Tuesday, June 12, 2012

മത്ത കുത്തിയാല്‍


    ":മറക്കല്ലേ  ഇന്നത്തെ  കാര്യം , സ്കൂള്‍  വാര്‍ഷികം   വൈകുന്നേരം കൃത്യം   ഏഴു  മണിക്കാ " .  കാപ്പികുടി പാതിയാക്കി  എഴുനെല്‍കുംപോള്‍ ഭാര്യ  ഓര്‍മ്മിപ്പിച്ചു . ആ  ശെരി ശെരി  ഞാന്‍ അങ്ങ് എത്തിയേക്കാം

 .ഇന്ന് ഒരു
നുറ് കൂട്ടം  ജോലിയുണ്ട് ,അതിനിടക്കാ  വാര്‍ഷികം  !! എങ്ങനെ പോകാതിരിക്കുംമകള്‍ പഠിക്കുന്ന സ്കൂള്‍..ഭാര്യ  അതെ സ്കൂളില്‍ ടീച്ചറും .ഒരു വിധത്തില്‍  എട്ടുമണിക്ക്   സ്കൂളില്‍ എത്തി

." ഇവളുടെ മുഖത്ത്
  എന്താ കടന്നല്‍  കുത്തിയോ "  ബാഡ്ജും  കുത്തി ഓടി നടക്കുന്ന  ഭാരയെ കണ്ടപ്പോള്‍ എനിക്ക് അങ്ങനാ  തോന്നിയത്

 " അച്ഛന്‍
  താമസിച്ചു വന്നിട്ടാ " .ഹും ഇപ്പോള്‍ എങ്കിലും  എത്തിയത്  ഒരു വിധത്തിലാ !! ഫീല്ട്  വര്‍ക്കിന്റെ  തലവേദന  പീക്കിരി പിള്ളേരെ  “ സ രി ഗ മ “ പഠിപ്പിക്കുന്ന ഇവളോട്‌ പറഞ്ഞിട്ട്  എന്താ ഗുണം  ? എന്തായാലും  മുഖ്യ അതിഥിയുടെ ബോറന്‍ പ്രസംഗം  കഴിഞ്ഞല്ലോ   ഭാഗ്യം  !! നെക്സ്റ്റ്  ഐറ്റം  " മലയാളം  ക്ലാസിക്കല്‍  ബൈ  അനു സുസന്‍  ചെറിയാന്‍

 ".
അച്ഛാ ഇതേ  നമ്മുടെ അനുവാ ,ചെറിയാന്‍ അങ്കിളിന്റെ മോള്‍ . ആഹ ..അനു  ക്ലാസ്സിക്കല്‍ പഠികുന്നുണ്ടോ ? ഉണടച്ചാ . " നിങ്ങള്‍ ഇതെന്തോന്നാ അച്ഛനും മോളും കൂടെ , വെറുതെ  മിണ്ടാതിരുന്നൂടെ ? ഹോ ഇവള്‍ ഇവിടെ  ടീച്ചര്‍ ആണല്ലോ  !!.എന്റെ  ഇരുപ്പു കണ്ടിട്ട് ആകാം മകള്‍ ചോദിച്ചു " അപോ  അച്ഛന്  എ പി ഉണ്ടല്ലേ ? അതെന്താടാ   എ പി ? ....അമ്മയെ പേടി ..ഹ ഹ ഹ .ഭാര്യയുടെ അടുത്ത നോട്ടത്തില്‍ ഞാനും മോളും  വെറും  സ്ടുടെന്റ്സ് ആയി.!!അപ്പോഴേക്കും  അനു സ്ടജില്‍ എത്തി  ,കൊള്ളം നല്ല പച്ച പട്ടു പാവാടയും  ബ്ലൌസും .സത്യം പറയണമല്ലോ  പാട്ട്  മനോഹരം . ഞങ്ങള്‍  ഗ്രീന്‍ റൂമില്‍ ചെന്ന് അനുവിനെ അനുമോദിച്ചു .

