുടെതായ ലോകത്ത്‌ പ്രാന്തവല്‍ക്കരിക്കപെട്ട ജനത അനുഭവിക്കുന്ന അവകാശ നിഷേധാങ്ങള്‍ക്കും ഫലപ്രദമായ പരിഹാരം ലക്ഷ്യമാക്കികൊണ്ടുള്ള സാമൂഹിക അടിത്തറയുള്ള ധാര്‍മിക മൂല്യത്തിന്‍റെ ഉള്‍ക്കരുത്ത് സമ്മാനിച്ചു മാര്‍ക്സിസം .

    നന്മയുടെ പ്രതീകമായ ദൈവസങ്കല്‍പ്പത്തെ വിശ്വാസത്തിന്‍റെ ലോകത്ത് ഒതുക്കി നിര്‍ത്തി, അധീശവര്‍ഗ്ഗം മാനവ ചരിത്രത്തില്‍ തുടര്‍ന്ന് വന്ന നീതിരഹിതമായ കിരാത ഭരണത്തില്‍ പീഡിതരും ചൂഷിതരുമായി ദുരിതജീവിതം നയിച്ചുപോന്ന ജനകോടികളുടെ മോചനത്തിന് വേണ്ടി മാര്‍ക്സിസത്തിന്‍റെ ദര്‍ശന കരുത്തില്‍ നിന്ന് ഊര്‍ജ്ജം നേടിയ ധീര വിപ്ലവകാരികള്‍ , ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം ത്യാഗത്തിന്‍റെ കുരിശു ചുമന്നു. തിന്മയുടെ ശക്തികളോട് ധീരമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ചു.

    ചരിത്രത്തിലും ചരിത്രാതീത കാലത്തും പീഡിതന്‍റെയും ചൂഷിതന്‍റെയും മോചനത്തിന് വേണ്ടി നിലകൊണ്ട ദര്‍ശനങ്ങളോടും, സാമൂഹിക തിന്മകള്‍ക്കെതിരെ പൊരുതി ത്യാഗങ്ങള്‍ ഏറ്റുവാങ്ങുകയും വീരമൃത്യു വരിക്കകയും ചെയ്ത മഹത്തുക്കളോടും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം കടപെട്ടിരിക്കുന്നു. പ്രതിലോമ ശക്തികളോട് എതിരിടുകയും ഏറ്റുമുട്ടുകയും ചെയ്തുകൊണ്ട് മാനവ ജീവിത പുരോഗതിക്കും മോചനത്തിനും വേണ്ടി പൊരുതിയ എണ്ണമറ്റ വീരവിപ്ലവകാരികളുടെ തുടിക്കുന്ന ഓര്‍മ്മകളാണ് എന്നുമെന്നും സമരപാതയില്‍ പടയണി ചേരുന്ന സഖാക്കളുടെ ഊര്‍ജ്ജവും കരുത്തും.

    ReplyDelete
  9. സ്വതന്ത്ര ആശയ സംവാദങ്ങളും, യഥാസ്ഥിതിക മതവിശ്വാസികളുടെ അസഹിഷ്ണതയും.


    ഏത് മതത്തില്‍ ചേരണം എന്ന്, ഏതാണ് യുക്തിഭദ്രമായ ജീവിത ദര്‍ശനം എന്ന് തന്‍റെ കുഞ്ഞുങ്ങള്‍ വളരുമ്പോള്‍ സ്വയം പഠിച്ചറിഞ്ഞു തീരുമാനിക്കട്ടെ എന്ന നിലപാട് സ്വീകരിക്കുവാന്‍ ഒരു വിശ്വാസ സമൂഹവും തയ്യാറല്ല. ഓരോ കുഞ്ഞും ഭൂമിയില്‍ ജനിക്കുന്നത് സ്വതന്ത്രമായിട്ടാണ് എന്ന മനുഷ്യാവകാശ ചിന്തയൊന്നും വിശ്വാസത്തിന്‍റെ ലോകം അംഗീകരിച്ചു കൊടുക്കുന്ന പ്രശ്നമില്ല. ദൈവത്തിന്‍റെ പേരില്‍ ആരോപിക്കപ്പെടുന്ന സ്വന്തം വിശ്വാസ പ്രമാണത്തിന്‍റെ, സ്വതന്ത്ര ലോകത്തെ സ്വീകാര്യതയെ കുറിച്ച് വിശ്വാസ സമൂഹത്തിനു വലിയതോതില്‍ ആശങ്കയുണ്ട് എന്നതാണ് അതിന്‍റെ കാരണം.

    പിറവിയില്‍ തന്നെ തന്‍റെ മതവും തന്‍റെ ജീവിത വഴികളും ഒരു കുഞ്ഞും കണ്ടെത്തില്ല എന്നത്, നേരെ ചൊവ്വേ ചിന്തിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്ന ലളിതമായ യുക്തിവിചാരമാണ്.അതൊക്കെ പിറവിയുടെ ചുറ്റുപാടുകളുടെ യാദൃച്ചികത, ഒന്നുമറിയാത്ത കുഞ്ഞില്‍ ആരോപിക്കപ്പെടുകയാണ് ചെയ്യുന്നത്. ചെറുപ്പത്തിലെ നടന്ന വിശ്വാസപരമായ മസ്തിഷ്ക പ്രക്ഷാളനം കാരണം, പിന്നീട് വളര്‍ന്നു വലുതാകുമ്പോള്‍ സ്വന്തം കുടുംബ സമുദായ സാഹചര്യം ഒരുക്കുന്ന അടഞ്ഞ ലോകത്തിന്‍റെ തടവറയില്‍ നിന്ന് മോചനം നേടാന്‍ ഉതകുന്ന, സ്വതന്ത്രമായ അന്വേഷണത്തിന്‍റെയും അറിവിന്‍റെയും പഠനത്തിന്‍റെയും ചിന്തയുടെയും രജതവഴികള്‍ കണ്ടെത്താന്‍ അവരില്‍ മഹാഭൂരിപക്ഷത്തിനും സാധ്യമാവുന്നില്ല.

    തിരിച്ചറിവിന്‍റെ രജതരേഖ കണ്ടെത്തിയാലും, കുടുംബ സമുദായ ചുറ്റുപാടുകളില്‍ നിന്നും സ്വാതന്ത്ര്യത്തിന്‍റെ വഴി തേടുന്നത് ഭൌതികമായ നഷ്ടങ്ങളും പ്രയാസങ്ങളും ത്യാഗങ്ങളും അനുഭവിക്കുവാന്‍ ഇടയാക്കും എന്ന ഉല്‍കണ്ട കാരണം തമസ്സിന്‍റെ ലോകത്ത് തന്നെ കപടമായ ജീവിതം തുടരുന്നവരും ഉണ്ട്. വിശ്വാസി സമൂഹം അംഗീകരിച്ചാലും ഇല്ലെങ്കിലും, മഹാഭൂരിപക്ഷം വിശ്വാസികളും അകകാമ്പ് അറിയാതെ തന്നില്‍ ജന്മം കൊണ്ട് ആരോപിക്കപെട്ട വിശ്വാസത്തെ അന്ധമായി അനുകരിക്കുകയാണ് ചെയ്തു വരുന്നത് എന്നതാണ് വസ്തുത.

    സ്വതന്ത്രമായ ആശയ സംവാദത്തിന്‍റെ ലോകത്ത് വിമര്‍ശനത്തിനും വിശകലനത്തിനും അതീതമായ ഒന്നും തന്നെയില്ല. ആശയ സംവാദങ്ങളില്‍ യുക്തിഭദ്രമായ തര്‍ക്ക വാദങ്ങള്‍ ഉന്നയിക്കുന്നതിനു പകരം, സംവാദത്തിലെ വ്യക്തിയുടെ മതനാമം {ഒരു നാമവും ഏതെങ്കിലും മതത്തിന്‍റെ സ്വന്തമല്ല എന്നതാണ് വസ്തുത} അടിസ്ഥാനപ്പെടുത്തി വ്യക്തിവിമര്‍ശനം നടത്തുക എന്നത് ബാലിശമായ മതയഥാസ്ഥിതിക രീതിയാണ്. സ്വതന്ത്ര ചിന്തക്ക് ഇടമില്ലാത്ത വിശ്വാസത്തിന്‍റെ അടഞ്ഞ ലോകത്ത് പിറന്ന ആണോ പെണ്ണോ, കമ്മ്യൂണിസ്റ്റ്‌ ആയി തീരുക എന്നതും യുക്തിവാദി ആയിത്തീരുക എന്നതും എന്തോ അസാധാരണത്ത്വം ആയിട്ടാണ് യഥാസ്ഥിതിക പിന്തിരിപ്പന്‍ ജനവിഭാഗങ്ങള്‍ നോക്കി കാണുന്നത്.

    മനുഷ്യന്‍റെ വ്യക്തിപരമായ തെരെഞ്ഞെടുപ്പിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും ഭാഗമായി വിശ്വാസത്തെ കാണുവാന്‍ അവര്‍ക്ക്‌ സാധിക്കുന്നില്ല.
    വ്യക്തിയുടെ സ്വതന്ത്രമായ അന്വേഷണത്തിന്‍റെയും അറിവിന്‍റെയും പഠനത്തിന്‍റെയും ചിന്തയുടെയും തെരെഞ്ഞെടുപ്പിന്‍റെയും അവകാശം ജനാധിപത്യ വ്യവസ്ഥിതിയില്‍, വ്യക്തിയുടെ മൌലിക അവകാശമാണ്. അത് നിഷേധിക്കുന്ന മതയഥാസ്ഥിതിക വിഭാഗത്തിന്‍റെ സമീപനം, ജനാധിപത്യ അവകാശത്തിനു നേരെയുള്ള വെല്ലുവിളിയാണ്

    ReplyDelete
  10. അടഞ്ഞ ലോകത്ത് സംവാദങ്ങള്‍ക്ക് പ്രസക്തിയില്ല!


    ഏത് ഭാഷയില്‍ ആയാലും ദൈവം എന്ന പദം ചേര്‍ത്തു വെക്കുന്നത് നന്മയുമായിട്ടാണ്. സ്ഥലകാല ഭേദങ്ങളില്‍ വിവിധ സമൂഹങ്ങളില്‍ കടന്നു വന്നിട്ടുള്ള എല്ലാ മത ദര്‍ശനങ്ങളും സ്ഥാപനവല്‍ക്കരിക്കപ്പെടുന്നതിനു മുന്‍പുള്ള ആരംഭ കാലത്ത്‌ പ്രതിലോമ ആശയങ്ങളുടെ തടവറയില്‍ ആയിരുന്നില്ല. സമൂഹത്തിന്‍റെ തിന്മകള്‍ക്കെതിരെ സമര്‍പ്പിത ബോധത്തോടെ പൊരുതുന്ന അന്നത്തെ വിപ്ലവകാരികളുടെ പോരാട്ടത്തിന്‍റെ ദര്‍ശനമായിരുന്നു അന്ന് മതം. ദൈവ വിശ്വാസവും അതിന്‍റെ ആചാരങ്ങളും അനുഷ്ടാനങ്ങളും അവരുടെ ഊര്‍ജ്ജം ആയിരുന്നു.

    മനുഷ്യന്‍റെ അറിവും കഴിവും ശാസ്ത്ര സാങ്കേതിക വിദ്യകളും ഇന്നത്തെ പോലെ വികസിക്കുന്നതിന് മുന്‍പുള്ള ഒരു കാലത്തിന്‍റെ ദര്‍ശനം ആയതുകൊണ്ടുതന്നെ സ്വാഭാവികമായ പരിമിതികളും ന്യൂനതകളും മത ദര്‍ശനങ്ങള്‍ക്ക് ഉണ്ടായിരുന്നു. മനുഷ്യന്റെ ഭൌതിക ജീവിത സമസ്യകളിലും സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും ആയ വിഷയങ്ങളിലും, അവസ്ഥകളിലും മതങ്ങളുടെ വീക്ഷണങ്ങള്‍ അത് രൂപം കൊണ്ട കാലവുമായും അത് ഇടപെടല്‍ നടത്തിയ സമൂഹവുമായും ബന്ധപെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ മതവീക്ഷണങ്ങളില്‍ സ്ഥലകാലത്തിന്‍റെ പരിമിതിക്കതീതമായ യുക്തിഭദ്രത കണ്ടെത്താന്‍ ശ്രമിക്കുന്നത് അസംബന്ധം ആണ്.

    സമകാലിക ഭൌതിക ലോക സമസ്യകളില്‍ പ്രതിക്രിയ നടത്താതെ, പ്രയോഗത്തില്‍ നിന്നും അന്യം നില്‍ക്കുന്നതും അമൂര്‍ത്തമായ വിശ്വാസങ്ങളുടെ ലോകത്ത് നിലനില്‍ക്കുന്നതുമായ ഇന്നത്തെ മതം, സാമൂഹിക വിപ്ലവത്തിന്റെ ആശയ മൂല്യങ്ങള്‍ ചോര്‍ന്നുപോയതും പിന്തിരിപ്പന്‍ ശക്തികളുടെ കൈപ്പിടിയില്‍ ഒതുങ്ങി സ്ഥാപനവല്‍ക്കരിക്കപെട്ടതുമായ ഒരു ദര്‍ശന രൂപമാണ്.

    അറിവിന്‍റെയും ശാസ്ത്രത്തിന്‍റെയും വെളിച്ചത്തിലുള്ള ഭൌതിക ലോകത്തിന്‍റെ മാറ്റങ്ങളും വികാസങ്ങളും അവഗണിച്ചു കൊണ്ട് , സ്ഥലകാല ഭേദങ്ങള്‍ക്കതീതമായി മാറ്റമില്ലാതെ നിലകൊള്ളുന്ന മതങ്ങള്‍ വിശ്വാസികളില്‍ തീര്‍ക്കുന്നത് അടഞ്ഞ ലോകമാണ്. അവിടെ സംവാദങ്ങള്‍ക്ക് പ്രസക്തിയില്ല!

    ReplyDelete
  11. മുഖ്യമായ ഉല്‍പാദനവും വിതരണവും സേവനവും സ്വകാര്യ മൂലധന ശക്തികളുടെ കൈപ്പിടിയില്‍ !!!


    മനുഷ്യസമൂഹത്തിന്‍റെ അദ്ധ്വാനവും അറിവും കഴിവും ശാസ്ത്ര സാങ്കേതിക മേഖലയില്‍ നേടിയെടുത്ത മികവും അതിന്‍റെ പ്രയോഗവുമാണ് ദുഷ്കരമായ പ്രാകൃത അവസ്ഥയില്‍ നിന്നും ഭേദപ്പെട്ട ആധുനിക ജീവിത സൌകര്യങ്ങളുടെതായ ഭൌതിക ലോകം നമുക്ക്‌ സമ്മാനിച്ചത്‌.

    നാം ജീവിക്കുന്ന ഭൌതിക ലോകത്തെ ആധുനികമാക്കിയത് മനുഷ്യനാണ്. ആധുനിക ഭൌതിക ലോകത്തെ ഓരോ പുതു പുതു മാറ്റവും മനുഷ്യന്‍റെ ജീവിതത്തെ സ്വര്‍ഗീയമാക്കുവാന്‍ വേണ്ടിയുള്ളതാണ്. പക്ഷെ അതിന്‍റെ ഗുണഫലം പണമുള്ളവന്‍ അനുഭവിക്കുന്നു. പണമില്ലാത്തവന്‍ ഇന്നും നരകീയമായ ജീവിതം നയിക്കുന്നു. അങ്ങിനെ ഉള്ളവനും ഇല്ലാത്തവനും ആയി വര്‍ഗ്ഗപരമായ അന്തരങ്ങളുടെ ലോകത്ത്‌ മാനവ സമൂഹം ഇന്നും ജീവിക്കുന്നു.

    ഈ ആധുനിക കാലത്തും ഈ ആധുനിക ലോകത്തും മാനവ സമൂഹത്തില്‍ മഹാ ഭൂരിപക്ഷവും അന്തസ്സും അവകാശവും നിഷേധിക്കപ്പെട്ടു ദുരിതജീവിതം നയിക്കുന്നു. എന്താണ് അതിനു കാരണം? ഏതോ അമൂര്‍ത്ത ശക്തികളുടെ ലീലാവിലാസം കൊണ്ടല്ല ഈ ദുരവസ്ഥ നിലനില്‍ക്കുന്നത്. മനുഷ്യന്‍ തന്നെയാണ് മനുഷ്യന്‍റെ ജീവിതത്തെ അരക്ഷിതവും സംഘര്‍ഷ പൂരിതവും പ്രാകൃതവും ആക്കി തീര്‍ക്കുന്നത്. അത് മാറ്റുക എന്നതും മനുഷ്യന് മാത്രമേ സാധിക്കൂ.

    ജനതയുടെ അന്തസ്സും അവകാശവും പൊതുവായ ക്ഷേമവും വികസിതമായ ജീവിതവും ഉറപ്പു വരുത്തുക എന്നതിന് പകരം, മൂലധന ശക്തികളുടെ അജണ്ട നടപ്പിലാക്കുക എന്നത് ഭരണകൂടത്തിന്‍റെ ലക്ഷ്യം ആകുമ്പോള്‍ ഈ ദുരവസ്ഥ തുടരുകതന്നെ ചെയ്യും. സമൂഹത്തിന്‍റെ പൊതുവായ സമ്പത്തായ അറിവും ശാസ്ത്രവും മൂലധന ശക്തികളുടെ ലാഭ താല്‍പ്പര്യത്തിനുള്ള ഉപകരണവും ഉപാധിയുമായി ചുരുങ്ങുമ്പോള്‍ ഈ ദുരവസ്ഥ തുടരുക തന്നെ ചെയ്യും. ഈ ദുരവസ്ഥക്ക് അന്ത്യം കുറിക്കാതെ മനുഷ്യന്‍റെ വിമോചനം സാധ്യമാവില്ല. അറിവും ശാസ്ത്രവും സമൂഹത്തിന്‍റെ സ്വന്തമാണ്. അതിന്‍റെ ഗുണഫലം സമൂഹത്തിനു മുഴുവന്‍ അനുഭവിക്കുവാന്‍ ആവണം എന്നതാണ് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‍റെ മുദ്രാവാക്യം.

    മനുഷ്യന്‍റെ ആരോഗ്യപൂര്‍ണ്ണവും വികസിതവുമായ ജീവിതത്തിനു ആവശ്യമായ ഭൌതിക ഉല്‍പ്പന്നങ്ങളുടെ മുഖ്യമായ ഉല്‍പാദനവും വിതരണവും സേവനവും സ്വകാര്യ മൂലധന ശക്തികളുടെ കൈപ്പിടിയില്‍ ഒതുങ്ങുന്ന കാലത്തോളം മനുഷ്യന്‍റെ വിമോചനം അസാധ്യമായി തന്നെ തുടരും. ഈ തിരിച്ചറിവാണ് സഖാക്കളുടെ സമരവീര്യത്തിന്‍റെ കരുത്ത്.

    ReplyDelete
  12. എന്താണ് വര്‍ഗീയത?
    അന്യരേക്കാള്‍ സ്വന്തം ജാതി-മതം കുലീനമെന്നും പവിത്രമെന്നും ധരിച്ചു വശായി അതിന്‍റെ സങ്കുചിത വൃത്തത്തില്‍ അഭിമാനപൂരിതനായി അന്യജനവിഭാഗങ്ങളെ അകല്‍ച്ചയോടെ സമീപിക്കുന്ന അധമവികാരം ആണ് വര്‍ഗീയത. ഭൌതികമായ പ്രതിലോമ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി ഈ അധമവികാരത്തിന്‍റെ ഉര്‍ജ്ജം അടിത്തറയാക്കി കെട്ടിപടുക്കുന്ന സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആണ് വര്‍ഗീയപ്രസ്ഥാനങ്ങള്‍. അകല്‍ച്ചയുടെതായ ഈ അധമവികാരം ശത്രുതയായും കലഹമായും കലാപമായും രൂപപരിണാമം സംഭവിക്കുവാന്‍ നിസ്സാരമായ ഒരു നിമിത്തം മതി.

