"ഭാര്യമാരെ സോപ്പിടാന്‍ ചില പൊടിക്കൈകള്‍" ....ചെറിയാന് ഇന്ന്
തകര്‍ക്കുകയാണല്ലോ ,ഓഫീസിലെ ബുദ്ധിജീവി .ചെറിയാന്റെ കയ്യില്‍ എന്തെങ്കിലും
നമ്പരുകള്‍ എന്നും ഉണ്ടാകുമല്ലോ .ഒരു മിനുട്ട് ഞാനും കാതോര്‍ത്തു ."
നിങ്ങള്ക്കിപോള് പഴയ സ്നേഹം ഒന്നും ഇല്ല " ഭാര്യയുടെ പരാതി ഇന്നലെയും
കേട്ടാതാണല്ലോ!! ചെറിയാന് " നമുക്ക് സ്നേഹം ഉണ്ടെന്നു കാണിക്കാന്‍
ഏറ്റവും എളുപ്പ വഴി ഇത്തിരി സംശയം അങ്ങ് വീശുക ....മനസ്സിലായോ ? ഇല്ല
..ഞാന്‍ അറിയാതെ പറഞ്ഞു പോയി .അതൊരു കൂട്ടചിരിക്ക് തിരി കൊളുത്തി . പറ
മാഷെ ജോസും ചെറിയാനെ പ്രോത്സാഹിപ്പിച്ചു .ഒന്ന് മുരടനക്കി ചെറിയാന് "
അതേയ് ഒരു സിഗരട്ടകുറ്റി, അല്ലെങ്കില്‍ ഒരു ലൈറ്റര്‍ കാണിച്ചിട്ട്
..ഇതെവിടെ നിന്ന് ഈ വീട്ടില്‍ വന്നു ? എന്ന് ഒരൊറ്റ ഡയലോഗ് ..ദാ സാറിന്റെ
ഭാര്യ അല്ല സാക്ഷാല്‍ ഇന്ദ്രന്റെ ഭാര്യ പോലും ഫ്ലാറ്റ് ..മൂന്ന് തരം. ഈ
പെണ്ണുങ്ങള് ഒക്കെ പാവങ്ങളാ ..ഇത്തിരി കെയര്‍ കാണിച്ചാല്‍ മതി പിന്നെ
ഒരു പ്രശ്നവും ഇല്ല !! ചെറിയാന് ഒരു മനശാസ്ത്രഞ്ഞനെപോലെ പറഞ്ഞു
.ആര്‍ക്കും എതിര് അഭിപ്രായം ഇല്ലായിരുന്നോ ? എന്തോ ആരും ഒന്നും പറഞ്ഞില്ല
വീട്ടിലേക്കു വരുന്ന വഴി ഒരു സിഗരട്ട് കുറ്റിയും സംഘടിപ്പിച്ചു ..ഹോ
ചെറിയാനെ സമ്മതിക്കണം .നേരെ അടുക്കളയിലേക്കു ചെല്ലാം ,എന്നാലെ വിരട്ടലിനു
ഒരു ഗും കിട്ടു .ഭാഗ്യം മോള് ടൂഷന് കഴിഞ്ഞു വന്നിട്ടില്ല
!!ഒച്ചയുണ്ടാക്കാതെ പതിയെ അടുക്കളയില്‍ എത്തി ........ചെറിയാനെ മനസ്സില്‍
ധ്യാനിച്ച് വാ തുറന്നില്ല " ഇതെന്താ മനുഷേനെ നിങ്ങളുടെ ഷര്‍ട്ടില്‍ " ? ഹോ
..ആ പണ്ടാരം പിടിച്ച പേന ..ലീക്കായിരുന്നോ ? ശെരി ആണല്ലോ ..ഷര്‍ട്ടില്‍
ഒരു ചുവന്ന വലിയ പാട് " സിന്ദൂരം പോലെ ". അതേയ് ...പേന... ലീക്ക്
..ഷര്‍ട്ട് .....ഞാന്‍ നിന്ന് വിക്കി .വീണ്ടും സ്രെമിച്ചു പക്ഷെ
വാക്കുകള്‍ പുറത്തേക്കു വരുന്നില്ല ." അപോ ഇതാ ഓഫീസില്‍ പണി അല്ലെ ? ഭാര്യ
ഉറഞ്ഞു തുള്ളുന്നു ...കണ്ട ഒരുപെട്ടവലുമാരുമായി ശ്രിംഗാരം !!!!
വൈക്കത്തപ്പാ ഇതൊരു എട്ടിന്റെ പണി ആയല്ലോ ." നിങ്ങള്‍ എന്താ മനുഷേനെ
പന്തം കണ്ട പെരുച്ചാഴിയെ പോലെ നില്‍ക്കുന്നത് സിഗരട്ട് കുറ്റിയും
പിടിച്ചു " ...തീര്‍ന്നു ..ചെറിയാനെ ..നിനക്ക് ഞാന്‍ വച്ചിട്ടുണ്ട് .എവിടെ
നിന്നോ ഒരു പാട്ട് കേള്‍ക്കുന്നില്ലേ ? " അവനവന് കുരുക്കുന്ന
കുരുക്കഴിചിടുമ്പോള് ......ഗുലുമാല് ...ഗുലുമാല് !!

ha ha ha
ReplyDelete