തിരിച്ചു വീട്ടിലേക്കു ഡ്രൈവ് ചെയ്യുമ്പോള്‍ എന്റെ ചിന്ത
  മകളെയും  ക്ലാസ്സിക്കല്‍ പഠിപ്പിക്കണം ,അടുത്ത വാര്‍ഷികത്തിന്  ഇതുപോലെ ഒരു പാട്ടും പാടിപ്പിക്കണം  !!

 മകളോട് കാര്യം പറഞ്ഞു  ,അവള്‍  ചെകുത്താന്‍  കുരിശു  കണ്ടതുപോലെ എന്നെ ഒന്ന് നോക്കി  ." ഹും  അച്ഛന് വേറെ ഒന്നും പറയാന്‍ ഇല്ലേ ? എനിക്ക്  പഠിച്ചാല്‍  മതി .

 
അങ്ങനെ അല്ലേടാ ...എന്തേലും ഹോബി വേണം ..മ്യുസിക്ക്  ബെസ്ടല്ലേ? മകള്‍  എന്നിട്ടും ഇന്ത്യ  പാക്‌  അതിര്‍ത്തി ചര്‍ച്ചപോലെ . മോള്‍ കണ്ടില്ലേ  ചെറിയാന്‍ അങ്കിളിന്റെ  മോള്‍ പാടിയതു , ചെറിയാനും അച്ഛനും ഒരേ ഓഫീസില്‍  അല്ലെ ? ഇത് അച്ഛന്റെ  അഭിമാനത്തിന്റെ  പ്രശ്നം അല്ലേടാ ? ആവനാഴിയിലെ  അവസാനത്തെ അന്പ് ഏറ്റു .

ബിന്ദു ...അടുക്കളയില്‍ ജോലിയില്‍
  ആയിരുന്ന   അവളും വന്നു .സംഗതി കേട്ടപോള്‍ " ഇവള്‍ക്ക് ഒട്ടും  മ്യുസിക്ക്  ടേസ്റ്റ് ഇല്ല ,ഉണ്ടായിരുന്നേല്‍ ഞാന്‍ പണ്ടേ പഠിപ്പിക്കില്ലയിരുന്നോ ?, അതെങ്ങനാ  " വിത്ത് ഗുണം  പത്തു ഗുണം എന്നല്ലേ പറയുന്നത് ? . " അതാ ഞാനും പറയുന്നത്  ,എന്റെ ബുദ്ധിയും ,ശക്തിയും ..നിന്റെ സൌന്ദര്യവും  കലാവാസനയും  നമ്മുടെ മോള്‍ക്കും കാണില്ലേ ? " ദേ മനുഷ്യാ  ..പണ്ട്  ബെര്നാട്  ഷാ പറഞ്ഞതുപോലെ  എന്നെകൊണ്ട്‌  പറയിപ്പിക്കല്ലേ ..ഈ പാതിരാത്രിയില്‍ .

 അതെന്താണെന്ന് മകള്‍ക്ക്  മനസിലായില്ല  , എങ്കിലും ബിന്ധുന്റെ അടുത്ത് ഇപ്പോള്‍ സംശയുമായി  ചെന്നാല്‍ ഉണ്ടാകുന്ന ഗുലുമാല്‍  ഓര്‍ത്തിട്ടാവണം അവളും  മിണ്ടാതെ ഇരുന്നു . അച്ഛനും മകളും അവിടെ ഇരുന്നോ   എനിക്ക് ഉറക്കം വരുന്നു .ഡോര്‍  വലിച്ച് അടച്ചു  ഭാര്യ കിടക്കാന്‍ പോയി .
 ഞാന്‍
  ദയനീയമായി  മകളെ നോക്കി . " അച്ഛാ വേറെ ഒരു ടീച്ചറുടെ  അടുത്തെ ആണേല്‍ ഞാന്‍ പഠിക്കാം ,എനിക്ക് പെപ്സിയും ചിപ്സും എന്നും മേടിച്ചു തരണം .ഞാന്‍ സമ്മതിച്ചു .
അങ്ങനെയുള്ള സാധനങ്ങള്‍  മേടിക്കരുത് ,കഴിക്കരുത് ,മകള്‍ക്കും കൊടുക്കരുത്  എന്ന ഭാര്യയുടെ  കല്പന  തല്‍ക്കാലം ഞാന്‍  വിട്ടു .