    വര്‍ഗീയത കാവിയുടുത്തു വന്നാലും പച്ചപുതച്ചു നിന്നാലും ളോഹധരിച്ചു നടന്നാലും ലക്ഷ്യം ഒന്നു തന്നെ. ഇവര്‍ ഒരേ തൂവല്‍പക്ഷികള്‍ ആണ്. ധനമൂലധന ശക്തികളുടെ ഇഷ്ടഭാജനങ്ങള്‍ ആണ് ഈ കൂട്ടര്‍. ഇവരുടെ പ്രഖ്യാപിത ശത്രുത ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളോടാണ് - മനുഷ്യവിമോചന പോരാട്ടങ്ങളോടാണ്. വര്‍ഗ്ഗീയതയെ ചെറുക്കാതെ മതേതര പൊതുസംസ്കാരം വളര്‍ത്തി കൊണ്ടുവരാതെ ആരോഗ്യകരമായ ജനാധിപത്യ മുന്നേറ്റം അസാധ്യമാണ്.

    ജനാധിപത്യത്തിനു അന്യമായ വികാരവിചാര ധാരയാണ് വര്‍ഗീയത. വര്‍ഗീയതയില്‍ നിന്ന് ഫാസിസത്തിലേക്കുള്ള ദൂരം വളരെ ചെറുതാണ്

    ReplyDelete
  13. വര്‍ഗ്ഗീയതയും ഫാസിസവും മനുഷ്യവിമോചന സമരങ്ങളുടെയും മനുഷ്യാവകാശത്തിന്‍റെയും ശത്രു !!!


    മഹാഭൂരിപക്ഷം വരുന്ന അടിച്ചമര്‍ത്തപെട്ട ജനത അവകാശബോധത്തിന്‍റെ തിരിച്ചറിവില്‍ ഒരുമിച്ചു സമരപാതയില്‍ പോരാട്ടവീറോടെ അണിനിരന്നാല്‍, ഇന്ന് നാം അനുഭവിക്കുന്ന ചെറുന്യൂനപക്ഷത്തിന്‍റെ അധീശ്വത്തം അവസാനിക്കും എന്നത് ലളിതമായ ഒരു സത്യമാണ്. ചൂഷിതജനതയുടെ ഒത്തുചേരല്‍ സ്വന്തം വര്‍ഗ്ഗതാല്‍പര്യങ്ങളുടെ അവസാനം ആയിട്ടാണ് മൂലധന ശക്തികള്‍ നോക്കികാണുന്നത്. അപ്പോള്‍ അറിഞ്ഞുകൊണ്ടോ അറിയാതെയോ കേവലം ജന്മംചാര്‍ത്തുന്ന മുദ്രയുടെ പേരില്‍ അകല്‍ച്ചയുടെയും വൈരത്തിന്‍റെയും ഉര്‍ജ്ജസംഭരണിയായ കള്ളികളില്‍ ശുദ്ധമാനസങ്ങളായ ജനതയെ ചുരുക്കി നിര്‍ത്തുന്ന സകലാമാന ദര്‍ശനങ്ങളും നിര്‍വഹിക്കുന്നത് ആര്‍ക്ക് വേണ്ടിയുള്ള ധര്‍മ്മം ആണെന്ന് ആലോചിക്കുക.

    അനീതിയുടെയും അധര്‍മ്മത്തിന്‍റെയും പ്രഭവകേന്ദ്രമായ എല്ലാവിധ “തിന്മയില്‍” നിന്നുമുള്ള മനുഷ്യസമൂഹത്തിന്‍റെ വിമോചനത്തിന് വേണ്ടിയുള്ള വിപ്ലവദര്‍ശനമായി, നീതിക്കും അവകാശത്തിനും വേണ്ടി പൊരുതുന്ന ജനതയുടെ ഉര്‍ജ്ജമായി, പ്രചോദനമായി, അതിരുകളില്ലാത്ത മനുഷ്യനെ അഭിസംബോധനം ചെയ്തിരുന്ന മത ദര്‍ശനങ്ങളുടെ അകകാമ്പ് അറിയുന്ന ഒരു ജനതക്കും വര്‍ഗീയഫാസിസത്തിന്‍റെ വേട്ടമൃഗങ്ങള്‍ ആയി അധപതിക്കുവാന്‍ സാധ്യമല്ല.

    ഹൃദയശൂന്യമായ നരഹത്യകള്‍ക്ക് ഉര്‍ജ്ജം പകരുന്ന വര്‍ഗീയ ഫാസിസ്റ്റ്‌ പ്രത്യയശാസ്ത്രത്തിനെതിരെ സന്ധിയില്ലാ പോരാട്ടം തുടരുക എന്നത്‌ ജാതി-മത ഭേദമന്യേ മനുഷ്യാവകാശത്തെയും ജനാധിപത്യത്തെയും സ്നേഹിക്കുന്ന എല്ലാ ജനതയുടെയും ഒഴിച്ച്കൂടാനാവാത്ത കടമയാണ്.
    വര്‍ഗീയതയും ഫാസിസവും അഭിസംബോധനം ചെയ്യുന്നത് സങ്കുചിത മനസ്സുകളെയാണ്. അതേസമയം ജനാധിപത്യരാഷ്ട്രീയം അഭിസംബോധനം ചെയ്യുന്നത് അതിരുകളുടെ വേലിക്കെട്ടുകള്‍ ഇല്ലാത്ത സമൂഹഗാത്രത്തെയാണ്. വര്‍ഗീയതയും ഫാസിസവും ജനാധിപത്യത്തിനു അന്യമായ വികാരവിചാരമാണ് എന്ന് തിരിച്ചറിയുന്ന ജനത നിസ്സംഗത വെടിഞ്ഞു ഈ വിഷധൂളികളുടെ പ്രസരണത്തിനെതിരെ പ്രതികരിക്കണം. ജാഗ്രത പുലര്‍ത്തണം.

    അതിരുകള്‍ ഇല്ലാത്ത പരസ്പര പൂരകമായ കൊടുക്കല്‍ വാങ്ങലുകളിലൂടെ മാത്രം സാധ്യമാവുന്ന സാമൂഹിക ജീവിതത്തിന്‍റെയും അതിനു ബലമേകുന്ന വികാരവിചാരങ്ങളുടെയും അടിത്തറ തകര്‍ക്കുന്ന വര്‍ഗീയശക്തികള്‍ ഏത് വേഷം ധരിച്ചു വന്നാലും ഏത് നിറം ചാര്‍ത്തിവന്നാലും അവര്‍ ജനാധിപത്യത്തിന്‍റെയും മതേതരത്വത്തിന്‍റെയും മനുഷ്യ വിമോചന പോരാട്ടങ്ങളുടെയും ശത്രുക്കള്‍ തന്നെയാണ്.

    ReplyDelete
  14. മനുഷ്യാവകാശം – ഒരു വിചിന്തനം.


    അന്തസുള്ള മനുഷ്യനായി ഭൂമിയില്‍ ജീവിക്കുവാനുള്ള അവകാശമാണ് ഏറ്റവും ലളിതമായ മനുഷ്യാവകാശം. ഈ ലോകത്ത് കോടാനുകോടി ജനങ്ങള്‍ക്ക്‌ ആ അവകാശം നിഷേധിക്കപെട്ടിരിക്കുന്നു!

    അര്‍ത്ഥപൂര്‍ണ്ണമായ ജനകീയ ജനാധിപത്യ മതേതര വ്യവസ്ഥിതിയിലെ, മനുഷ്യാവകാശം എന്ന പ്രമാണത്തിന് പ്രസക്തിയുള്ളൂ. നമുക്ക്‌ ചുറ്റും ഇന്ന് കാണുന്നതും കേള്‍ക്കുന്നതും കഥാശൂന്യമായ മനുഷ്യാവകാശ വായ്ത്താരിയാണ്.

    ചൂഷണാധിഷ്ടിതമായ ഒരു വ്യവസ്ഥിതിക്ക് അകത്ത് ധനമൂലധന ശക്തികളുടെ ആര്‍ത്തിപൂണ്ട ലാഭമോഹങ്ങള്‍ക്ക് കൈയൊപ്പ്‌ ചാര്‍ത്തുക എന്നത് ഭരണകൂടത്തിന്‍റെ അജണ്ടയായി തുടരുന്ന ഒരവസ്ഥയില്‍ എന്ത് മനുഷ്യാവകാശം? വേട്ടക്കാരന് വേട്ടയാടാനും ഇരകള്‍ക്ക് രക്ഷ തേടി നെട്ടോട്ടം ഒടാനുമുള്ള അവകാശങ്ങളുടെ “തുല്യത”യല്ല യഥാര്‍ത്ഥ മനുഷ്യാവകാശം.

    അനീതിക്കെതിരെ പൊരുതുന്ന ഇരകളുടെ പക്ഷത്ത്‌ നിലകൊള്ളുക എന്നതാണ് വര്‍ഗ്ഗ സമൂഹത്തിലെ മനുഷ്യാവകാശത്തിന്‍റെ അര്‍ത്ഥം. ചൂഷിതനും പീഡിതനും മാര്‍ദ്ധിതനും ആയ ജനതയുടെ വിമോചന സമരപക്ഷത്തു നിലകൊള്ളാതെ മാറിനില്‍ക്കുന്ന ഒരു നിര്‍ഗുണസങ്കല്‍പം ആയികൂട മനുഷ്യാവകാശത്തിന്‍റെ ഉള്ളടക്കം. മനുഷ്യന്‍റെ ഐക്യത്തിനും പുരോഗതിക്കും വിഘാതമായി നില്‍ക്കുന്ന ഏത് സമീപനത്തെയും ശക്തമായി ചെറുക്കാതെ മനുഷ്യാവകാശത്തോട് നീതി പുലര്‍ത്തുവാന്‍ സാധ്യമല്ല.

    അന്തസ്സിലും അവകാശത്തിലും തുല്യതയുള്ള മാനവികതയാണ് മനുഷ്യാവകാശത്തിന്‍റെ അടിസ്ഥാനം. അവിടെ ആരും ആരുടേയും അടിമയല്ല. ഒരുവന്‍റെ അവകാശം മറ്റൊരുവന്‍റെ അവകാശത്തിന്‍റെ നിഷേധം ആയികൂടാ. അറിവിന്‍റെയും ചിന്തയുടെയും സംവാദങ്ങളുടെയും സ്വതന്ത്രമായ ആകാശം ആണ് അതിന്‍റെ സവിശേഷത. ബാഹ്യ സമ്മര്‍ദ്ധങ്ങള്‍ കൂടാതെ ആര്‍ക്കും സ്വന്തമായി ബോധ്യമുള്ള ഏത്‌ മാനവിക ദര്‍ശനത്തെയും സ്വന്തം ജീവിതപ്രമാണമായി സ്വീകരിക്കുവാനുള്ള അവകാശം ഉണ്ടായിരിക്കും.

    മൂല്യനിരാസത്തിന്‍റെതായ മുതലാളിത്തം വ്യാഖ്യാനിക്കുന്നത് പോലെ പരിധിയില്ലാത്ത വ്യക്തി സ്വാതന്ത്ര്യം അനുവദിക്കുക എന്നതല്ല മനുഷ്യാവകാശത്തിന്‍റെ അന്തസത്ത. സന്തുലിതമായ സാമൂഹികവ്യവസ്ഥിതിക്ക്‌ ഉതകുന്നതായിരിക്കണം വ്യക്തിയുടെ അവകാശത്തിന്‍റെ പരിധി.

    ReplyDelete
  15. സുതാര്യമായ ചില ചിന്തകള്‍ .......

    യുക്തിവാദം ഏകമുഖമല്ല. യാന്ത്രികവുമല്ല. അവനവന്‍റെ അറിവിനും കഴിവിനും അനുസരിച്ച് പ്രതിജനഭിന്നമാണ്. ആപേക്ഷികവുമാണ്. അനന്തമായി വളരുന്ന അറിവിന്‍റെ തുടക്കവും ഒടുക്കവും ഉള്ളടക്കവും പൂര്‍ണ്ണമായി ഗ്രഹിക്കുവാന്‍ ഒരു മനുഷ്യായുസ്സുകൊണ്ട് ആര്‍ക്കും സാധ്യമല്ല. എല്ലാമറിയുന്ന എല്ലാറ്റിനും ഉത്തരമുള്ള അത്ഭുത ജീവിയല്ല യുക്തിവാദി. അറിവിന്‍റെ സ്വതന്ത്രമായ അന്വേഷകനാവുകയും അറിവിനെ അടിസ്ഥാനമാക്കി യുക്തിഭദ്രമായി ചിന്തിക്കുകയും ചോദിക്കുകയും ചെയ്യുന്ന, മുന്‍വിധികള്‍ തീര്‍ക്കുന്ന അതിരുകളുടെ തടവുകാരനല്ലാത്ത കേവല മനുഷ്യനാണ് യുക്തിവാദി.

    തങ്ങളുടെ ദര്‍ശനം ഏകമുഖമെന്നു അവകാശപ്പെടുന്ന മത വിശ്വാസികളില്‍ പോലും നിരവധി വിശ്വാസ ധാരകളും അഭിപ്രായ ഭിന്നതകളും ഉണ്ട്. അവനവന്‍റെ അറിവും ബോധവും അനുസരിച്ച് മനുഷ്യന്‍റെ വിശ്വാസത്തെ കുറിച്ചുള്ള അറിവും ധാരണയും എല്ലാം പ്രതിജനഭിന്നവും സ്ഥലകാല ഭേദവും ഉള്ളതാണ്. ഈ ലളിതമായ വസ്തുത ഉള്‍കൊള്ളാതെ ഇല്ലാത്ത മഹത്വങ്ങളുടെ അവകാശ വാദങ്ങള്‍ ചില മതവിശ്വാസികള്‍ ഉന്നയിക്കുന്നു.
    .........................................................................................................................................
    പ്രകൃതിയെയും സമൂഹത്തിലെ സ്വന്തം സഹജീവികളെയും ആശ്രയിച്ചാണ് നാം ഈ ഭൂമിയില്‍ ജീവിക്കുന്നത്. ആസ്രിതബന്ധിതമാണ് നമ്മുടെ ഭൌതിക ജീവിതം. നമ്മുടെ ജീവിതം സമ്പന്നമാക്കുന്ന അറിവിന്‍റെയും ഭൌതിക ഉപാധികളുടെയും കൊടുക്കല്‍ വാങ്ങലുകളുടെ കൈവഴികള്‍ക്ക്‌ ജാതിമത ലിംഗ ഭാഷ വംശ ഭേദങ്ങള്‍ ഇല്ല. മനുഷ്യര്‍ അറിഞ്ഞുകൊണ്ടോ അറിയാതെയോ വിശ്വസിക്കുന്ന ദര്‍ശനങ്ങളില്‍ അല്ല , മൂര്‍ത്തമായ ഭൌതിക ലോകത്തെ ജീവിതവുമായി ബന്ധപ്പെട്ടു മനുഷ്യന്‍റെ കര്‍മ്മകാണ്ഡത്തില്‍ ആണ് നന്മ തിന്മകളെ നാം തിരയേണ്ടത്. ജന്മം കൊണ്ട് ആരും പാപികള്‍ ആവുന്നില്ല. ജന്മം കൊണ്ട് ആരും ശ്രേഷ്ഠരും ആവുന്നില്ല. ജന്മം ചാര്‍ത്തിയ മുദ്രകളുടെ പേരില്‍ ആര്‍ക്കും പാപ പുണ്യങ്ങളുടെ പ്രത്യേക പദവിയൊന്നുമില്ല. കര്‍മ്മവും ചിന്തയും ജീവിത സമീപനവുമാണ് മുഖ്യം.
    ..........................................................................................................................................
    നാം അറിയുന്ന ലോകത്ത്‌, ജനങ്ങളില്‍ മഹാഭൂരിപക്ഷവും മതവിശ്വാസികള്‍ ആവുന്നത് വേദഗ്രന്ഥം പാരായണം ചെയ്തു യുക്തിഭദ്രമായി ചിന്താമഥനം നടത്തി വിശകലനം ചെയ്തു, ഇതാണ് പരമമായ സത്യം എന്ന് ബോധ്യപെട്ട ശേഷമല്ല എന്ന ലളിതമായ സത്യം ഉഗ്രവാദം നടത്തുന്ന വിശ്വാസികള്‍ ബോധപൂര്‍വ്വം മറക്കുന്നു.

    ജന്മം ചാര്‍ത്തിയ വിശ്വാസത്തിന്‍റെ മുദ്രയുമായി, മഹാഭൂരിപക്ഷവും വിശ്വാസലോകത്ത്‌ ആജീവനാന്തം ചോദ്യങ്ങള്‍ ഒന്നുമില്ലാതെ തുടരുന്നത് വേദഗ്രന്ഥങ്ങളുടെ അര്‍ത്ഥങ്ങളിലേക്കും വ്യാഖ്യാനങ്ങളിലേക്കും, അതിന്‍റെ പൊരുളും പതിരും തേടുന്ന സ്വതന്ത്രമായ അന്വേഷണങ്ങളിലേക്കും ഒരിക്കല്‍ പോലും സഞ്ചരിച്ചിട്ടില്ല എന്ന പുണ്യം കൊണ്ടാണ്.
    ..............................................................................................................................................
    പ്രലോഭനങ്ങളുടെയും ദൌബല്യങ്ങളുടെയും അതിജീവനം ആണ് ഓരോ കമ്മ്യൂണിസ്റ്റ്‌ സഖാവിന്റെയും ജീവിതം. അതില്‍ അവര്‍ പരാജയപ്പെടുമ്പോള്‍ സഖാവ് അല്ലാതായി തീരുന്നു. ഭൌതിക രംഗത്തും ആശയ രംഗത്തും ഒട്ടനവധി വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്ന ഒരു സാമൂഹിക വ്യവസ്ഥിതിയില്‍ വ്യക്തിയുടെ ബോധ തലത്തിലും , താല്‍പര്യങ്ങളിലും ഏത് ഘട്ടത്തിലും മാറ്റങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. അതിന്റെ ഫലമായി വ്യക്തിയുടെ ജീവിത സമീപനങ്ങളില്‍ മാറ്റം ഉണ്ടാവാറുണ്ട്. ആശയപരമായ കൂട്മാറ്റങ്ങള്‍ നടക്കാറുണ്ട്. ബോധത്തിന്റെയും താല്‍പര്യത്തിന്റെയും മാറ്റങ്ങളെ തുടര്‍ന്ന് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തില്‍ നിന്ന് വിട്ടു പോകുന്നവരും, പ്രസ്ഥാനത്തിലേക്ക് പുതുതായി കടന്നു വരുന്നവരും ഉണ്ട്. ഓരോ വ്യക്തികളുടെയും നിലപാടുകള്‍ , ബോധവും താല്പര്യവും തമ്മിലുള്ള ദ്വന്തങ്ങളില്‍ ഏതിനോടൊപ്പം നിലകൊള്ളണം എന്ന സ്വന്തം മനസാക്ഷിയുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നു.

    ReplyDelete
  16. സത്രീവിമോചനവും വര്‍ഗ്ഗസമരവും

    വീണ്ടുമൊരു വനിതാദിനം കൂടി. മാര്‍ച്ച് എട്ടിനാണ് ലോകത്താകെ വനിതാദിനമായി ആചരിക്കുന്നത്. 1965 ലാണ് എക്യരാഷ്ട്രസഭ വനിതാദിന പ്രഖ്യാപനം നടത്തിയത്.

    നമ്മുടെ സമൂഹത്തിന്‍റെ അര്‍ദ്ധപാതിയാണ് സ്ത്രീകള്‍ . അര്‍ദ്ധപാതിയെ മുഖ്യധാരയില്‍ നിന്നും മാറ്റിനിര്‍ത്തി കൊണ്ട് ഒരു സമൂഹത്തിനും പുരോഗതിയിലേക്ക് മുന്നേറാന്‍ ആവുകയില്ല. രാഷ്ട്രീയ പ്രബുദ്ധതയും അവകാശബോധവുമുള്ള സ്ത്രീ-പുരുഷ ജനതയുടെ പൂര്‍ണ്ണവും ക്രിയാത്മകവുമായ പങ്കാളിത്തം കൂടാതെ ജനാധിപത്യ വ്യവസ്ഥിതിക്ക്‌ പൂര്‍ണ്ണത കൈവരില്ല.

    സമ്പത്തും അധികാരവും ഒരേ നാണയത്തിന്‍റെ ഇരുവശങ്ങളാണ്. സമ്പത്തിന്‍റെ കേന്ദ്രീകരണം എവിടെയാണോ, അവിടെയാണ് അധികാരത്തിന്‍റെയും കേന്ദ്രീകരണം. “സമ്പത്താണ് കരുത്ത്.കരുത്താണ് ശരി” എന്ന് ശക്തന്‍ അശക്തനെ ഭരിക്കുന്ന കാടന്‍നീതിയെ സാധൂകരിക്കുന്ന പ്രമാണവചനം തന്നെയുണ്ട്. സ്വകാര്യസ്വത്തിന്‍റെ അമിതമായ കേന്ദ്രീകരണത്തെ തുടര്‍ന്നാണ് മാനവചരിത്രത്തില്‍ വര്‍ഗ്ഗവൈരുദ്ധ്യങ്ങളുടെതായ വ്യവസ്ഥിതി രൂപംകൊള്ളുന്നത്. അതിന്‍റെ അവിഭാജ്യമായ അനുബന്ധമാണ് സാമ്പത്തിക ചൂഷണത്തിന്‍റെയും പുരുഷമേധാവിത്ത്വത്തിന്‍റെയും ആയ സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയും, അതിനു അനുപൂരകമായ കുടുംബ ഘടനയും.

    ആധിപത്യം പുലര്‍ത്തുന്ന വര്‍ഗ്ഗത്തിന്‍റെ താല്‍പര്യ സംരക്ഷണവുമായി ബന്ധപെട്ട ആശയങ്ങളാണ് സമൂഹത്തിന്‍റെ സാമാന്യബോധത്തെ സ്വാധീനിക്കുന്നത്. അതുകൊണ്ടാണ് സ്വന്തം അവസ്ഥയുടെയും അവകാശത്തിന്‍റെയും തിരിച്ചറിവ് നേടാത്ത ചൂഷിതരായ പൊതുസമൂഹം, ആധിപത്യവര്‍ഗ്ഗത്തിന്‍റെ ആശയങ്ങള്‍ക്കും അമിതാധികാരങ്ങള്‍ക്കും കൈയൊപ്പ്‌ ചാര്‍ത്തുന്നത്. അവകാശബോധത്തിന്‍റെ ആത്മബോധത്തിലേക്ക് ഉണര്‍ന്ന അടിച്ചമര്‍ത്തപെട്ട ജനതയുടെ വര്‍ഗ്ഗസമരത്തിലൂടെ മാത്രമേ സമൂഹത്തിന്‍റെ പ്രതിലോമപരമായ സാമാന്യബോധം വിപ്ലവകരമായ സവിശേഷബോധമായി മാറുകയുള്ളൂ.

    “എല്ലാ മനുഷ്യരും ഭൂമിയില്‍ ജനിക്കുന്നത് സ്വതന്ത്രരായിട്ടാണ്.ഏവരും അവകാശത്തിലും അന്തസ്സിലും തുല്യരാണ്” എന്ന വചനത്തിലാണ് ഐക്യരാഷ്ട്ര സഭ അംഗീകരിച്ച മനുഷ്യാവകാശരേഖ തുടങ്ങുന്നത്. ഈ മനുഷ്യാവകാശ രേഖയെ മാനിക്കുന്നു എന്ന് ലോകത്തിലെ മിക്ക രാഷ്ട്രങ്ങളും പ്രമാണത്തില്‍ പറഞ്ഞുവെക്കുന്നുണ്ട്. പക്ഷെ ഫലത്തില്‍ ലോകത്തെ മിക്കരാഷ്ട്രങ്ങളിലും മഹാഭൂരിപക്ഷം ജനതയും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരകളായിട്ടാണ് ജീവിക്കുന്നത്.

    സ്ത്രീക്ക് വേണ്ടത്‌ അന്തസ്സും സുരക്ഷിതത്ത്വവും തുല്യതയും ആണ്. പുരുഷാധിപത്യ ചിന്തയുടെ ഇരയും, അവന്റെ ആജ്ഞകള്‍കൊത്തുമാത്രം മറുവാക്കില്ലാതെ അനുസരിക്കുന്ന മുഖമില്ലാത്ത പാവയുമായുള്ള നിറംകെട്ട ജീവിതത്തില്‍ നിന്നുള്ള മോചനമാണ് സത്രീ സമൂഹം ആഗ്രഹിക്കുന്നത്. പ്രതിലോമ ആശയങ്ങളും ചൂഷണ വ്യവസ്ഥിതിയും നിലനില്‍ക്കുന്ന സമൂഹത്തില്‍ ഘടനാപരമായും സാംസ്കാരികമായും ഉള്ള സമൂല മാറ്റങ്ങളിലൂടെ മാതമേ ഇത് സാധ്യമാവൂ.

    ഇരട്ടചൂഷണത്തിന്‍റെ ഇരകളാണ് സ്ത്രീകള്‍ . തൊഴില്‍ മേഖലയില്‍ ഉള്ള ചൂഷണവും , കുടുംബത്തിന് അകത്തും പുറത്തുമുള്ള പുരുഷമേധാവിത്ത്വ ഘടനയുടെതായ ചൂഷണവും അവര്‍ അനുഭവിക്കുന്നു. സ്ത്രീയുടെ വിമോചന സമരം, അധീശവര്‍ഗ്ഗത്തിന്‍റെ ആധിപത്യചിന്തയെ ഊട്ടി ഉറപ്പിക്കുന്ന വ്യവസ്ഥാപിത പ്രതിലോമ ആശയങ്ങള്‍ക്ക് എതിരായ വര്‍ഗ്ഗസമരത്തില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ഒന്നല്ല. വര്‍ഗ്ഗസമരത്തിന്റെ അനുബന്ധമാണ് സത്രീ വിമോചന സമരങ്ങള്‍ .

    അറിവ് കൊണ്ടും, രാഷ്ട്രീയപ്രബുദ്ധതകൊണ്ടും, സാമ്പത്തിക ശേഷി കൊണ്ടും സ്ത്രീ ശാക്തീകരണം നടക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ സമൂഹത്തിലും കുടുംബത്തിലും നിലനില്‍ക്കുന്ന പുരുഷ മേധാവിത്വപരമായ അധികാരഘടനയില്‍ അനിവാര്യമായ പൊളിച്ചെഴുത്ത് നടക്കുകയുള്ളൂ. സമ്പത്തിന്റെ അറിവിന്റെ അധികാരത്തിന്റെ ജനകീയമായ വികേന്ദ്രീകരണത്തിലൂടെ ചൂഷണ വ്യവസ്ഥിതിയില്‍ പ്രാന്തവല്‍ക്കരിക്കപെട്ട ജനതയെ ശക്തീകരിക്കുക എന്നത് വര്‍ഗ്ഗസമരത്തിന്റെ മുദ്രാവാക്യം ആണ്. അധീശവര്‍ഗ്ഗത്തിന്‍റെ ആധിപത്യത്തിന്റെ അന്ത്യം കുറിക്കുന്ന വര്‍ഗ്ഗരഹിത സാമൂഹിക ഘടനയില്‍ മാത്രമേ സ്ത്രീപുരുഷ തുല്യത എന്നത് അര്‍ത്ഥപൂര്‍ണ്ണമാവുകയുള്ളൂ.

    ഭൌതിക വ്യവസ്ഥിതിയുടെയും അവസ്ഥകളുടെയും സൃഷ്ടി സ്ഥതി സംഹാരകന്‍ മനുഷ്യന്‍ തന്നെയാണ് എന്നും, വര്‍ഗ്ഗ വൈരുദ്ധ്യങ്ങളുടെ അന്ത്യം കുറിക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ നേതൃത്വത്തിലുള്ള ചൂഷിതരും പീഡിതരും ആയ ജനതയുടെ വര്‍ഗ്ഗ സമരം മാത്രമാണ് അടിച്ചമര്‍ത്തപെട്ടവന്റെ മോചന മാര്‍ഗ്ഗം എന്ന തിരിച്ചറിവിന്റെതായ ആത്മബോധം നേടുമ്പോള്‍ ആണ്, മാറ്റത്തിന് വേണ്ടിയുള്ള ഏത് സമൂര്‍ത്തമായ പോരാട്ടത്തിനുമുള്ള ശുഭപ്രതീക്ഷയുടെ ഉര്‍ജ്ജം നമുക്ക്‌ ലഭിക്കുക. എല്ലാവിധ ചൂഷണത്തില്‍ നിന്നുമുള്ള മനുഷ്യ വിമോചന സമരപാതയില്‍ പുരുഷന്‍ സ്ത്രീയുടെ ശതുവല്ല, സഖാവാണ്.

    ReplyDelete
  17. കമ്മ്യൂണിസവും മതവിശ്വാസവും യുക്തിവാദവും – അല്പം ചില ചിന്തകള്‍ !!!

    ആറ്റുകാല്‍ പൊങ്കാല പാതയോരത്ത് നടത്തി എന്നതിന്റെ പേരില്‍ കേസെടുത്ത നടപടിയെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി എന്തിനു എതിര്‍ക്കുന്നു എന്ന് ചില അതിയുക്തിവാദ ചിന്തയുള്ളവര്‍ ചോദിക്കുന്നതായി കാണുന്നു. ഇവിടെ കോടതി വിധിക്കും പോലീസ് നടപടിക്കും കാരണമായത്‌ അവര്‍ക്ക്‌ ആറ്റുകാല്‍ പൊങ്കാല എന്ന വിശ്വാസ ആചാരത്തോട് ഏതെങ്കിലും നിലക്ക് എതിര്‍പ്പ് ഉള്ളത്കൊണ്ടൊന്നുമല്ല എന്ന വസ്തുത നാം മനസ്സിലാക്കണം. വര്‍ഗീയതയെയും ഫാസിസത്തെയും ജാതീയമായ വിവേചനങ്ങളെയും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ശക്തമായി എതിര്‍ക്കും. എന്നാല്‍ മാര്‍ക്സിയാന്‍ ദര്‍ശനത്തിനു ഒട്ടും യോജിപ്പില്ലെങ്കിലും, ജനങ്ങളുടെ വിശ്വാസ ആചാര സ്വാതന്ത്ര്യത്തെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി മാനിക്കുന്നു.
    ..........................................................................................................................

    യാന്ത്രികമായ കേവല യുക്തിവാദത്തിന്റെ മര്‍ക്കടമുഷ്ടിയോട് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന് പലപ്പോയും വിയോജിക്കേണ്ടതായിവരും. മനസ്സില്‍ നന്മയുള്ളവര്‍ യുക്തിവാദികള്‍ മാത്രമാണെന്ന ചിന്ത വിശ്വാസികള്‍ മാത്രമേ നന്മയുള്ളവരായുള്ളൂ എന്ന മതമൌലിക ചിന്തപോലെ അസംബന്ധം ആണ്. യുക്തിവാദവും സമൂഹത്തിന്‍റെ വര്‍ഗ്ഗപരമായ നിലപാടും വേറിട്ട രണ്ടു മേഖലകള്‍ ആണ്. യുക്തിവാദികളില്‍ ഒരു വിഭാഗം കടുത്ത തൊഴിലാളിവര്‍ഗ്ഗ വിരുദ്ധ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ ചിന്താഗതി വെച്ച്പുലര്‍ത്തുന്നവരാണ്. അതേസമയം പ്രയോഗത്തിന്‍റെ മണ്ഡലത്തില്‍ കമ്മ്യൂണിസത്തിന്‍റെ സഹയാത്രികരായ കോടികണക്കിനു വിശ്വാസികള്‍ ലോകമെമ്പാടും ഉണ്ട്. മാത്രമല്ല ലാറ്റിന്‍അമേരിക്കയിലെ വിമോചന തത്ത്വശാസ്ത്രം പോലുള്ള മതപ്രസ്ഥാനങ്ങള്‍ വിപ്ലവപോരാട്ടങ്ങളില്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായി കൈകോര്‍ക്കുന്നതിന്‍റെ അനുഭവങ്ങളും നമ്മുടെ മുന്നില്‍ ഉണ്ട്.

    തികഞ്ഞ യുക്തിവാദികള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ എന്ന നിബന്ധന വെച്ചാല്‍ കമ്മ്യൂണിസ്റ്റ്‌ ദര്‍ശനത്തെ ആധാരമാക്കി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക് തൊഴിലാളി വര്‍ഗ്ഗത്തിന്റെ സുസംഘടിത പ്രസ്ഥാനമായി നിലകൊള്ളാന്‍ പറ്റില്ല. തൊഴിലാളി വര്‍ഗ്ഗത്തില്‍ മഹാഭൂരിപക്ഷവും ജന്മം കൊണ്ടും ജീവിത ചുറ്റുപാടുകള്‍ കൊണ്ടും വിശ്വാസികള്‍ ആണ്. . ഒറ്റ രാത്രികൊണ്ട് അവരുടെ മുഴുവന്‍ ബോധത്തെ വിപ്ലവകരമായി യുക്തിചിന്തയിലേക്ക് മാറ്റികളയാം എന്ന അപ്രായോഗിക ചിന്തയൊന്നും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്കില്ല. നമ്മുടെ രാജ്യത്തും ലോകത്തും മഹാഭൂരിപക്ഷം ജനതയും വിശ്വാസത്തിന്റെ കുഞ്ഞാടുകള്‍ ആണ്. അവരെയാണ് ഒരു ബഹുജന പ്രസ്ഥാനം എന്ന നിലക്ക് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി അഭിസംബോധനം ചെയ്തു സംസാരിക്കുന്നതും സംവദിക്കുന്നതും.

    സമൂഹത്തിലെ പൌരന്‍ എന്ന നിലക്ക് വിശ്വാസികള്‍ക്കുള്ള എല്ലാ അവകാശങ്ങളും വിശ്വാസത്തോട് യോജിക്കാത്ത യുക്തിവാദികള്‍ക്കും ഉണ്ടാവണം എന്നതാണ് കമ്മ്യൂണിസ്റ്റ്‌കളുടെ നിലപാട്. അതാണ്‌ മതേതരത്വത്തിന്‍റെ യഥാര്‍ത്ഥ സത്ത. വിശ്വാസത്തിന്‍റെ നാമത്തില്‍ ഒരു പാട് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അസംബന്ധങ്ങളും നമ്മുടെ സമൂഹത്തില്‍ ഉണ്ട്. വിശ്വാസരംഗത്തെ ഇത്തരം ജീര്‍ണ്ണതകളെ ശുദ്ധീകരിക്കുവാന്‍ വിശ്വാസികള്‍ക്ക് മാത്രമേ സാധിക്കൂ. വിശ്വാസികളുടെ അകത്തളത്തില്‍ നിന്നുണ്ടാവുന്ന ഏതൊരു പുരോഗമനപരമായ സമീപനത്തെയും ശബ്ദത്തെയും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം പിന്തുണക്കും. അതേസമയം ഏതൊക്കെയാണ് ശരിയായ വിശ്വാസം, ഏതൊക്കെയാണ് തെറ്റായ വിശ്വാസം എന്ന് വിശകലനം ചെയ്യുക എന്നത് കമ്മ്യൂണിസ്റ്റ്‌പാര്‍ട്ടികളുടെ ജോലിയല്ല. മനുഷ്യത്തത്തിനും മാനവിക മോചനത്തിനും അവന്റെ അവകാശ സമരങ്ങള്‍ക്കും എതിരായ പ്രതിലോമ നിലപാട് മതങ്ങള്‍ പരസ്യമായി സ്വീകരിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ അതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്യും. എന്നും എവിടെയും മതസമുദായ പ്രസ്ഥാനങ്ങലോടുള്ള കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നിലപാട് പ്രശ്നാധിഷ്ഠിതമാന്.

    ReplyDelete
  18. വിശ്വാസത്തിന്‍റെതായ അതിര്‍ വരമ്പുകള് !!

    വിശ്വാസത്തിന്‍റെതായ അതിര്‍ വരമ്പുകള്‍ തീര്‍ക്കുകയും, സ്വന്തം വിശ്വസികളെ മാത്രം അഭിസംബോധനം ചെയ്യുകയും ചെയ്യുന്ന മതങ്ങള്‍ക്ക്, അതിര്‍വരമ്പുകള്‍ ഇല്ലാത്ത സാമൂഹിക ജീവിത സമസ്യകള്‍ ചര്‍ച്ച ചെയ്യുന്ന വിശാലമായ ജനാധിപത്യത്തിന്‍റെ പൊതുമണ്ടലത്തില്‍ ഒട്ടും പ്രസക്തിയില്ല.

    വിശ്വാസത്തിന്‍റെ അടിത്തറ ജനങ്ങളുടെ പൂര്‍ണ്ണ സമര്‍പ്പിതമായ വിധേയത്ത്വ ബോധത്തിലും, ജനാധിപത്യത്തിന്‍റെ അടിത്തറ അവകാശബോധമുള്ള ജനതയുടെ ആത്മബോധത്തിലും ആണ്. ശിരസ്സു നമിച്ചു പ്രാര്‍ത്ഥിക്കുന്നതും, തിരിച്ചറിവിന്‍റെ ആകാശത്തിലേക്ക് മുഷ്ടി ചുരുട്ടി നിവര്‍ന്നു നിന്ന് അവകാശ മുദ്രാവാക്യം വിളിക്കുന്നതും മനുഷ്യന്‍റെ ബോധത്തിന്‍റെ രണ്ടു അവസ്ഥകളുടെ അടയാളങ്ങള്‍ ആണ്.

    നമ്മുടെ ഇന്ത്യന്‍ ജനാധിപത്യ മണ്ഡലത്തില്‍, ചില മതനേതാക്കളെ രാഷ്ട്രീയത്തിന്‍റെ അമരത്ത് കാണുന്നു എന്നത് വല്ലാത്തൊരു വിരോധാഭാസമാണ്. മതത്തിന്‍റെ ആത്മീയ നേതാക്കള്‍ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ അമരക്കാരന്‍ ആവുന്നത് ജനാധിപത്യ മതേതര സംസ്കാരത്തിന് ഒട്ടും ഭൂഷണമല്ല. ബോധത്തിന്‍റെയും തിരിച്ചറിവിന്‍റെയും പരസ്പര വിരുദ്ധ മണ്ഡലങ്ങള്‍ ആയ, മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും യഥാര്‍ത്ഥമായ കാമ്പ് എന്തെന്ന് തിരിച്ചറിയാത്തത് കൊണ്ട് സംഭവിക്കുന്ന അസംബന്ധ ജടിലമായ അവസ്ഥയായിട്ടേ ഇതിനെ വിശേഷിപ്പിക്കാനാവൂ.

    ReplyDelete
  19. വര്‍ഗബോധത്തിന്‍റെയും വര്‍ഗീയതയുടെയും മാനങ്ങള്‍


    ഞാന്‍ വര്‍ഗബോധമുള്ള സഖാവാണ്. എനിക്ക് ജാതി മത ഭാഷ ദേശ വര്‍ണ്ണ വംശ ലിഗ ഭേദങ്ങളുടെ അടിത്തറയില്‍ നിലകൊള്ളുന്ന വിവേചനത്തിന്‍റെയും വര്‍ഗീയതയുടെയും വികാരവിചാരങ്ങള്‍ ഇല്ല. എന്‍റെ ശത്രുയും പോരാട്ടവും, മനുഷ്യന്‍ എന്ന നിലക്കുള്ള അന്തസ്സിന്‍റെയും അവകാശത്തിന്‍റെയും തുല്യത എനിക്ക് നിഷേധിക്കുന്ന, ആശയങ്ങളോടും ദര്‍ശനങ്ങളോടും വ്യവസ്ഥിതിയോടുമാണ്. അത്തരം ഒരു കിരാത വ്യവസ്ഥിതിയെ അടക്കിഭരിക്കുന്ന ചൂഷക അധീശ്വത്ത വര്‍ഗത്തിന്‍റെ ആധിപത്യത്തിനെതിരെയാണ് എന്‍റെ വര്‍ഗ്ഗസമരം. ഇതാണ് ഓരോ കമ്മ്യൂണിസ്റ്റ്‌ സഖാവിന്‍റെയും സന്ദേശം.