 ഹോ എനിക്ക് എനിക്ക്
സമാധാനമായി  .രണ്ടു ദിവസത്തിനുള്ളില്‍ ഒരു മാഷിനെയും കണ്ടു പിടിച്ചു . ആള്‍ ബെഹു കേമന്‍  ,റിയാലിറ്റി     ഷോ  സ്പെഷ്യലിസ്റ്റ്  .

 അതെ സാറേ  , കുട്ടിയുമായി വരൂ  വോയിസ്‌ ഒന്ന് നോക്കണം .അടുത്ത ദിവസം തന്നെ മകളെ   പുതിയ പട്ടു പാവാടയും ബ്ലൌസും  ഒക്കെ  ഇടീച്ചു  മാഷിന്റെ ഫ്ലാറ്റില്‍ എത്തി . വിളക്ക് വച്ച്  ,ദക്ഷിണ കൊടുത്തു  മകള്‍ ഇരുന്നതും, ആരോ   .ഊതിക്കെടുതിയതുപോലെ വിളക്കും കെട്ടു. "

 വൈക്കത്തപ്പാ
  ..എന്റെ  ആത്മഗതം കേട്ട് മാഷ് പറഞ്ഞു " സാരില്ല്യ  .. ഫാനിന്റെ  കാറ്റാ. ഞാനും സമാധാനിച്ചു .ഒരു മണിക്കൂര്‍  നേരത്തെ  സ്രെമത്തിനു ശേഷം മാഷ് പറഞ്ഞു . " സാറേ മോള്‍ക്ക്‌  ശ്രുതി  ഒട്ടും അങ്ങ് ചേരുന്നില്ല  അതുകൊണ്ട്  വല്ല  വാദ്യ ഇനം പഠിപ്പിക്കുന്നത്‌ ആയിരിക്കും  നല്ലത് .

 ഹും ഇയാളാണോ
  വല്ല്യ  റിയാലിറ്റി  ഷോ  സ്പെഷ്യലിസ്റ്റ് ? ഒറ്റ നിമിഷംകൊണ്ട്   ,മാഷ്  വെറും ഇയാള്‍ ആയി എനിക്ക് !!.മകള്‍ക്ക് അവള്‍ എന്തോ  ഒരു വല്ല്യ കാര്യം ചെയ്ത ഭാവവും  !!.

തിരിച്ചു
വരുമ്പോള്‍  മുന്‍ധാരണ  അനുസരിച്ചുള്ള പെപ്സിയും ചിപ്സും അവള്‍ മേടിപ്പിച്ചു  .വീട്ടിലെത്തിയതെ ഒരു ചിരിയുമായി ഭാര്യ .

.എന്തായി പോയ കാര്യം
? മകളുടെ അരങ്ങേറ്റം എന്നാ? ഇപ്പോള്‍ ഒരു വഴക്ക് വേണ്ട എന്ന് വിചാരിച്ചു  ഞാന്‍ പറഞ്ഞു ' ബിന്ദു ..നീ ഒരു ചായ എടുക്ക് . വായിച്ചുകൊണ്ടിരുന്ന  " മലയാളം പഴംചൊല്ല് " പുസ്തകം  എനിക്ക് തന്നിട്ട് അവള്‍ അടുക്കളയിലേക്കു പോയി . ഞാന്‍  ആ പുസ്തകം  വെറുതെ ഒന്ന് മറിച്ചു  നോക്കി ......

മത്ത കുത്തിയാല്‍
 … കുമ്പളം മുളക്കുമോ ????????




1 comment:

  1. മത്ത കുത്തി കുമ്പളം ഉണ്ടായിട്ടുണ്ട് മധു...എന്നാല്‍ സ രി ഗ മ പ ത നീ സാ എന്ന് പറയാത്ത ബിന്ദു ഉം മധു ഉം കൂടി കൂടിയാല്‍, ആതിര വയലിന്‍ വായിക്കും ഹല്ലാ പിന്നെ

    ReplyDelete