    എന്നും എവിടെയും വര്‍ഗീയത എന്നത് പ്രതിലോമ സ്വഭാവമുള്ള അധമവികാരവും വിചാരവുമാണ്. ജാതിയുടെ പേരിലും മതത്തിന്‍റെ പേരിലും വര്‍ഗീയത തേടുന്നത് ശത്രുവിനെയാണ്. അതിന്‍റെ രസതന്ത്രം വെറുപ്പും പകയും ആണ്. മനുഷ്യബന്ധങ്ങളില്‍ നിലനില്‍ക്കുന്ന ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും അതിന്‍റെ ഭാഗമായുള്ള പാപപുണ്യ ചിന്തകളുടെയും സങ്കുചിതമായ ആശയലോകത്താണ് വര്‍ഗീയത പച്ചപിടിക്കുന്നത്.

    മനുഷ്യന്‍റെ ജാതിയും മതവും അവന്‍റെ ബോധപൂര്‍വ്വമായ ഒരു തെരെഞ്ഞെടുപ്പ് അല്ല. കേവലം ജന്മം ചാര്‍ത്തുന്ന മുദ്ര മാത്രമാണ്. ജന്മം കൊണ്ട് നിര്‍ണ്ണയിക്കപ്പെടുന്ന ജാതി മാറുവാന്‍, ജാതി വിവേചനം ഇല്ലാത്ത മതത്തിലേക്ക്‌ കൂട് മാറുക എന്നത് മാത്രമേ വഴിയുള്ളൂ. അവിടെയും അവന്‍റെ കൂട് മാറ്റം ബോധപരമായ തെരഞ്ഞെടുപ്പ് ആവുന്നില്ല. ജന്മം ചാര്‍ത്തിയ അടയാളം തൂത്തുകളയാനുള്ള പരിഹാരക്രിയ മാത്രമാണ് അവന്‍റെ കൂടുമാറ്റം. പഠനം കൊണ്ട്, ബോധ്യം കൊണ്ട് ഏതെങ്കിലും മതത്തെ തെരെഞ്ഞെടുക്കുന്നവര്‍ ആധുനികലോകത്ത് അതിവിരളമാണ്. ഭൌതികമായ താല്‍പര്യങ്ങളും പ്രലോഭനങ്ങളുമാണ് വലിയൊരു അളവോളം മതപരിവര്‍ത്തനങ്ങള്‍ക്കുള്ള പ്രേരണ.

    മതത്തിന്‍റെ അകകാമ്പ് എന്തെന്നറിയാതെ വേഷം കെട്ടിയാടുന്ന വിശ്വാസികളെ, വര്‍ഗീയതയുടെയും ഫാസിസത്തിന്‍റെയും ഉപകരണങ്ങളാക്കി ഉപയോഗിക്കുവാന്‍ സമൂഹത്തിലെ പ്രതിലോമപിന്തിരിപ്പന്‍ ശക്തികള്‍ക്ക് എളുപ്പം സാധിക്കുന്നു. വിശ്വാസപ്രമാണത്തെ, ദുരുപയോഗം ചെയ്യുന്ന വര്‍ഗീയതയുടെയും ഫാസിസത്തിന്‍റെയും വിഷവിത്തുകള്‍ സമൂഹത്തില്‍ പാകുന്ന ക്ഷുദ്രശക്തികള്‍ക്കെതിരെ, മനുഷ്യന്‍റെ ഭൌതികമായ ദുരിതങ്ങളില്‍ നിന്നുള്ള യഥാര്‍ത്ഥ മോചനം കാംക്ഷിക്കുന്ന പൊതുസമൂഹം നിതാന്ത ജാഗ്രതയും പ്രതിരോധവും നടത്തേണ്ടതുണ്ട്.

    ReplyDelete
  20. വ്യവസ്ഥിതിയും അഴിമതിയും

    അഴിമതി പണ്ടാരങ്ങളായ അധികാരികള്‍ക്ക്‌ കപ്പം കൊടുത്താലേ, ആ ശപ്പന്റെ മനം കുളിര്‍ത്തു പ്രസാദിച്ചാലേ, നീതി തേടുന്ന പാവപ്പെട്ടവന് ന്യായമായത് പോലും അനുവദിച്ചു കിട്ടൂ എന്നതാണ് നമ്മുടെ നാട്ടിലെ നാട്ടുനടപ്പ് രീതി. സര്‍വ്വത്ര അഴിമതിയുടെ വിപുലമായ നെറ്റ്‌വര്‍ക്ക്‌ ! കാര്യം ന്യായമായതായാലും കൈകൂലി കൊടുക്കണം. അന്യായമായത്‌ നേടിയെടിക്കാനും അല്‍പ്പം കനമുള്ള കൈകൂലി കൊടുത്താല്‍ മതി.


    കൊടുക്കുന്നവന്റെയും മേടിക്കുന്നവന്റെയും ഒരു നീണ്ട ചങ്ങലയായി നോക്കെത്താത്ത ദൂരത്തോളം അഴിമതിയുടെ നീണ്ട നിരയായി നമ്മുടെ ഭരണ നിര്‍വാഹണ സംവിധാനങ്ങള്‍ മാറിയിരിക്കുന്നു. നേരാംവണ്ണം ആഹാരം പോലും കഴിക്കുവാനുള്ള വകയില്ലാത്ത പാവങ്ങള്‍ക്ക്, കൈകൂലി കൊടുക്കുവാന്‍ ഗതിയില്ലാ എന്നതുകൊണ്ട് നീതിയുമില്ല, ന്യായവുമില്ല. അധിക്കരവുമില്ല, അവകാശവുമില്ല. വേണ്ടത് പോലെ കൈകൂലി കൊടുക്കുവാന്‍ പണമുണ്ടെങ്കില്‍ ഏത് അന്യായവും എളുപ്പം നേടിയെടുക്കാം. പണം എങ്ങിനെ ഉണ്ടാക്കിയതാണെങ്കിലും ശരി പണം ഉണ്ടങ്കില്‍ ഏത് അര്‍ദ്ധരാതിയിലും അധികാരം കാല്‍കീഴില്‍ മുത്തമിടും. അതാണ്‌ സമകാലിക ഭാരതം! നാടിന്റെ പുരോഗതിയും നാട്ടുകാരുടെ ക്ഷേമവും സാധ്യമാക്കേണ്ട സര്‍ക്കാരിന്റെ പദ്ധതികളും അതിനു ചിലവിടുന്ന പണവും വഴിമാറി സഞ്ചരിക്കുന്നത് അഴിമതിയുടെ ചാനലുകളിലൂടെയാണ്.


    അനര്‍ഹമായതും അന്യായമായതും ആരും നേടിക്കൂട എന്ന് അധികാരത്തില്‍ ഇരിക്കുന്നവരും അവരുടെ കാവല്‍ നായ്ക്കളും കര്‍ശനമായി തീരുമാനിച്ചാല്‍ പിന്നെ ഇന്നത്തെ നമ്മുടെ സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയുടെ നില അവതാളത്തില്‍ ആവും. കാരണം ഇവിടെ ചൂഷകന്റെ ആധിപത്യ വ്യവസ്ഥിതിയാണ് ജനാധിപത്യത്തിന്റെ മറവില്‍ നിലനില്‍ക്കുന്നത്. അന്യന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാതെ നിലനില്‍പ്പ് അസാധ്യം ആയിട്ടുള്ള ചൂഷണ വ്യവസ്ഥിതി തന്നെയാണ്, അഴിമതിയുടെ അടിത്തറയും പ്രഭവകേന്ദ്രവും.

    ReplyDelete
  21. പൊതുവിതരണ സംവിധാനം ശക്തമാക്കുക.

    ചിലവിനൊത്ത്‌ വരുമാനം കൂടുന്നവന്റെ ഭൌതിക ജീവിത സാഹചര്യങ്ങളെ നിരന്തരമായുള്ള വിലകയറ്റം സാരമായി ബാധിക്കില്ല. അതെ സമയം സ്വന്തം വരുമാനവും ചിലവും തമ്മില്‍ കൂട്ടിമുട്ടിക്കുവാന്‍ പെടാപാട് പെടുന്ന രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം നിരന്തരം വിപണിയില്‍ ഉണ്ടാവുന്ന വിലകയറ്റം അവരുടെ ദുരിത ജീവിതത്തെ കൂടുതല്‍ കൂടുതല്‍ കഷ്ടതരം ആക്കുന്നു.

    പൌരന്റെ ക്ഷേമം മുഖ്യ അജണ്ടയായി കാണുന്ന രാഷ്ട്രീയ- ഭരണകൂടങ്ങള്‍ അവശ്യ സാധനങ്ങളുടെ പൊതുവിതരണ സംവിധാനം ശക്തമാക്കുകയാണ് വേണ്ടത്‌. വിപണിയില്‍ ഫലപ്രദമായി ഇടപെട്ടുകൊണ്ടും ആവശ്യമായ സബ്സിഡി കൊടുത്തുകൊണ്ടും സാധാരണക്കാരന്റെ ജീവിത ദുരിതങ്ങള്‍ കുറച്ചു കൊണ്ടുവരുവാന്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.

    സ്വകാര്യ കുത്തക വര്‍ഗ്ഗ പ്രീണനം തങ്ങളുടെ ഭരണ ലക്‌ഷ്യം ആയി കാണുന്ന ഭരണ വര്‍ഗ്ഗങ്ങള്‍ ഈ വിഷയത്തില്‍ നിസ്സംഗത പാലിക്കുന്നു എന്നതാണ് ഇന്നത്തെ അവസ്ഥ. പൊതുസമൂഹത്തിന്റെ ശക്തമായ കൂട്ടായ്മയും പ്രതിഷേധവും പ്രക്ഷോഭവും ഈ വിഷയത്തില്‍ ഉണ്ടാവേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ജനവിരുദ്ധമായ ഭരണകൂട നയസമീപനങ്ങള്‍ തിരുത്തിക്കുവാന്‍ സാധിക്കുകയുള്ളൂ.

    ReplyDelete
  22. സാമ്പത്തിക പരിഷ്കരണം !!

    സാമ്പത്തിക പരിഷ്കരണം എന്ന ആഗോളവല്‍ക്കരണത്തിന്റെ - സ്വകാര്യവല്‍ക്കരണത്തിന്റെ - ഉദാരവല്‍ക്കരണത്തിന്റെ പടപ്പുറപ്പാട് മുതലാളിത്ത ചൂഷണത്തിനുള്ള തുറന്നലോകം ഒരുക്കുന്നതിന് വേണ്ടിയായിരുന്നു. അല്ലാതെ ലോകജനത അനുഭവിച്ചു വരുന്ന സാമൂഹിക ജീവിത പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് വേണ്ടിയല്ല. വളരെയേറെ കെട്ടിഘോഷിച്ച സാമ്പത്തിക പരിഷ്കരണം രണ്ടു ദശകം പിന്നിട്ടപ്പോള്‍ മുതലാളിത്തം എന്ന ചൂതാട്ടം കടുത്ത പ്രതിസന്ധിയില്‍ അകപെട്ടതാണ് ലോകം കാണുന്നത്. അമേരിക്കയും മറ്റു വികസിത മുതലാളിത്ത രാജ്യങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആണിപ്പോള്‍ . വികസന മുരടിപ്പും തൊഴിലില്ലായ്മയും രൂക്ഷമായി കൊണ്ടിരിക്കുന്നു.ആഭ്യന്തര കടബാധ്യതകള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു.
    .....................................
    മൊത്തം ജനതയുടെ ജീവിത ക്ഷേമവും അന്തസ്സും അവകാശങ്ങളും മുഖ്യ അജണ്ടയായി കാണുന്ന ജനാധിപത്യ വ്യവസ്ഥിതിയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് എങ്ങിനെയാണ് ഇത്തരം ഒരു സാമ്പത്തിക പരിഷ്കരണത്തെ അന്ധമായി അനുകരിക്കുവാനും നടപ്പിലാക്കുവാനും സാധിക്കുക? രാജ്യത്തോടും ജനതയോടും ജനാധിപത്യ വ്യവസ്ഥിതിയോടും ഉറച്ച പ്രതിബദ്ധതയുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും തെറ്റായ സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കുക എന്നത് ഒട്ടും ഭൂഷണം അല്ല.
    ..........................................
    ഈ ഒരു പരിപ്രേക്ഷ്യത്തില്‍ ആണ് നാം സോണിയയും മന്മോഹന്‍ സിങ്ങും മറ്റു അഴിമതി പണ്ടാരങ്ങള്‍ ആയ ബൂര്‍ഷാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അധികാരത്തിന്റെ മറവില്‍ നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങളെ വിശകലനം ചെയ്യേണ്ടത്‌. കുത്തകള്‍ക്കും കോര്‍പറേറ്റ് ഭീമന്മാര്‍ക്കും വേണ്ടി ഭരിക്കുകയും മഹാഭൂരിപക്ഷം ജനതയുടെ ക്ഷേമവും അന്തസ്സും അവകാശവും ഇല്ലാതാക്കുകയും ചെയ്യുന്ന രാഷ്ട്രീയ ഭരണ വര്‍ഗ്ഗത്തെ ജനശത്രുക്കള്‍ എന്നല്ലാതെ മറ്റെന്താണ് വിളിക്കുക?

    ReplyDelete
  23. പാതയോര പൊതുയോഗവും കോടതി വിധിയും.
    ജനാധിപത്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിച്ച് അഭിപ്രായരൂപീകരണത്തിന് സജ്ജരാക്കുക എന്നതിന് വലിയ പ്രാധാന്യമുണ്ട് എന്ന കാര്യം കോടതി മറന്നുപോകുന്നു. ജനാധിപത്യം സാര്‍ഥകമാകുന്നത് ജനങ്ങളും രാഷ്ട്രവും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് കൃത്യമായി അറിഞ്ഞ് ജനങ്ങള്‍ പ്രതികരിക്കുമ്പോള്‍ മാത്രമാണ്. ഇങ്ങനെ ഗൗരവപൂര്‍വമായ വിഷയങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിനുള്ള ഏറ്റവും പലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ് പൊതുനിരത്തുകളിലെ രാഷ്ട്രീയ പൊതുയോഗങ്ങള്‍ . വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ , വിരുദ്ധങ്ങളായ നിലപാടുകള്‍ എന്നിവയൊക്കെ താരതമ്യപ്പെടുത്തി സ്വന്തം നിലപാട് രൂപീകരിക്കാന്‍ അത് ജനങ്ങളെ പ്രാപ്തരാക്കും. അതിനുള്ള അവസരം നിഷേധിച്ചാല്‍ അത് ജനാധിപത്യത്തിന്റെ സത്ത ചോര്‍ത്തിക്കളയലാകും.


    തങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് തീര്‍ത്തും അജ്ഞരായിരുന്നുകൊണ്ട് മഹാഭൂരിപക്ഷം ജനങ്ങള്‍ വിധിയെഴുതിയാല്‍ ജനാധിപത്യത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍തന്നെ പരാജയപ്പെടും. അത് ഇന്നത്തെ വ്യവസ്ഥിതി മാറ്റമില്ലാതെ തുടരണമെന്ന് ആഗ്രഹിക്കുന്ന രാഷ്ട്രീയത്തിന്റെ താല്‍പ്പര്യങ്ങളുടെ നിര്‍വഹണമാണ്. ചരിത്രത്തിലില്ലാത്ത വിധത്തിലുള്ള ഭീകരമാനമാര്‍ജിക്കുകയാണ് നമ്മുടെ രാജ്യത്ത് അഴിമതി. സാധാരണക്കാരന് സങ്കല്‍പ്പത്തില്‍പ്പോലും കാണാനാകാത്ത തോതിലേക്ക് അത് വളര്‍ന്നു. 1,76,643 കോടിയുടെ അഴിമതിയാണ് സ്പെക്ട്രത്തെ ചൂഴ്ന്നുനടന്നത്. നിത്യേനയെന്നോണം ചെറുതും വലുതുമായ അഴിമതികള്‍ രാജ്യത്തെമ്പാടും നടക്കുന്നു. ഖജനാവ് ചോരുന്നു; ജനങ്ങള്‍ പാപ്പരാകുന്നു.


    ഇതിലൊക്കെ പ്രതിഷേധിക്കാനുള്ള അവകാശമെങ്കിലും ജനങ്ങള്‍ക്കു വേണ്ടേ? പ്രതിഷേധം പത്രാധിപര്‍ക്ക് കത്തയച്ചുമാത്രം അറിയിച്ചുകൊള്ളണമെന്നാണോ? രാജ്യത്തെ ഗ്രസിക്കുന്ന അഴിമതിയോടില്ലാത്ത അസഹിഷ്ണുത, ആ അഴിമതിക്കെതിരായ പ്രതിഷേധസമരങ്ങളുടെ വ്യത്യസ്ത രൂപങ്ങളോടുവേണോ? ജനങ്ങളുടെ അമര്‍ത്തിവയ്ക്കപ്പെടുന്ന അമര്‍ഷത്തിന്റെ ജനാധിപത്യപരമായ ബഹിര്‍ഗമനങ്ങളാണ് പ്രതിഷേധപ്രകടനങ്ങളും സമരസമ്മേളനങ്ങളുമൊക്കെ. ജനാധിപത്യപരമായ അത്തരം പ്രതിഷേധപ്രകടനങ്ങള്‍ക്ക് അവസരമില്ല എന്നുവന്നാല്‍ , അത് ജനങ്ങളുടെ ഉള്ളില്‍ പുകഞ്ഞുനീറി ജനാധിപത്യവിരുദ്ധമായി വഴിതിരിഞ്ഞുപോയി എന്നുവരും.


    ഇതിന്റെ എത്രയോ ദൃഷ്ടാന്തങ്ങള്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്നായി പല ഘട്ടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. അത്തരം അപകടാവസ്ഥകളുണ്ടാകാതെ നോക്കാന്‍ ജുഡീഷ്യറിക്ക് ചുമതലയുണ്ട്. സ്വാതന്ത്ര്യസമരകാലംതൊട്ട് നിലനിന്നുവന്നതാണ് പൊതുനിരത്തുകളിലെ കൂടിച്ചേരലുകളും പൊതുയോഗങ്ങളും പ്രതിഷേധസമരങ്ങളും. സ്വാതന്ത്ര്യലബ്ധിയോടെ സംഘടിക്കലിനും പ്രതിഷേധമറിയിക്കലിനും ഭരണഘടനയിലൂടെതന്നെ സ്വാതന്ത്ര്യം ഉറപ്പുനല്‍കി. സ്വാതന്ത്ര്യസമരകാലത്തുതന്നെ നിലനിന്ന ഒരു സൗകര്യവും സ്വാതന്ത്ര്യവും ജനാധിപത്യ റിപ്പബ്ലിക്കില്‍ നിഷേധിക്കപ്പെട്ടുകൂടാ.

    ReplyDelete
  24. മുതലാളിത്ത ലോകത്തെ പ്രതിസന്ധികളും പുരോഗമന പ്രസ്ഥാനങ്ങള്‍ നേരിടുന്ന വെല്ലുവിളികളും.

    നിരന്തരമായി പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നുവെങ്കിലും , ആഗോളതലത്തില്‍ വളരെ ശക്തമായി തന്നെ മുതലാളിത്ത സാമ്പത്തിക വ്യവസ്ഥിതിയും അതിനെ സാധൂകരിക്കുന്ന സാമാന്യവല്‍ക്കരിക്കപ്പെട്ട ആശയങ്ങളും നിലനില്‍ക്കുന്ന ഒരു വര്‍ത്തമാന ലോകത്താണ് നാം ജീവിക്കുന്നത്.

    മുതലാളിത്ത വ്യവസ്ഥിതിക്ക്‌ അകത്ത്‌ അതിന്റെ ചട്ടങ്ങള്‍ക്കൊത്തു ജീവിച്ചു കൊണ്ട് തന്നെയാണ് അതിനെതിരായ ആശയസമരവും വര്‍ഗ്ഗബഹുജനപോരാട്ടവും നാം നടത്തുന്നത്. അധികാര മണ്ഡലത്തില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെട്ട "തൊണ്ണൂറ്റിഒമ്പത് ശതമാനം" വരുന്ന ജനത സ്വന്തം അവകാശങ്ങളും ഉത്തരവാദിത്തങ്ങളും തിരിച്ചറിഞ്ഞു കരുത്തുറ്റ രാഷ്ട്രീയശക്തിയായി മാറുമ്പോള്‍ ആണ് ഈ അവസ്ഥക്ക് മാറ്റം ഉണ്ടാവുകയുളൂ . അതിലേക്കുള്ള ചുവടുവെപ്പുകളുടെ മാറ്റൊലികള്‍ നാം ഇന്ന് കേള്‍ക്കുന്നത് .

    മുതലാളിത്ത ശക്തികള്‍ക്കും, അതിന്റെ കീഴില്‍ മാത്രമേ തങ്ങളുടെ സ്വന്തം സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് ഭാവിയുള്ളൂ എന്ന് തിരിച്ചറിയുന്ന ചൂഷക ജനവിഭാഗങ്ങള്‍ക്കും അറിയാം ആരാണ് തങ്ങളുടെ യഥാര്‍ത്ഥ അന്തകര്‍ എന്നത്. അധികാരത്തിന്റെയും സമ്പത്തിന്റെയും കനത്ത പിന്‍ബലമുള്ള വര്‍ഗ്ഗശത്രുക്കള്‍ , തങ്ങളുടെ താല്‍പര്യങ്ങളുടെ സ്ഥാപനവല്‍ക്കരണത്തിനു ഹിതകരമായ പിന്തിരിപ്പന്‍ ആശയങ്ങളെ സമകാലിക ലോകത്ത് വന്‍തോതില്‍ ആളും അര്‍ത്ഥവും നല്‍കി പ്രചുര പ്രചാരണം നടത്തുകയാണ്.

    ഒരു കാര്യം സത്യമാണ് . നാം പ്രതീക്ഷിക്കുന്നത്ര വേഗത്തില്‍ പുരോഗമന ആശയ പ്രചാരണത്തില്‍ നാം വിജയിക്കുന്നില്ല എന്നത് അംഗീകരിക്കുന്നു. അതിനുള്ള വസ്തുനിഷ്ടമായ കാരണങ്ങള്‍ ആണ് ഞാന്‍ മുകളില്‍ സൂചിപ്പിച്ചത്‌. നമ്മുടെ വര്‍ഗ്ഗ ശതുക്കള്‍ എല്ലാ അര്‍ത്ഥത്തിലും ഇന്നും വളരെ ശക്തരാണ്. യുക്തിവാദ പുരോഗമന ചിന്തകള്‍ ഉള്‍കൊള്ളുന്ന ജനതയുടെ ശതമാനം ഈ ആധുനിക ലോകത്തും എത്രയോ തുച്ഛമാണ്. വളരെ പ്രശസ്തരായ ശാസ്ത്ര പ്രതിഭകളില്‍ പോലും, ശാസ്ത്രീയമായ സാമൂഹികജീവിത ചിന്തകള്‍ ഉള്‍ക്കൊള്ളുന്നവര്‍ വളരെ കുറവാണ്.

    യുക്തിഭദ്രമായ പുരോഗമനആശയങ്ങളുടെ പ്രചാരണ രംഗത്ത് നാം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ തിരിച്ചറിയേണ്ടതുണ്ട്. പിന്തിരിപ്പന്‍ ആശയങ്ങള്‍ പൈകിളി സാഹിത്യം പോലെയാണ്. വളരെയെളുപ്പം സാമാന്യബോധത്തിനകത്ത് പ്രവേശിക്കും. മാത്രമല്ല തലതിരിഞ്ഞ സമകാലിക ലോകാവസ്ഥകളുടെ ഒരു ച്ഛായ അതിലുണ്ട്.

    അതെസമയം യുക്തിഭദ്രമായ പുരോഗമനശാസ്ത്രീയ ചിന്തകള്‍ കേവലമായ സമാന്യബോധത്തിനകത്ത് അത്രയെളുപ്പം സ്വാഗതം ചെയ്യപ്പെടുകയില്ല. സാമാന്യ ബോധത്തിനപ്പുറമുള്ള മനസ്സിന്റെ അന്വേഷണത്വര ആവശ്യമാണ്‌. പരിമിതികളും പ്രതിബന്ധങ്ങളും ഒട്ടേറെയുണ്ട് എങ്കിലും ഭാവിയുടെ ശുഭപ്രതീക്ഷയുമായി യുക്തിഭദ്രമായ പുരോഗമന ആശയങ്ങളുടെ പ്രചാരണം നാം തുടരുകതന്നെ വേണം.

    ReplyDelete
  25. ആധുനിക ആശയവിനിമയ മാധ്യമങ്ങളുടെ സാധ്യതകള്‍ .......
    ആധുനിക ആശയവിനിമയ മാധ്യമങ്ങള്‍ പൊതുസമൂഹത്തിന്‍റെ ആശയങ്ങളെ നിര്‍ണ്ണയിക്കുന്നതിലും, രൂപീകരിക്കുന്നതിലും മുഖ്യപങ്ക് വഹിക്കുന്നു. സ്വന്തം വര്‍ഗ്ഗ താല്പര്യങ്ങളെ കാത്തു സൂക്ഷിക്കുന്നതില്‍ മാധ്യമ സാധ്യതകളുടെ ഫലപ്രദമായ ഉപയോഗം അനിവാര്യം ആണെന്ന് കുത്തക സാമ്രാജ്യത്ത ശക്തികള്‍ നല്ലതുപോലെ തിരിച്ചറിയുന്നു. അതിഭീമമായ മൂലധന നിക്ഷേപം ആവശ്യമുള്ള ഈ രംഗത്ത് ലോകമെങ്ങും കുത്തക സാമ്രാജ്യത്ത ശക്തികളുടെ ആധിപത്യം നമുക്ക്‌ കാണാനാവും. ജനങ്ങള്‍ എന്ത് കാണണമെന്നും എന്ത് അറിയണമെന്നും ഈ മൂലധന ശക്തികള്‍ ആയിരുന്നു അടുത്തകാലം വരെ തീരുമാനിച്ചിരുന്നത്.
    ഇന്റര്‍നെറ്റ്‌ അതിരുകള്‍ ഇല്ലാത്ത ആശയവിനിമയത്തിന്റെ സാധ്യതകള്‍ തുറന്നു വിട്ടതോടെ മൂലധന ശക്തികളുടെ ഈ കുത്തക തകര്‍ന്നിരിക്കുന്നു. ആശയവിനിമയരംഗത്ത്‌ സാധ്യതകളുടെ മഹാവിപ്ലവം സംഭവിച്ചിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഭാരിച്ച സാമ്പത്തിക ബാധ്യതകൂടാതെ, സാധാരണക്കാരന്പോലും, ഇന്റര്‍നെറ്റ്‌ എന്ന മാധ്യമത്തെ ഫലപ്രദമായ ആശയവിനിമയ ഉപാധിയായി ഉപയോഗിക്കാം. മതിലുകള്‍ ഇല്ലാതെ, അതിരുകള്‍ ഇല്ലാതെ, വിലക്കുകള്‍ ഇല്ലാതെ ഏതൊരു വ്യക്തിക്കും സ്വതന്ത്രമായി അറിവ് തേടുവാനും ആശയവിനിമയം നടത്തുവാനും ആശയസമരം നടത്തുവാനും ഇന്റര്‍നെറ്റിലൂടെ സാധിക്കുന്നു. കെട്ടവ്യവസ്ഥിതിയുടെയും മൂലധന ശക്തികളുടെയും നികൃഷ്ട താല്‍പര്യങ്ങള്‍ക്ക്‌ എതിരെ നിരന്തരം പൊരുതുന്ന മനുഷ്യ വിമോചന പുരോഗമന ശക്തികള്‍ക്ക് ആശയ വിനിമയ രംഗത്തെ ഈ പുതിയ സാധ്യത വളരെയേറെ ഗുണം ചെയ്യുന്നു.

    ReplyDelete
  26. രാഷ്ട്രീയം ജനാധിപത്യം മതേതരത്വം - ചില ചിന്താ ശകലങ്ങള്‍ !!


    സ്വന്തം അന്തസ്സും അവകാശവും തിരിച്ചറിയാത്ത അടിമമാനസങ്ങളിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും തടിച്ചുകൊഴുത്തു വളരുവാന്‍ സാധിക്കുകയുളൂ.

    ദേശ ഭാഷ ജാതി മത ലിംഗ ഭേദമില്ലാതെ എല്ലാ മനുഷ്യരുടെയും രക്തത്തിന്‍റെ നിറം ചുവപ്പ്. കുലീന രക്തം എന്നത് അശാസ്ത്രീയം ആയ ഭേദചിന്തയുടെ പൊളി വചനം.

    സ്വന്തം സാമൂഹികഅടിത്തറയും ഉത്തരവാദിത്ത്വവും മറക്കുന്നവരാണ് അരാഷ്ട്രീയതയെ മഹത്വവല്‍ക്കരിച്ചു ആഘോഷിക്കുന്നത്. അവര്‍ സമൂഹത്തിന്‍റെ ശത്രുക്കള്‍ .

    ആശ്രിത ബന്ധിതം ആയ ഒരു സാമൂഹികജീവിയാണ് മനുഷ്യന്‍. ശ്രദ്ധയും പരിഗണനയും സ്നേഹവും അന്തസ്സും എല്ലാ മനുഷ്യരുടെയും അവകാശം ആയി അംഗീകരിക്കപ്പെടണം.

    മനുഷ്യനും പ്രകൃതിയും , മനുഷ്യനും മനുഷ്യനും തമ്മിലുള്ള സന്തുലിതമായ സമീപനം കൂടാതെ, വേട്ടക്കാരനും ഇരയും ആയി നാം മാറിയാല്‍ , നരകം നിത്യസത്യം!

    പ്രകൃതിയോടും മനുഷ്യനോടും ഗുണാത്മക സമീപനം സ്വീകരിക്കുന്ന സമൂഹത്തിനു മാത്രമേ അര്‍ത്ഥ പൂര്‍ണ്ണമായ സമാധാന ജീവിതം സാധ്യമാവൂ.

    വിത്തനാഥന് ശീതള പൊറുതിയും പാവങ്ങള്‍ക്ക് തീയാളും വറുതിയും സമ്മാനിക്കുന്ന ഭരണകൂടത്തെ, എങ്ങിനെ ജനാധിപത്യത്തിലെ ജനകീയഭരണം എന്ന് വിളിക്കും ?

    സ്ഥലകാലങ്ങളുടെ പരിമിതിയില്‍ പിറന്ന പഴയ വചനങ്ങള്‍ കാലിക പ്രസക്തിയും പ്രയോഗ പ്രസക്തിയും നേടുവാന്‍ യുക്തിസഹമായ തിരുത്തലുകള്‍ അനിവാര്യം.

    മനുഷ്യാവകാശത്തെ മാനിക്കാത്ത മനുഷ്യന്‍റെ ജന്‍മം, മൃഗ ജന്‍മത്തിനു തുല്യം! ദുരിതം പേറുന്ന മനുഷ്യന്‍റെ നൊമ്പരം അറിയാത്തവര്‍ ഇരുകാലി മൃഗങ്ങള്‍ !!

    പുരോഗമന ആശയ സമരങ്ങള്‍ അകത്തും (കുടുംബത്തിലും) , പുറത്തും (പൊതു സമൂഹത്തില്‍ ) നിരന്തരം നടത്താതെ, പുരോഗമന വാദിയാകുവാന്‍ ആര്‍ക്കും പറ്റില്ല.

    ജനതയുടെ അന്തസ്സുള്ള ഭൌതിക ജീവിതം ഉറപ്പു വരുത്തുക എന്നതായിരിക്കണം ജനപക്ഷ ഭരണകൂടത്തിന്റെ വികസന നയത്തിന്റെ ലക്‌ഷ്യം.

    ജാതിമത സാമുദായിക വര്‍ഗീയ ശക്തികള്‍ രാഷ്ട്രീയത്തിലെ സമ്മര്‍ദ്ധ ഗ്രൂപ്പുകള്‍ ആവുന്നത് മതേതര ജനാധിപത്യ വ്യവസ്ഥിതിക്ക് ഹാനികരം.

    ഉള്ളവനും ഇല്ലാത്തവനും എന്ന നാം ജീവിക്കുന്ന ലോകത്തെ ഭൌതിക യാഥാര്‍ത്ഥ്യം, അടിമ മാനസങ്ങളില്‍ ഉളവാക്കുന്ന പ്രതിഫലനം ആണ് സ്വര്‍ഗ്ഗവും നരകവും.

    ഭൂമിയില്‍ എല്ലാ മനുഷ്യരുടെയും അന്തസ്സും അവകാശങ്ങളും അംഗീകരിക്കപ്പെടുന്ന വ്യവസ്ഥിതി വന്നാല്‍ , സ്വര്‍ഗ്ഗ നരക സങ്കല്‍പ്പത്തിന് പ്രസക്തിയില്ല.

    സമ്പത്ത് അധികാരത്തിന്റെ പര്യായം ആവുമ്പോള്‍ , സാമ്പത്തിക വികേന്ദ്രീകാരണം കൂടാതെ അധികാര വികേന്ദ്രീകരണം പൂര്‍ണ്ണമാവില്ല.

    കോടതിയുടെ കൂട്ടില്‍ കയറിനില്‍ക്കുന്ന പ്രതിയും വാദിയും സാക്ഷിയും കള്ളസാക്ഷിയും വേദഗ്രന്ഥം പിടിച്ചു ദൈവനാമത്തില്‍ സത്യംചൊല്ലുന്നു. അസംബദ്ധം!

    സ്വര്‍ണ്ണവും സ്വത്തും അല്ല, പ്രണയവും ഇഷ്ടവും ആയിരിക്കണം സ്ത്രീ പുരുഷ ബന്ധത്തിന്റെ - വിവാഹത്തിന്റെ പ്രഥമവും പ്രധാനവും ആയ അടിസ്ഥാനം.

    അടിമ മാനസങ്ങളുടെ ആത്മബോധത്തിലേക്കുള്ള ഉയിത്തെഴുനേല്‍പ്പ് കൂടാതെ ജനാധിപത്യം രണ്ടു കാലില്‍ നിവര്‍ന്നു നില്‍ക്കില്ല.

    എല്ലാ ജനതയുടെയും നീതിയും അവകാശവും അന്തസ്സും അംഗീകരിക്കപ്പെസുമ്പോള്‍ ആണ് ഏത് സമൂഹത്തിലും സമാധാനവും സുരക്ഷിതത്വവും ഉണ്ടാവുന്നത്.

    സങ്കുചിത വര്‍ഗീയ വിചാരധാരയുടെ വിഷജ്വരം ചിന്തയില്‍ അധിനിവേശം നടത്തുമ്പോള്‍ അറിവിന്‍റെ വെളിച്ചവും യുക്തി ചിന്തയുടെ ജ്വാലയും കെട്ടുപോകുന്നു!

    ReplyDelete
  27. അല്പം രാഷ്ട്രീയം. അല്പം ജനാധിപത്യ ചിന്തകള്‍


    വോട്ട് അവകാശമുള്ള ജനങ്ങളുടെ സമഗ്രമായ രാഷ്ട്രീയ പ്രബുദ്ധത കൂടാതെ, ജനാധിപത്യ വ്യവസ്ഥിതി അര്‍ത്ഥപൂര്‍ണ്ണമാവില്ല. രാജ്യത്തിന്റെയും സമൂഹത്തിന്റെയും ശ്രേയസ്സിനും ക്ഷേമത്തിനും ഉതകുന്ന സാമൂഹിക സാമ്പത്തിക സാംസ്കാരിക വിചാരങ്ങള്‍ ജനങ്ങള്‍ക്ക്‌ ഉണ്ടാവണം. അറിവിലും കഴിവിലും അവസ്ഥയിലും അന്തരങ്ങളുടെ വിവിധ ശ്രേണിയില്‍ ജീവിക്കുന്ന ജനങ്ങളുടെ ഒരു സമൂഹം ആണ് നമ്മുടെ രാജ്യത്തുള്ളത് എന്നതൊരു വസ്തുതയാണ്. വ്യത്യസ്തവും വിരുദ്ധവും ആയ ബഹുമുഖ താല്പര്യങ്ങള്‍ നമ്മുടെ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ട്. അത് കൊണ്ട് തന്നെ എല്ലാ ജനവിഭാഗങ്ങളുടെയും എല്ലാ തല്പര്യങ്ങളെയും ഒരു പോലെ പരിഗണിക്കുന്ന രാഷ്ട്രീയവും ഭരണവും അസാധ്യം ആണ്.

    രണ്ടു നൂറ്റാണ്ട് ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ കോളനിയായി നിലകൊണ്ട ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ ജനകീയം ആയതിന്റെ തുടക്കം, നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി അന്നത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുത്തതോടെയാണ്. അന്ന് മഹാത്മാഗാന്ധി ഇന്ത്യയിലെ ജാതി വിവേചനവും, ജന്മിത്ത്വത്തിന്റെ കടുത്ത ചൂഷണവും അനുഭവിക്കുന്ന ഇന്ത്യന്‍ ജനതയോട് പറഞ്ഞു , " സ്വാതന്ത്ര്യം നേടിയാല്‍ ഇവിടെ പുതിയൊരു പുലരിയുണ്ടാവും. നിങ്ങള്‍ ഇന്നനുഭവിക്കുന്ന ജാതി വിവേചനവും അടിമത്വവും ചൂഷണവും എല്ലാം അവസാനിക്കും" എന്ന്. പക്ഷെ പിന്നീട് നാം സ്വാതന്ത്ര്യം നേടിയ ഇന്ത്യയില്‍ കണ്ടത് മഹാത്മാഗാന്ധി അന്ന് ജനങ്ങള്‍ക്ക്‌ നല്‍കിയ സ്വപ്നം കേവലം ജലരേഖയായി തീര്‍ന്നു എന്നതാണ്. വെളുത്ത സായിപ്പ് പോയപ്പോള്‍ "കറുത്ത സായിപ്പ്" പകരം വന്നു എന്നതാണ് പീഡിതരും ചൂഷിതരും ആയ ജനവിഭാഗങ്ങളുടെ അനുഭവ സത്യം.

    ഇന്നും ഗ്രാമീണ ഇന്ത്യയില്‍ കടുത്ത രീതിയില്‍ ഭൂപ്രഭുക്കളുടെ ചൂഷണവും ജാതിപരമായ വിവേചനവും അനുഭവിച്ചു, കന്നുകാലികലെക്കാളും പരിതാപകരം ആയ അവസ്ഥയില്‍ ആണ് ജനകോടികള്‍ ദുരിതം പേറി ജീവിതം ജീവിച്ചു തീര്‍ക്കുന്നത്. മണ്ണില്‍ അധ്വാനിക്കുന്ന കര്‍ഷകന് ഭൂമിയുടെ അവകാശവും, അവന്റെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ വിലയും ഉറപ്പു വരുത്തുന്ന കാര്‍ഷിക പരിഷ്കരണങ്ങള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ അധികാരത്തില്‍ വന്ന ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം ആണ് ഇന്നും യാഥാര്‍ത്ഥ്യം ആയിട്ടുള്ളത്.

    ReplyDelete
  28. തുടര്‍ച്ച ...

    സ്വാതന്ത്ര്യം നേടി ആറുവര്ഷം പിന്നിട്ടപ്പോള്‍ അഴിമതി ഒരു സംസ്കാരം ആയി മാറിയിരിക്കുന്നു. അഴിമതികൂടാതെ അന്തസ്സുള്ള മനുഷ്യന്‍ ആയി ജീവിക്കുവാന്‍ ആവില്ല എന്നതായി അവസ്ഥ. ജനധിപത്യത്തിന്റെ ശ്രീകോവിലില്‍ ശതകോടീശ്വരന്‍മാര്‍ അടക്കി വാഴുന്നു. ഭരണകൂടം കുത്തകവര്‍ഗ്ഗത്തിന്റെ ദല്ലാള്‍പണി നടത്തുമ്പോള്‍ , ഖജാനാവ് കൊള്ളയടിക്കുന്ന ലക്ഷക്കണക്കിന് കോടികളുടെ അഴിമതി കഥകള്‍ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ജനാധിപത്യ വ്യവസ്ഥിതിയുടെ തൂണുകള്‍ ആയ കോടതിയും മാധ്യമ രംഗവും എല്ലാം അഴിമതിയുടെ പങ്കാളികള്‍ ആയി കുത്തക താല്പര്യം ഉറപ്പു വരുത്തുവാന്‍ നിലകൊള്ളുന്നു. ഇരുട്ടിന്റെ മറവില്‍ കൊള്ളയടിക്കുന്ന കള്ളന്മാരെപോലെ അധികാരം ദുരുപയോഗം ചെയ്യുന്ന ജനവിരുദ്ധ വര്‍ഗ്ഗം, സാമാന്യ ജനങ്ങളുടെ ഗൌരവതരം ആയ രാഷ്ട്രീയചിന്തകള്‍ വന്ധ്യംകരിക്കുവാന്‍ ലക്ഷ്യമിട്ട് ബോധപൂര്‍വം അരാഷ്ട്രീയതയെ പ്രോത്സാഹിപ്പിക്കുന്നു.

    രാജ്യത്തിന്റെ ഭദ്രതക്കും ജനതയുടെ ഐക്യത്തിനും ഏറ്റവും ആവശ്യം എല്ലാ ജനവിഭാഗങ്ങളുടെയും ന്യായമായ അവകാശങ്ങള്‍ അംഗീകരിക്കുന്ന രാഷ്ട്രീയവും ഭരണവും ആണ്. മഹാഭൂരിപക്ഷം ജനതയെ പ്രാന്തവല്ക്കരിച്ചു കൊണ്ടുള്ള ഒരു വികസനം അല്ല നമുക്ക് ആവശ്യം. മുന്നോക്കംനില്‍ക്കുന്ന ജനതയോടൊപ്പം പിന്നോക്കംനില്‍ക്കുന്ന ജനതയെ വളര്‍ത്തിയെടുക്കുന്നതും, മുന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളോടൊപ്പം പിന്നോക്കംനില്‍ക്കുന്ന പ്രദേശങ്ങളെയും ഉയര്‍ത്തികൊണ്ടു വരുന്നതും ആയിരിക്കണം നമ്മുടെ വികസന നയം.

    എല്ലാവര്ക്കും ആധുനികമായ ആരോഗ്യ വിദ്യാഭ്യാസ സൌകര്യങ്ങള്‍ ഉണ്ടായിരിക്കണം. മനുഷ്യന്റെ അന്തസ്സോടെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ജീവിക്കുവാന്‍ അവസരം ഉണ്ടാവണം. ആരും തന്നെ ആഹാരം മേടിക്കുവാന്‍ ഗതിയില്ലാതെ പട്ടിണി കിടക്കുന്നവരായി , ചികില്‍സക്ക് ഗതിയില്ലാതെ വലയുന്നവരായി , വസ്ത്രം മേടിക്കുവാന്‍ ഗതിയില്ലാതെ കൌപീനധാരികള്‍ ആയി പുഴുക്കളെ പോലെ ജീവിക്കുന്ന അവസ്ഥ ഉണ്ടാവരുത്.

    അടിമമാനസങ്ങളെ ആത്മബോധം ഉള്ള നിവര്‍ന്നു നില്‍ക്കുന്ന മനുഷ്യരായി ജീവിക്കുവാന്‍ പ്രപ്തരാക്കുന്നതാവണം നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തനം. സങ്കുചിത ചിന്തകളുടെ അടച്ചിട്ട ലോകത്ത് നിന്ന് മാനവികതയുടെ വിശാലമായ പൊതുമണ്ഡലത്തിലേക്ക് നമ്മുടെ സമൂഹത്തിലെ സമസ്ത ജനവിഭാഗങ്ങളെയും ആനയിക്കുവാന്‍ പ്രേരണയേകുന്ന ആശയക്കരുത്ത് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഉണ്ടാവണം. ഇവിടെ ബൂര്‍ഷാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അരാഷ്ട്രീയവല്‍ക്കരിക്കപെട്ട - ആശയ ദാരിദ്രം അനുഭവിക്കുന്ന ഒരു ആള്‍കൂട്ടം ആയി ചുരുങ്ങുന്ന അവസ്ഥയാണ് നാം കാണുന്നത്.

    ഒരു നല്ല സമൂഹം വാര്‍ത്തെടുക്കുന്നതിന് വേണ്ടിയുള്ള പ്രതികരണവും ഇടപെടലും പോരാട്ടവും ജാഗ്രതയും ആയി നമ്മുടെ രാഷ്ട്രീയ ബോധം വളരേണ്ടതുണ്ട്. അത്തരം ഒരു പരിവര്‍ത്തനം
    നമ്മുടെ സാമൂഹിക രാഷ്ട്രീയ രംഗത്ത് ഉണ്ടാവുമ്പോള്‍ , ഇന്ന് നാം രാഷ്ട്രീയ ഭരണ രംഗങ്ങളില്‍ കാണുന്ന ജനവിരുദ്ധ ദുഷ്ടമൂര്‍ത്തികള്‍ പൊതുമണ്ഡലത്തില്‍ നിന്ന് പാലായനം ചെയ്യേണ്ടി വരും. ഭരണകൂടം കുത്തകവര്‍ഗ്ഗത്തിന്റെ ദല്ലാള്‍ പണി തുടരുമ്പോള്‍ അല്ല, എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തിനും , രാജ്യത്തിന്റെ ശ്രേയസ്സിനും വേണ്ടി ജനങ്ങള്‍ നല്‍കിയ അധികാരം പ്രയോഗിക്കുമ്പോള്‍ ആണ് ജനാധിപത്യം ജനകീയം ആവുക.

    നീതി നിഷേധിക്കപ്പെട്ടവന്റെ നീതിയും, അവകാശങ്ങള്‍ നിഷേധിക്കപെട്ടവന്റെ അവകാശങ്ങളും, അന്തസ്സ് നിഷേധിക്കപെട്ടവന്റെ അന്തസ്സും, അര്‍ഹമായ ജനവിഭാഗങ്ങള്‍ക്ക് നേടികൊടുക്കുവാന്‍ ഭരണകൂടങ്ങള്‍ക്ക് സാധിക്കണം. അതിനു തടസ്സം നില്‍ക്കുന്നതു വ്യവസ്ഥിതിയും അതിന്റെ നിയമങ്ങളും ആണെങ്കില്‍ , ആ വ്യവസ്ഥിതിയും നിയമവും മനുഷ്യ വിമോചനത്തിന് ഉത്തകുന്നവിധം പൊളിച്ചെഴുതുവാന്‍ വേണ്ടതായ ജനകീയ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ ഉണ്ടാവണം.
    തീര്‍ച്ചയായും ഇന്ന് ഉറങ്ങികിടക്കുന്ന ജനത നാളെ ഉണരും. ജനങ്ങള്‍ ഉണരുമ്പോള്‍ ജനാധിപത്യത്തിന്റെ വസന്തം ഒരു യാഥാര്‍ത്ഥ്യം ആവും. അതാണ്‌ ചരിത്രം നമുക്ക് നല്‍കുന്ന പാഠം.

    ReplyDelete
  29. ആത്മീയ വ്യാപാരികളുടെ ആളകമ്പടിക്കാര്‍

    അന്നദാനവും വനവല്ക്കടരണവും സര്വ മതപ്രാര്‍ഥനയും ഹര്ത്താ ല്‍ വിരുദ്ധ ഉണ്ണാവ്രതവും ആരു നടത്തിയാലും താങ്ങേണ്ട ഗതികേടിലാണ് നമ്മുടെ പൊതുസമൂഹം. ഈ ഗതികേടാണ് ആള്ദൈയവങ്ങളും അരമനകളും ആശ്രമങ്ങളും പള്ളി-അമ്പല കമ്മിറ്റികളും മതപണ്ഡിതന്മാരും സ്വത്ത് സമ്പാദിക്കുന്നതിനുവേണ്ടി സമര്ഥ്മായി ഉപയോഗിക്കുന്നത്. ഒരു പടികൂടി കടന്നു പറഞ്ഞാല്‍ ആത്മീയ പരിവേഷമുള്ള ഏതു വ്യക്തിക്കും സ്ഥാപനത്തിനും പൊതുപ്രവര്ത്തദകര്‍ നല്കുമന്ന നല്ല സര്ട്ടി ഫിക്കറ്റാണ് സംശയാസ്പദമായ സാഹചര്യങ്ങളിലുള്ള ആള്പിവടിത്തത്തിനും ആസ്തി വര്ധഥനയ്ക്കും ഇവരെ തുണയ്ക്കുന്നത്. ലാഭം കൊയ്യുന്നതിനുവേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത വ്യവസായ-വാണിജ്യ ഭീമന്മാര്‍ വഴിപാടുപോലെ നടപ്പാക്കുന്ന കോര്പ്റേറ്റ് സാമൂഹ്യ ഉത്തരവാദിത്തത്തിനു വേണ്ട പദ്ധതികളില്നിിന്ന് ഈ സ്വകാര്യ ആത്മീയ സ്ഥാപനങ്ങളുടെ ജീവകാരുണ്യ പ്രവര്ത്തളനങ്ങള്‍ എങ്ങനെയാണ് വ്യത്യസ്തമാകുന്നത്. ഇക്കാര്യം പരിശോധിക്കാന്‍ വിശ്വാസികളുടെയും ഭക്തജനങ്ങളുടെയും നിര്ബവന്ധ ഓഡിറ്റ് വ്യവസ്ഥചെയ്യുന്ന ഒരു നിയമനിര്മാശണത്തിന് ഈ വിശ്വാസികളുടെയും ഭക്തജനങ്ങളുടെയും കൂടി വോട്ട് കിട്ടി ഈ മാസം അധികാരത്തിലെത്തുന്ന അടുത്ത ജനകീയ സര്ക്കാ ര്‍ തയ്യാറാവണം. മുന്നണികളുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഇതില്ലെന്നത് വലിയ പ്രശ്നമല്ല. ആരാധനാ സ്വാതന്ത്ര്യത്തിലും അന്ധവിശ്വാസ സ്വാതന്ത്ര്യത്തിലുമുള്ള ഇടതുപക്ഷ കൈകടത്തലായി മലയാള മനോരമ ഇതിനെ എതിര്ക്കി ല്ലെന്ന് ഉറപ്പുവരുത്തിയാല്‍ മാത്രംമതി ഇത്തരമൊരു നീക്കം സാക്ഷരകേരളത്തില്‍ വിജയിപ്പിച്ചെടുക്കാന്‍ . ഈ നിര്ദേ്ശം ഉന്നയിക്കാന്‍ ചില പൊള്ളുന്ന കാരണങ്ങളുമുണ്ട്. ഒന്ന്, വിവരാവകാശനിയമത്തിന്റെ പരിധിയില്‍ ആള്ദൈുവങ്ങളും ആരാധനാലയങ്ങളും അരമനകളും ആശ്രമങ്ങളും തിരുശേഷിപ്പുകളും വരുന്നില്ല. രണ്ട്, സേവകരുടെ വരുമാനമറിയാതെ സേവനത്തിന്റെ മതിപ്പുവില കണക്കാക്കാനാവില്ല. മൂന്ന്, ഗുണഭോക്താക്കളുടെ ജാതി, മതം തിരിച്ചുള്ള ഒരു വിശേഷാല്‍ സെന്സണസിലൂടെയല്ലാതെ സേവനദാതാക്കളുടെ പന്തിയില്‍ പക്ഷഭേദമുണ്ടോ എന്നറിയാന്‍ കഴിയില്ല. ഇതെല്ലാം അവളവളോട് ചോദിക്കാത്ത ഒരു ഭക്തയും സംസ്ഥാനത്തുണ്ടാകുമെന്ന് തോന്നുന്നില്ല. ആരും പുറത്തുപറയാറില്ലെന്നേയുള്ളൂ. അല്ലെങ്കില്‍ , ആത്മീയ കേന്ദ്രങ്ങളെന്ന് അവകാശപ്പെടുന്ന പല സ്ഥാപനങ്ങളുടെയും ശക്തിസ്രോതസ്സ് ആര്ക്കാ്ണറിയാത്തത്? ഇവിടങ്ങളിലെത്തുന്ന പണത്തിന്റെ കണക്കല്ലേ രഹസ്യമായുള്ളു? വരുന്ന പണക്കാരുടെ പട്ടിക പരസ്യമല്ലേ? ഈ കുറിപ്പിന്റെ വിഷയം ഇത്തരം പരസ്യമായ രഹസ്യങ്ങളല്ല. തുടക്കത്തില്‍ പറഞ്ഞ ആത്മീയ ഭൗതിക മണ്ഡലങ്ങള്‍ തമ്മിലുള്ള കൊള്ളക്കൊടുക്കയാണ്, കൂട്ടിക്കുഴയലുകളാണ്, കെട്ടിമറിച്ചിലുകളാണ്, അവയ്ക്കുള്ളിലെ ഇരട്ട വഞ്ചനയാണ്. പൊതുമണ്ഡലം ഒരു മതേതര മണ്ഡലമാണെന്നും പൊതുപ്രവര്ത്തയകര്‍ ഏറ്റവും കുറഞ്ഞത് സംഘപരിവാര്‍ അര്ഥരത്തിലെങ്കിലും സര്വതമത സാഹോദര്യത്തില്‍ വിശ്വസിക്കുന്നവരാണെന്നാണ് വയ്പെന്നിരിക്കെ ഇവരില്‍ പലരും ഉദ്ഘാടനങ്ങള്ക്കുംാ ശിലാസ്ഥാപനങ്ങള്ക്കും സാമൂഹ്യസഹായ വിതരണങ്ങള്ക്കുംസ ആത്മീയ കേന്ദ്രങ്ങളിലെത്തുമ്പോള്‍ അന്യഗ്രഹങ്ങളിലെന്നപോലെയാണ് സംസാരിക്കുന്നത്. ഇവിടെയാണ് ഇവരുടെ കളവ്. ഇവര്‍ തങ്ങളുടെ ആതിഥേയരുടെ ആത്മീയ ഗരിമയെക്കുറിച്ച് ഒരു സംശയവും പ്രകടിപ്പിക്കുന്നില്ലെന്നു മാത്രമല്ല തരം കിട്ടുമ്പോഴെല്ലാം ആള്ദൈ വങ്ങളുടെയും മതമേലധ്യക്ഷന്മാരുടെയും ഉസ്താദുമാരുടെയും ജീവകാരുണ്യ പ്രവര്ത്ത നങ്ങളെ ഒറ്റയ്ക്കെടുത്ത് കണ്ണടച്ച് വാഴ്ത്തുകയുംചെയ്യുന്നു. ഈ കളവിന്റെ കാരണങ്ങള്‍ അക്കമിട്ട് ആലോചിക്കേണ്ടിയിരിക്കുന്നു. ഒന്ന്, നമ്മുടെ പൊതുപ്രവര്ത്തങകര്‍ പൊതുവെ സന്ദേഹികളല്ല. ഭിക്ഷാംദേഹികളോ ശരണാര്ഥിനകളോ അല്ല. ഉദ്ഘാടനങ്ങള്ക്കും സഹായവിതരണത്തിനുമല്ലെങ്കില്‍ ഉപചാരം പറയാനോ ഉപകാരം ചോദിക്കാനോ ഉപകാരസ്മരണക്കോ ആണ് ഇവര്‍ അരമനകളിലും ആശ്രമങ്ങളിലും പള്ളിവളപ്പിലും വിശിഷ്ടാതിഥികളായി എത്തുന്നത്.

    തുടരും ...

    ReplyDelete
  30. രണ്ട്, ഈ വിശിഷ്ടാതിഥികളില്‍ ഒട്ടുമിക്കപേര്ക്കുംഘ മതപണ്ഡിതന്മാരുടെയോ തിരുമേനിമാരുടെയോ മഹര്ഷിടമാരുടെയോ ആള്‍ ദൈവങ്ങളുടെയോ ആള്ദേകവതകളുടെയോ ആത്മീയ യോഗ്യതാപത്രം സൂക്ഷ്മപരിശോധന നടത്താനുള്ള ആഴത്തിലുള്ള വായനയോ നൈതികബലമോ താത്വിക വ്യക്തതയോ ഇല്ല. മൂന്ന്, ഇവര്‍ ഒരു സവിശേഷ സംഘര്ഷോത്തിന്റെ ഇരകളാണ്. ഏതെങ്കിലും ഒരു പ്രത്യേക ആള്ദൈ്വത്തിന്റെയോ അച്ഛന്റെയോ, അമ്മയുടെയോ ശിഷ്യനോ ശിഷ്യയോ ആയി അറിയപ്പെടുന്നതിന്റെ ജനകീയ അപകടം അവരെ ആകെ അസ്വസ്ഥരാക്കുന്നു. വെറുതെ എന്തിന് തങ്ങളുടെ വോട്ടു ഭിന്നിപ്പിക്കണം? നാലാമത്തെയും അവസാനത്തെയും കാരണം നമ്മുടെ നാട്ടിലെ പൊതുപ്രവര്ത്തപകര്ക്കിനടയിലെങ്കിലും ഒരു നല്ല ശതമാനം മതേതരമായി കുടുംബജീവിതവും പാര്ടിി ജീവിതവും നയിക്കുന്നുവെന്ന് നടിക്കുന്നവരാണ്. പുറമെ എത്ര ധൈര്യം കാണിച്ചാലും ഇവര്‍ നമ്മുടെ ഇടയിലെ സൈദ്ധാന്തിക തീവ്രവാദികളെയും ധാര്‍മിക ഗറില്ലകളെയും ചാനല്‍ ചര്ച്ച ക്കാരെയും കൊണ്ടാണ് രാപകല്‍ കഴിയുന്നത്. തടവുചാടുന്നവരെപ്പോലെ ഉള്വിിറച്ചുകൊണ്ടാണ് പലരും ആള്ദൈചവങ്ങളുടെയും ആത്മീയാചാര്യന്മാരുടെയും കൈമുത്തുന്നതും ആള്‍ ദേവതകളുടെ ആലിംഗനത്തിലമരുന്നതും. ഇത്തരം സന്ദര്ഭ്ങ്ങളില്‍ ഈ പാവം പൊതുപ്രവര്ത്ത കര്‍ മജീഷ്യന്‍ മുതുകാടിനെ ഓര്മിഭപ്പിക്കുന്നു. സ്വയം എടുത്തണിഞ്ഞ ഊരാക്കുരുക്കുകള്‍ ഒന്നൊന്നായി അവരെ വലിഞ്ഞുമുറുക്കുന്നു. രക്ഷപ്പെടാനുള്ള ഏക മാര്ഗം് ഇവരുടെ ആതിഥേയരുടെ ജീവകാരുണ്യത്തെയും സാമൂഹ്യസേവനത്തെയും വാഴ്ത്തുക എന്നതാണ്. അത് എത്രവേണമെങ്കിലുമാകാം. അതിന്റെ പേരില്‍ ആരെയും ഇവിടെ പ്രതിക്കൂട്ടില്‍ നിര്ത്താ ന്‍ കഴിയുകയില്ല എന്നവര്ക്കുറിയാം. ഏക പ്രശ്നം, നമ്മുടെ പൊതുപ്രവര്ത്ത്കരുടെ ഈ ഇരട്ട കാപട്യം പ്രത്യക്ഷമാണെന്നതാണ്. ഇതില്‍ ഒരേസമയം വഞ്ചിതരാകുന്നത് ഇവര്‍ പിന്തുണ തേടുന്ന ആത്മീയ നിയോജക മണ്ഡലത്തിലെയും ഭൗതിക നിയോജക മണ്ഡലത്തിലെയും സമ്മതിദായകരാണ്. നമ്മുടെ ആള്ദൈഡവങ്ങളും സമകാലിക ആത്മീയ ഗുരുക്കളും പൊതുപ്രവര്ത്താകരുടെ മറുപുറമാകുന്നതില്‍ അത്ഭുതമില്ല. അവനവന്‍ സുഖത്തിനായ് ആചരിക്കുന്നത് അപരന് സുഖമായി വരണമെന്ന നാരായണഗുരുവിന്റെ വിശ്വാസമോ എന്റെ ആത്മീയ സൗഖ്യം അന്യന്റെ ഭൗതിക സുഖത്തിലാണെന്ന പഴയ നിയമവുമല്ലല്ലോ ആശ്രമങ്ങളെയും അരമനകളെയും ഉസ്താദുമാരെയും ഇന്ന് നയിക്കുന്നത്. പൊതു പ്രവര്ത്തനകരുടെ മുന്പിുല്‍ ഇവര്‍ ആത്മീയ ഉപദേശികളേക്കാള്‍ ഭൗതിക ഉപയോക്താക്കളാണ്. ഇവര്ക്ക് വേണ്ടത് സര്ക്കാഉരിന്റെ കണ്ണടയ്ക്കലും സൗജന്യവും സഹായവുമാണ്. ഈ ഇരുകൂട്ടരുടെയും ഇരട്ടവഞ്ചനയുടെ – ആത്മവഞ്ചനയുടെയും വിശ്വാസവഞ്ചനയുടെയും – പാരസ്പര്യത്തിന്റെ ദൃഷ്ടാന്തംമാത്രമാണ് ഇരുകൂട്ടരും പങ്കിടുന്ന പൊതുവേദികളിലെ ഇവര്‍ തമ്മിലുള്ള തൊടലും തലോടലും ദയാദാക്ഷിണ്യവും. വിരോധാഭാസമെന്ന ക്ലീഷേകൊണ്ട് ഈ പാരമ്പര്യത്തെ വിവരിക്കാന്‍ വിഷമമാണ്. നമ്മുടെ ടെലിവിഷന്‍ ചാനലുകളുടെ ഭഭാഷ കടമെടുത്താല്‍ , പറയാതെ ഒട്ടുവയ്യതാനും. ഏതു സമൂഹത്തിന്റെയും ഉള്ക്കതരുത്ത് ചോര്ത്തുാന്നതും ഏതു തലമുറയുടെയും ഉല്ക്കീര്ഷേിച്ഛ തകര്ത്ത് തരിപ്പണമാക്കുന്നതുമാണ് ഈ അശ്ലീലമായ പാരസ്പര്യം. നമുക്ക് ഇതിനെ അതിജീവിക്കുക തന്നെ വേണം. നമ്മുടെ കുട്ടികള്‍ ആത്മീയ ഔന്നത്യമൊന്നും പ്രാപിച്ചില്ലെങ്കിലും നാട്ടില്‍ കള്ളന്മാരായി വളരുകയില്ലെന്ന് നമുക്ക് ഉറപ്പിക്കുക തന്നെവേണം.
    ————————————————————————–

    ReplyDelete
  31. കപടവിശ്വാസവും മൂല്യബോധവും :അലോഷ്യസ് ഡി ഫെര്ണാന്റസ്

    മതവിശ്വാസികള്‍ക്ക് മാത്രമേ മൂല്യബോധം ഉള്ളൂ എന്ന നിലപാട്‌ അടിസ്ഥനരഹിതമാണ്‌. വാസ്തവത്തില്‍ മതമല്ല മനുഷ്യന്റെ മൂല്യങ്ങളെ നിര്‍ണയികുന്നത്‌, സാമൂഹ്യ അവബോധം ആണ്.

    മതങ്ങള്‍ക് മനുഷ്യനെ മൂല്യബോധം ഉള്ളവനാക്കാന്‍ പറ്റുമെങ്കില്‍ അത്രയും നല്ലത്‌.



    തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നു മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വാര്‍ത്തകളിലൊന്ന് മതവും രാഷ്ട്രീയവും തമ്മിലുള്ള പരസ്പര ഇടപെടലിനെപ്പറ്റിയാണല്ലോ. ഇവിടെ കത്തോലിക്കാ ബിഷപ്പുമാരും അവരുടെ ഔദ്യോഗിക പ്രതിനിധികളും അവര്‍ക്ക് ഒത്താശചെയ്യുന്ന യുഡിഎഫ് നേതാക്കളും ഒരുവശത്തും, ഇടതുപക്ഷമുന്നണി -പ്രത്യേകിച്ച് സിപിഐ എമ്മും സിപിഐയും- മറുവശത്തും നിന്നുകൊണ്ടുള്ള സംവാദമാണു നടക്കുന്നത്. ആ സംവാദം ശരിയായ ദിശയില്‍തന്നെയാണ്.

    മതവും രാഷ്ട്രീയവും രണ്ടു വ്യത്യസ്ത മേഖലകളാണെന്നും അതു രണ്ടും കൂട്ടിക്കുഴച്ചതില്‍ ലോകസമൂഹം അനുഭവിക്കേണ്ടിവന്ന അതികഠിനമായ തിക്താനുഭവങ്ങള്‍ക്കും ചരിത്രം സാക്ഷി. ക്രൈസ്തവസഭയുടെ ചരിത്രംതന്നെ എടുക്കാം. സ്നേഹക്കൂട്ടായ്മയായി വളര്‍ന്നു സമൂഹത്തിനെല്ലാം മാതൃകയായിരുന്നെന്നു പുറജാതിക്കാരു പോലും സര്‍ട്ടിഫിക്കറ്റ് നല്‍കിയ ('കണ്ടാലും ഇവര്‍ എത്രമാത്രം പരസ്പരം സ്നേഹിക്കുന്നു' എന്നു ആശ്ചര്യത്തോടെ സാക്ഷ്യം നല്‍കിയെന്ന ചരിത്രരേഖയുണ്ട്) ക്രൈസ്തവസഭ 312 എഡിയില്‍ റോമാസാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായ കോസ്റന്റയിന്‍ ക്രിസ്ത്യാനി ആയതോടെ, രാഷ്ട്രീയം സഭയില്‍ സജീവമായി ഇടപെട്ടു; തിരിച്ചും. തുടര്‍ന്ന് യൂറോപ്യന്‍ ചരിത്രംതന്നെ രാഷ്ട്രീയവും മതവും തമ്മിലുള്ള സംഘട്ടനങ്ങളുടെ കഥയായി മാറി.

    മറ്റു രാജ്യങ്ങളുടെയും മതങ്ങളുടെയും ചരിത്രം മറ്റൊന്നല്ല നമ്മെ ഓര്‍മിപ്പിക്കുന്നത്. ഇതിനു ചരിത്രപരമായൊരു അറുതിവരുത്തിയതു 1789 ലാണ്. മതവും ഭരണകൂടവും അന്നുവരെ അഭേദ്യമാംവിധം ബന്ധപ്പെട്ടിരുന്നിടത്ത്, 1789 ലെ ഫ്രഞ്ചുവിപ്ളവത്തിലൂടെ, ഭരണകൂടത്തില്‍ മതേതരത്വവും ജനാധിപത്യവും സ്ഥാനംപിടിച്ചു. സഭയ്ക്കുള്ളതു പ്രത്യേകമായൊരു മണ്ഡലമാണെന്നും സുവ്യക്തമായി സ്ഥാപിച്ചു. അങ്ങനെ അവ രണ്ടിനും സ്വതന്ത്രമായ അസ്തിത്വം ലോകജനത അംഗീകരിക്കുന്നുവെന്ന വ്യക്തതയിലെത്തി.

    ഫ്രഞ്ചുവിപ്ളവത്തിന്റെ മുദ്രാവാക്യമാണ് സമത്വം, സാഹോദര്യം, സ്വാതന്ത്യ്രം എന്ന ഏറ്റവും വിശിഷ്ടമായ മാനുഷികമൂല്യങ്ങള്‍. ചരിത്രപരമായി അവ സഭയുടെ സംഭാവനയല്ല. ഫ്രഞ്ചുവിപ്ളവത്തോടെ വളരെ ഉന്നതമായ ഒരു മൂല്യസംഹിത തന്നെ പൌരസമൂഹം സ്വാംശീകരിച്ചിട്ടും, സഭ അതിനെ ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല. സഭാധികാരികള്‍ പഴയ ജന്മി-കുടിയാന്‍ വ്യവസ്ഥയിലെ ജന്മികളായി നിലകൊണ്ടു; ഇന്നും ഏതാണ്ട് ആ രീതിയില്‍ ഏകാധിപത്യ പ്രഭുക്കളായി വാഴുകയാണ്. മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കുഴച്ച് ചിത്രീകരിക്കുന്നതില്‍ നിക്ഷിപ്തതാല്‍പ്പര്യമുണ്ടെന്നു സാമാന്യബുദ്ധിയുള്ള ഏതൊരു വ്യക്തിക്കും സുവ്യക്തമാണ്.

    മതത്തിന്റെ രാഷ്ട്രീയ ഇടപെടല്‍ ദൂരവ്യാപകമായ ആപത്തു വിളിച്ചുവരുത്തിയ എത്ര ഉദാഹരണങ്ങളാണ് ചരിത്രം പഠിപ്പിക്കുന്നത്! അതു തീര്‍ച്ചയായും മതമൌലികവാദത്തിലേക്കും വര്‍ഗീയതയിലേക്കും മതതീവ്രവാദത്തിലേക്കും വഴിതെളിക്കും എന്നതിനു സംശയമില്ല. ഇതു നമ്മുടെ ക്രൈസ്തവ സഭാധികാരികള്‍ മനസിലാക്കണമെന്ന് ഞാന്‍ ആശിക്കുന്നു. ക്രൈസ്തവ മേലധ്യക്ഷന്മാരും അവരുടെ വക്താക്കളും വാ തുറക്കുമ്പോള്‍ ഈശ്വരവിശ്വാസത്തെയും മൂല്യബോധത്തെയുംപറ്റി പറയാറുണ്ട്. ഇപ്പോള്‍ തെരഞ്ഞെടുപ്പു വന്നപ്പോഴും 'ജയിക്കേണ്ടത് ഈശ്വരവിശ്വാസികളും മൂല്യബോധമുള്ളവരും' എന്നു സ്ഥാനാര്‍ഥികളെ വിശേഷിപ്പിക്കാന്‍ സീറോമലബാര്‍ സഭാ പാസ്ററല്‍ കൌസില്‍ തയ്യാറായിരിക്കുന്നു.

    തുടരും ..

    ReplyDelete
  32. പർവതങ്ങൾ ഉണ്ടാകുന്നത് Natural Selection മൂലമാണോ എന്നൊരു സംശയം സുബൈർ എന്ന ബ്ലോഗർ ഉന്നയിച്ചിരുന്നു. ഇത് കുറച്ചുകാലമായി നടക്കുന്ന ഒരു ചർച്ചയാണ്. എന്റെ ഓർമ ശരിയാണെങ്കിൽ കാളിദാസൻ എന്ന ബ്ലോഗറുമായുള്ള ചൂടുപിടിച്ച സംവാദങ്ങൾക്കിടയിൽ എപ്പോഴോ വന്ന ഒരു വിഷയമാണിത്. പല ബ്ലോഗുകളിലും പല പോസ്റ്റുകളിലും സുബൈർ ഇടയ്ക്കിടെ ഈയൊരു സംശയവുമായി വന്നിരുന്നു. പലയിടത്തും Natural Selection ആണോ Natural Process, രണ്ടും ഒന്നാണോ എന്നിങ്ങിനെയുള്ള സംശയങ്ങൾ ചോദിച്ചിരുന്നു. രവിചന്ദ്രന്റെ ബ്ലോഗിലും ഇതേ സംശയം സുബൈർ ചോദിക്കുകയുണ്ടായി. രവിചന്ദ്രന്റെ ഉത്തരത്തിൽ തൃപ്തനാകാഞ്ഞിട്ടായിരിക്കാം, സുബൈർ ആ ചർച്ചാശകലങ്ങൾ സ്വന്തം ബ്ലോഗിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

    അതിനുള്ള ഒരു ഉത്തരം നൽകാനായി ഞാൻ മറുപടി എഴുതിത്തുടങ്ങിയതായിരുന്നു. ഏറെ വലുതായതിനാലും കമന്റ് ബോക്സിൽ ഉൾക്കൊള്ളിക്കാൻ ബുദ്ധിമുട്ടുള്ളതിനാലും അതൊരു പോസ്റ്റ് ആക്കുന്നു.

    പ്രധാനമായും സുബൈറിന്റെ ചോദ്യങ്ങൾ ഇവയാണ്.
    Natural Selection ആണോ Natural Process, അഥവാ Natural Process ആണോ Natural Selection.
    Natural Selection ഒരു Random Process ആണോ?
    Natural Selection വഴിയാണോ പർവതങ്ങൾ ഉണ്ടായത്? ജീവൻ ഉണ്ടായത്?
    ലോകത്ത് Natural Selection വഴിയല്ലാതെ ഒന്നും നടക്കുന്നില്ല എന്ന പ്രസ്താവന ശരിയാണോ?

    നാച്ചുറൽ സെലക്ഷൻ എന്നതിനെക്കുറിച്ച് ഡാർവിൻ എന്തു പറഞ്ഞിരിക്കുന്നു എന്നത് നോക്കാം. കൂടുതൽ എഴുതുന്നില്ല, പ്രസക്തമായ ഭാഗം മാത്രം എടുത്തെഴുതുന്നു.

    But if variations useful to any organic being do occur, assuredly individuals thus characterised will have the best chance of being preserved in the struggle for life; and from the strong principle of inheritance they will tend to produce offspring similarly characterised. This principle of preservation, I have called, for the sake of brevity, Natural Selection. Natural selection, on the principle of qualities being inherited at corresponding ages, can modify the egg, seed, or young, as easily as the adult.

    ഇതാണ് ഡാർവിൻ നൽകുന്ന നിർവചനം. എന്നുവെച്ചാൽ, നിലനിൽപ്പിനെ സഹായിക്കുന്ന ഈ തത്വത്തെ ചുരുക്കത്തിൽ നാച്ചുറൽ സെലക്ഷൻ എന്ന് ഡാർവിൻ വിളിക്കുന്നു.

    ഒരു phrase നാം പലയിടത്തും ഉപയോഗിക്കാറില്ലേ? ഓരോയിടത്തും തത്വം ഒന്നാണെങ്കിലും പ്രവർത്തനം വ്യത്യസ്തരീതിയിലായിരിക്കാം. Stress എന്ന പദം മാനസികമാകാം, ശാരീരികമാകാം, മെക്കാനിക്കൽ ആകാം…. ഇവിടെയൊക്കെ stress ഉണ്ടാക്കുന്ന, അല്ലെങ്കിൽ ഉണ്ടാകുന്ന, രീതി വ്യത്യസ്തമായിരിക്കാം. പക്ഷെ തത്വത്തിൽ stress എന്ന് പറയുമ്പോൾ നാം ഉദ്ദേശിക്കുന്നത് അതനുഭവിക്കുന്ന entity അതിന്റെ പരമാവധി endurance capacity-യുടെ അടുത്തെവിടെയൊ ഉള്ള അവസ്ഥയിൽ ചൂഷണം ചെയ്യപ്പെടുകയാണ് എന്നതല്ലേ?

    ReplyDelete
  33. സാഹിത്യം എങ്ങനെയാകണമെന്ന് പറയാന്‍ തുനിയുന്നത്:-


    സാഹിത്യം എങ്ങനെയാകണമെന്ന് പറയാന്‍ തുനിയുന്നത്. ഇന്ന് അര്‍ത്ഥശൂന്യമായിരിക്കുന്നു. വിചാരങ്ങളും ചിന്തകളും ആശയങ്ങളും ഭാവങ്ങളും അതേപടി പ്രകടമാക്കുന്നതിന് , സ്വതന്ത്രമായി ഭാഷയെ പ്രയോജനപ്പെടുത്തുന്ന രീതിയാണ് ഭൂരിപക്ഷവും സ്വീകരിക്കുന്നത്. അവാര്‍ഡുനേടിയ സാഹിത്യകാരന്മാരെ അറിയാതെ അനുകരിക്കുന്നവരും കുറവല്ല. സംസ്കൃത വാക്കുകളുടെ അര്‍ത്ഥബിംബന ഗാംഭീര്യം പ്രയോജനപ്പെടുത്താന്‍ മലയാള ഭാഷ മറന്നുപോയിരിക്കുന്നു.

    രാഷ്ട്രീയാവബോധം പത്രവായനയിലേക്കാണ് ഭൂരിപക്ഷത്തേയും നയിച്ചിരിക്കുന്നത്. ക്ലാസിക്ക് കൃതികള്‍ വായിക്കാനും, അവയുടെ ഭൂമികയില്‍ മറന്നൊന്ന് രമിക്കാനും, ഇന്നത്തെ സാമൂഹിക സാഹചര്യം അനുവദിക്കുന്നില്ല. അതിനുള്ള സമയവും സഹനവും ഭൂരിപക്ഷത്തിനുമില്ല. കോണ്‍ക്രീറ്റ് കാടുകളിലെ അസഹനീയതയും, സുതാര്യമായ ഏകാന്തത അനുവദിക്കാത്ത തിക്കുംതിരക്കും, സാഹിത്യ ഭൂമികയേയും ഗ്രഹിച്ചിരിക്കുന്നു. ഏകാന്തതയുടെ നിമിഷങ്ങള്‍ , ഒറ്റപ്പെടലിന്റെ ദു:ഖമായിട്ട് അനുഭവപ്പെടുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.

    മനസ്സിന്റെ കഴിവുകളുടെ അഞ്ച്ശതമാനം മാത്രമേ പ്രതിഭാശാലികള്‍പോലും പ്രയോജനപ്പെടുത്തുന്നുള്ളു എന്നാണ് ശാസ്ത്രം പറയുന്നത്. അതേപോലെ , തൊണ്ണൂറ്റഞ്ച് ശതമാനം വായനയും അഞ്ച് ശതമാനം എഴുത്തും ആയിരുന്നുവെങ്കില്‍ സാഹിത്യരംഗം കൂടുതല്‍ അര്‍ത്ഥവത്താകുമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. പ്രത്യേകിച്ചും എഴുതിത്തുടങ്ങുന്നവരുടെ കാര്യത്തില്‍ . ഈ പറഞ്ഞത് പൊതുവായ കുറിപ്പായിട്ടാണ്. അവലോകനം ചെയ്യുന്ന കവിതകളുമായി ബന്ധപ്പെട്ടല്ല.

    ReplyDelete
  34. അതിജീവന കലാകാരന്‍

    ആനന്ദത്തിന്റെ കമ്പോളത്തിലാണ് വിതക്കുന്നതും കൊയ്യുന്നതും. മോക്ഷം ഒരു വ്യവസായമായി മാറ്റിയ ഹൈടെക് യുഗത്തിന്റെ ഗുരു എന്നൊക്കെ നാസ്തികര്‍ പറയും. സാരിപുതച്ചതു കാണുമ്പോള്‍ കാഴ്ചയില്‍ താടിയുള്ള പെണ്ണിനെ പോലെ തോന്നും എന്നു പറഞ്ഞത് ശോഭാ ഡേ ആണ്.

    ശ്വാസം കഴിക്കാന്‍ പഠിപ്പിക്കുന്ന ഒരു വിദ്യ വശമുണ്ട്. ശ്വാസം മുട്ടിക്കുന്ന നഗരകാന്താരങ്ങളില്‍ കടുത്ത മാനസികസമ്മര്‍ദവും ആവശ്യത്തിന് കൊളസ്‌ട്രോളും ഷുഗറും ബി.പിയുമൊക്കെയായി കഴിഞ്ഞുകൂടുന്നവര്‍ക്ക് ഈ കോഴ്‌സിനു ചേര്‍ന്നാല്‍ നേരാംവണ്ണം ശ്വാസം കഴിച്ച് ജീവന്‍ നിലനിര്‍ത്താന്‍ കഴിയുമെന്നാണ് ഭക്തജനങ്ങള്‍ പറയുന്നത്. മുന്‍കോപം പമ്പകടക്കും. മാനസിക പിരിമുറുക്കത്തിന്റെ പിരി അഴിയും. അങ്ങനെ പടരുന്നു പുതിയ കാലത്തിന്റെ പുതുജ്വരം. കോര്‍പറേറ്റ് പ്രഫഷനലുകളെ മാത്രം ബാധിച്ചിരുന്ന ഈ ക്രിയ ഇപ്പോള്‍ കേരളത്തിന്റെ നാട്ടിന്‍പുറങ്ങളിലുമെത്തിയിരിക്കുന്നു. പതഞ്ജലിയുടെ യോഗസൂത്രം വായിക്കാന്‍ നേരമില്ലാത്തവര്‍ക്ക് ഫീസടച്ച് കോഴ്‌സിനു പോവാം.

    മറ്റുള്ളവര്‍ക്ക് ആനന്ദം പകര്‍ന്ന് ജീവിതം നീട്ടിക്കൊടുക്കുന്ന കലക്ക് ജീവനകല എന്നുപേര്. കലാകാരന്‍ ശ്രീ ശ്രീ രവിശങ്കര്‍. (ആദിശങ്കരന് ഒരു ശ്രീയേ ഉണ്ടായിരുന്നുള്ളൂ. നാരായണഗുരുവിനും ഒന്നേ കാണാനുള്ളൂ. ശ്രീത്വം കൂടിപ്പോയതുകൊണ്ടാണ് രവിശങ്കറിന് രണ്ട് ശ്രീകള്‍ കല്‍പ്പിച്ചുകിട്ടിയത് എന്ന് വിചാരിക്കുകയല്ലാതെ നിവൃത്തിയില്ല.) ആദ്യകാലത്ത് അറിയപ്പെട്ടത് പണ്ഡിറ്റ് രവിശങ്കര്‍ എന്ന പേരില്‍. പിന്നീട് സിതാര്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവിശങ്കര്‍ എതിര്‍ത്തതിനെത്തുടര്‍ന്നാണ് പേരു മാറ്റിയത്.

    അതിജീവനകലയുടെ ആചാര്യന്റെ അതിജീവനത്തിന് ഒരു ഭീഷണി നേരിട്ടതായി കേട്ട് രാജ്യം ഞെട്ടിയത് കഴിഞ്ഞ ഞായറാഴ്ച സന്ധ്യക്ക്. ബംഗളൂരുവില്‍ കനകപുര റോഡിലെ ആര്‍ട്ട് ഓഫ് ലിവിങ് ആസ്ഥാന ആശ്രമത്തില്‍ വെടിപൊട്ടി. മുമ്പ് സത്യസായിബാബക്ക് നേരെയുണ്ടായ വധശ്രമമാണ് രാജ്യത്തിന്റെ ഓര്‍മയില്‍ വന്നത്. പത്രസമ്മേളനത്തില്‍ രവിശങ്കര്‍ അക്രമിക്ക് മാപ്പുകൊടുത്തു. അയാള്‍ക്ക് ധ്യാനവും സുദര്‍ശനക്രിയയും പറഞ്ഞുകൊടുത്ത് നേര്‍വഴിയിലാക്കാന്‍ തീരുമാനിച്ച കാര്യം പ്രഖ്യാപിക്കുകയും ചെയ്തു.എന്നാല്‍, പൊലീസ് അന്വേഷണത്തിലാണ് കാര്യം മനസ്സിലായത്. വെടിവെച്ചത് പട്ടികളെയാണ്. ആശ്രമത്തിനടുത്തുള്ള ഡോ.മഹാദേവപ്രസാദ് തന്റെ ഫാം ഹൗസില്‍ വന്ന പട്ടികളെ പേടിപ്പിച്ച് ഓടിക്കാനാണ് വെടിവെച്ചത്. പട്ടികളുടെ അതിജീവനത്തിനു നേരെയായിരുന്നു ഭീഷണി.

    അതിന്ദ്രീയധ്യാനം പഠിപ്പിച്ചത് മഹേഷ് യോഗി. അതു പഠിച്ചവര്‍ക്ക് അതിന്ദ്രീയജ്ഞാനമില്ലെങ്കിലും സാമാന്യജ്ഞാനമെങ്കിലുമുണ്ടാവുമെന്ന് പാവം ഭക്തന്മാര്‍ പ്രതീക്ഷിക്കും. അവര്‍ നിരാശരായി. പട്ടിയെ വെടിവെച്ച മഹാദേവപ്രസാദിന് ഇനി അതിജീവനകല ഫ്രീയായി അഭ്യസിക്കാം. സത്‌സംഗങ്ങളില്‍ പാട്ടു പാടി നൃത്തം ചെയ്യാം.

    ആര്‍ട്ട് ഓഫ് ലിവിങ് ഇതോടെ ആര്‍ട്ട് ഓഫ് ലയിങ് ആയെന്ന എസ്.എം.എസ് ജോക്ക് നമുക്കു ചിരിച്ചുതള്ളാം. നുണപറച്ചിലിന്റെ കലയാണ് നാം കണ്ടതെന്ന അജ്ഞാതനായ ആ മൊബൈല്‍ ഉപയോക്താവിന്റെ കളിയാക്കല്‍ വെറുമൊരു നര്‍മോക്തിയായി നമുക്ക് ന്യൂനീകരിക്കാം. തന്നെ ഒരു ഇരയായി കണ്ട് അക്രമിക്കു മാപ്പു നല്‍കുന്നതിലെ അതിജീവനകലാകാരന്റെ തമാശ, വെടിയൊച്ച കേട്ട് പേടിച്ചുപോയ ഒരു സാധാരണമനുഷ്യന്റെ വിറകൊള്ളുന്ന മനസ്സിന്റെ പ്രതിഫലനമായി കണ്ടാല്‍ പോരെ? വാര്‍ത്തകള്‍ക്കായി ആര്‍ത്തിപിടിച്ച് പാഞ്ഞു നടക്കുന്ന ചാനലുകള്‍ക്ക് വെടിവെപ്പ് ഒരു വിരുന്നായി. വാസ്തവം അന്വേഷിക്കാതെ സ്റ്റുഡിയോകളില്‍ ഗുരുശിഷ്യന്മാര്‍ ചര്‍ച്ചിച്ചുകൊണ്ടിരുന്നു. മാന്‍ ഓഫ് ഗോഡ്, മാന്‍ ഓഫ് പീസ് എന്നൊക്കെയുള്ള വിശേഷണപദങ്ങള്‍ കൊണ്ട് അവര്‍ രവിശങ്കറെ മൂടി. വധശ്രമം തന്നെയായി മാധ്യമങ്ങള്‍ തീര്‍പ്പുകല്‍പിച്ചു. ബ്രേക്കിങ് ന്യൂസിനു വേണ്ടിയുള്ള നെട്ടോട്ടങ്ങളില്‍ പറ്റുന്ന പിഴവുകള്‍.

    1956 മേയ് 13ന് ആദിശങ്കരന്റെ ജന്മദിനത്തില്‍ തമിഴ്‌നാട്ടിലെ പാപനാശത്തില്‍ വെങ്കട് രത്‌നത്തിന്റെയും വിശാലാക്ഷിയുടെയും മകനായി ജനനം. ശിവക്ഷേത്രവും വിഷ്ണുക്ഷേത്രവും ഉണ്ടായിരുന്ന ഇടത്തായിരുന്നു ജനനമെന്നതിനാല്‍ ജനിച്ച് 11ാം ദിവസം രവിശങ്കര്‍ നാരായണ എന്ന പേരുകിട്ടി. നാലാം വയസ്സില്‍ ഭഗവദ്ഗീത കളിക്കൂട്ടുകാരനെപ്പോലെയായി. എട്ടാംക്ലാസിലായിരുന്നപ്പോള്‍ പത്താംക്ലാസുകാര്‍ ഉപദേശം തേടിയെത്തുമായിരുന്നുവെന്ന് സഹോദരിയുടെ സാക്ഷ്യം. കവിതയെഴുതും. നാടകങ്ങളെഴുതി സംവിധാനം ചെയ്യും. ബാംഗളൂരുവിലെ സെന്റ് സ്റ്റീഫന്‍സ് കോളജില്‍നിന്ന് ശാസ്ത്രത്തില്‍ ബിരുദം.പക്ഷേ, പിന്നീട് തെരഞ്ഞെടുത്തത് ആത്മീയതയുടെ വഴി. ഋഷികേശിലെത്തി മഹര്‍ഷി മഹേഷ് യോഗിയുടെ ശിഷ്യനായി. വേദശാസ്ത്രങ്ങള്‍ പഠിപ്പിക്കാന്‍ മഹേഷ് യോഗി ശിഷ്യനെ നിയോഗിച്ചു. പിന്നീട് മഹര്‍ഷിയുടെ സന്നദ്ധ സ്ഥാപനങ്ങളില്‍ വേദാന്തം പഠിപ്പിച്ചു.

    തുടരും ..

    ReplyDelete
  35. ഗുരുവാകാന്‍ ചില രീതികളൊക്കെയുണ്ട്. ധ്യാനം വേണം, വ്രതം വേണം. അങ്ങനെ 1982ല്‍ കര്‍ണാടകയിലെ ഷിമോഗയില്‍ പത്തു ദിവസത്തെ മൗനവ്രതം. പത്താംദിവസം തന്നെ കാണാനെത്തിയ ആളുകളുമായി സംസാരിച്ചു. താന്‍ കണ്ടെത്തിയ ഗൂഢമായ യോഗവിദ്യയെപ്പറ്റി പറഞ്ഞു. അങ്ങനെ ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ മുഖ്യപ്രവര്‍ത്തനമായ സുദര്‍ശനക്രിയയുടെ തുടക്കം. 1982ല്‍ ഒരു സര്‍ക്കാറിതര സംഘടനയായി ആര്‍ട്ട് ഓഫ് ലിവിങ്ഫൗണ്ടേഷന്‍ സ്ഥാപിച്ചു. പിന്നീട് അതിജീവനകല വളര്‍ന്നു. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചുകൊണ്ട് രവിശങ്കറും വളര്‍ന്നു. ബാംഗളൂരുവില്‍ 30 ഏക്കര്‍ സ്ഥലത്തായി ആശ്രമ ആസ്ഥാനം. 135 രാജ്യങ്ങളില്‍ അംഗങ്ങള്‍. സ്വന്തമായി 100 സ്‌കൂളുകള്‍.

    പ്രാണവായുവിന് മതമില്ല എന്ന് അഭിമുഖങ്ങളില്‍ പറയും. എല്ലാ മതങ്ങളെയും ഒന്നുപോലെ കാണുന്നുവെന്നൊക്കെയാണ് പൊതുവെ ഒരു ധാരണ ഉണ്ടാക്കിവെച്ചിട്ടുള്ളത്. പക്ഷേ സത്‌സംഗത്തിലെ ഗാനങ്ങളിലെല്ലാം പ്രകീര്‍ത്തിക്കപ്പെടുന്നത് ബലിഷ്ഠകായനായ ശിവന്‍. ശങ്കരന്‍. ഉല്ലസിച്ചൊന്ന് നടക്കാനോ ചിരിക്കാനോ മനസ്സില്ലാതെ, ലോകത്തെ പുറത്താക്കി വാതിലടച്ച് ചില്ലുമേടയിലിരിക്കുന്നവര്‍ക്ക് ആടാനും പാടാനുമുള്ള വേദിയൊരുക്കുന്നത് ഒരര്‍ഥത്തില്‍ നല്ലതാണ്. അവരെ നേരാംവണ്ണം ശ്വസിക്കാന്‍ പഠിപ്പിക്കുന്നതിലും തെറ്റില്ല. ശുദ്ധവായു ശ്വസിച്ച് മണ്ണിലൂടെയും മനുഷ്യരിലൂടെയും ഇറങ്ങിനടക്കാന്‍ മടിയുള്ളവര്‍ ആയിരങ്ങള്‍ ഫീസ് കൊടുത്ത് വായു നന്നായി ഉള്ളിലേക്കെടുത്ത് സാവധാനം പുറത്തേക്കു വിടട്ടെ. നിലത്തുവീണ കടലാസ് കുനിഞ്ഞെടുക്കാന്‍ മടിയുള്ള കൊച്ചമ്മമാര്‍ യോഗ ചെയ്യുമ്പോള്‍ കുറച്ച് കുനിയട്ടെ. ഒക്കെ നല്ലതാണ്. അനാവശ്യമായി കുറ്റം പറയുന്നത് ശരിയല്ല.

    എഴുത്തുകാരി ശോഭാ ഡേയുടെ 'ദ ഏഷ്യന്‍ ഏജി'ലെ പംക്തിയില്‍നിന്ന് ഒരു തമാശ. വര്‍ഷങ്ങള്‍ക്കു മുമ്പത്തെ കാര്യമാണ്. അന്ന് രവിശങ്കര്‍ ഇത്ര പ്രശസ്തനല്ല, പണക്കാരനുമല്ല. മുംബൈയിലെ ദുഃഖിതനായ ഒരു ഭര്‍ത്താവ് വേദനയോടെ ലേഖികയോട് പറഞ്ഞതാണ്. സാരിപോലെയുള്ള ആടകള്‍ ധരിക്കുന്ന ഒരു വിചിത്ര മനുഷ്യന്‍ കാരണം തനിക്ക് തന്റെ ഭാര്യയെ നഷ്ടപ്പെട്ടുവെന്നാണ് അയാള്‍ പറഞ്ഞത്. 'എന്തുകൊണ്ടാണ് അത് ആര്‍ട്ട് ഓഫ് ലിവിങ് എന്ന് അറിയപ്പെടുന്നത് എന്ന് എനിക്കു മനസ്സിലാവുന്നില്ല. യോജിച്ച പേര് ആര്‍ട്ട് ഓഫ് ലീവിങ് എന്നല്ലേ? ശിഷ്യകളായ സമ്പന്ന യുവതികള്‍ പാവം ഭര്‍ത്താക്കന്മാരുടെ എത്ര കാശാണ് രവിശങ്കറിനു കൊടുക്കുന്നത്.' ഭാര്യ വിട്ടുപോയതുകൊണ്ടാണ് ആര്‍ട്ട് ഓഫ് ലീവിങ് എന്ന് അയാള്‍ ജീവനകലയെ വിളിച്ചത്. അങ്ങനെ വൈവാഹിക ജീവിതം വിട്ടുപോയ പലരെയും തനിക്കറിയാമെന്ന് ശോഭാ ഡേ. സാധാരണക്കാരായ മനുഷ്യരുടെ അതിജീവനപ്രശ്‌നങ്ങളില്‍ ഇടപെടില്ല എന്നതാണ് ജീവനകലയുടെ ഗുണങ്ങളിലൊന്ന്. അവര്‍ അതിജീവനത്തിനായുള്ള സമരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ജീവിക്കുക എന്ന കലയില്‍ പ്രാവീണ്യം തെളിയിക്കാന്‍ എവിടെ നേരം?

    ReplyDelete
  36. വിലക്കയറ്റവും കമ്പോള ഇടപെടലും

    ദേശീയതലത്തിലുള്ള വിലക്കയറ്റത്തിന്റെ രൂക്ഷത നോക്കിയാല്‍ ഓണം ഇക്കുറി കേരളീയര്‍ക്ക് ദുസഹമായ ചെലവുകളുടെ കാലമാകേണ്ടതായിരുന്നു. ആ ദേശീയ പശ്ചാത്തലത്തില്‍നിന്ന് വേറിട്ട ഒരു അന്തരീക്ഷം ഓണക്കാലത്ത് കേരളീയര്‍ക്കായി ഒരുക്കിക്കൊടുത്തു ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവമെന്റ്. ഫലപ്രദമായ കമ്പോള ഇടപെടലിലൂടെയാണ് ഗവമെന്റ് ഇതു സാധിച്ചത്. അഭിനന്ദനാര്‍ഹമാണ് ഇത്. 41 അവശ്യ സാധനം കസ്യൂമര്‍ഫെഡ് ജനങ്ങള്‍ക്കു നല്‍കിയത് കമ്പോളവിലയെ അപേക്ഷിച്ച് 15 മുതല്‍ 70 വരെ താഴ്ന്ന വിലയ്ക്കാണ്. സഹകരണശൃംഖലയെയാകെ വിലനിലവാരം നിയന്ത്രണവിധേയമാക്കുന്ന തരത്തില്‍ ഇടപെടുവിച്ചത് കമ്പോളവിലയെ കടിഞ്ഞാണിട്ടു നിര്‍ത്തുന്നതിന് ചെറിയതോതിലല്ല സഹായിച്ചത്. സപ്ളൈകോ 470 കോടി രൂപയ്ക്കുള്ള അവശ്യവസ്തുക്കളാണ് സംസ്ഥാനത്തെമ്പാടുമുള്ള മൂവായിരത്തില്‍പ്പരം വില്‍പ്പന സ്റാളിലൂടെ ജനങ്ങളിലെത്തിച്ചത്. 170 കോടി രൂപയുടെ സബ്സിഡിയോടെയുള്ള ഇടപെടലായിരുന്നു അത്. കസ്യൂമര്‍ഫെഡ് ആറായിരത്തോളം വില്‍പ്പന സ്റാളിലൂടെ കുറഞ്ഞ വിലയ്ക്ക് 120 കോടി രൂപയുടെ വസ്തുക്കള്‍ ഓണക്കാലത്ത് ജനങ്ങളിലെത്തിച്ചു.

    പൊതുവിതരണ ശൃംഖലയെ ഊര്‍ജസ്വലമാക്കി നിര്‍ത്തിയാല്‍ പൊതുകമ്പോളത്തിലെ വിലപോലും നിയന്ത്രിക്കാനാകുമെന്നതിന്റെ ശ്രദ്ധേയമായ ദൃഷ്ടാന്തമായി ഇത്തവണത്തെ ഓണക്കാലത്ത് ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവമെന്റ് നടത്തിയ കമ്പോള ഇടപെടല്‍. കമ്പോളത്തിലെ ചൂഷണത്തിനും കൊള്ളലാഭക്കൊതിക്കും വിട്ടുകൊടുക്കാതെ ജനങ്ങളെ സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് ചുമതലയുണ്ടെന്ന ബോധ്യത്തോടെയുള്ള പ്രവര്‍ത്തനമാണ് എല്‍ഡിഎഫ് ഗവമെന്റ് കാഴ്ചവച്ചത്. രാജ്യത്താകെ വിലക്കയറ്റത്തിന്റെ മാലപ്പടക്കത്തിനു തീകൊളുത്തുംവിധമാണ് കേന്ദ്ര യുപിഎ ഗവമെന്റ് എണ്ണവില വര്‍ധനയടക്കമുള്ള നടപടികളുമായി കഴിഞ്ഞ മാസങ്ങളില്‍ മുന്നോട്ടുപോയത്. ആ വിലക്കയറ്റ വേലിയേറ്റത്തെ സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി ചെറുത്തുനില്‍ക്കുക സാധ്യമായ കാര്യമല്ല. എങ്കിലും ഫലപ്രദമായ കമ്പോള ഇടപെടലിലൂടെ, ഭാവനാപൂര്‍ണമായ പൊതുവിതരണ-സഹകരണ ക്രമീകരണങ്ങളിലൂടെ വിലക്കയറ്റത്തിന്റെ വന്യമായ രൂക്ഷതയില്‍നിന്നു മലയാളക്കരയിലെ കുടുംബാംഗങ്ങളെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവമെന്റ് ഓണക്കാലത്ത് സംരക്ഷിച്ചുനിര്‍ത്തി. അഭിമാനിക്കാന്‍ വകനല്‍കുന്ന കാര്യമാണ് ഇത്; തീര്‍ച്ച.

    ReplyDelete