എ
എസ് എല്‍ പ്ലീസ് ,,ഗോപികാ മേനോന് .പാതിയോളം എത്തിയ കഷണ്ടി തടവി ഞാന്‍
ആലോചിച്ചു " ഒരു പത്തു " വയസു കുറച്ചു പറയാം !!. ഉടനെ മറുപടി ഇട്ടു 32 എം
കൊച്ചി . എറണാകുളം - ആലുവ ബസ് പോലെ മറുപടി 30 എഫ് കൊച്ചി . ആനന്ദലബ്ദിക്ക്
ഇനി എന്ത് വേണം ?ദാ വരുന്നു അടുത്ത ചോദ്യം ഡു യു ഹവ് എ പിക് ?
വൈക്കത്തപ്പാ ..നരച്ച മുടിയും കഷണ്ടിയും പണി പറ്റിക്കുമോ ? തല്ക്കാലം
പണ്ട് എപ്പോളോ അപേക്ഷ അയച്ച ഒരു സുന്ദരന്റെ ( കണ്ടാല്‍ സിനിമ നടന്
ജയറാമിന്റെ അനുജനെ പോലെ ) ഫോട്ടോ സ്കാന്‍ ചെയ്തു ഇട്ടു. ചോദിക്കാതെ തന്നെ
ഗോപിക നാല് പിക്സ് അയച്ചു .പല പോസില്‍ ,പല ഡ്രെസ്സില്‍ !!.അവളുടെ
മാദക മേനി ..ഹോ എന്താ ഒരു സൌന്ദര്യം !!! വെണ്ണക്കല്‍ ശില്പം പോലെ ..നിറം
പഴുത്ത ഓറഞ്ചിന്റെയോ ? .അതോ മാതളത്തിന്റെയോ ? കത്തുന്ന സൌന്ദര്യം കവി
വാക്കില്‍ പറഞ്ഞാല്‍ ..അത് തന്നെ .... കഴിഞ്ഞ
നാല് മാസത്തോളമായി ഇതൊരു തുടര്‍ക്കഥ , ജി മോള്‍ടെ ( അവളെ ജി മോളെ എന്നും
എന്നെ മഞ്ച് എന്നുമായി ചെല്ലപേരുകള്‍ ) മെസ്സേജുകള്‍ അനുസരിച്ചാണല്ലോ
ഇപ്പോള്‍ എന്റെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും !! അവള് പറയുന്ന
ഡ്രെസ്സ് മാത്രമേ ധരിക്കൂ ,പറയുന്നതെ കഴിക്കു .. ജി മോളും അങ്ങനെ തന്നെ .
എന്റെ ഒരു മെസ്സേജ് അവള്‍ക്കു രാവിലെ കിട്ടണം ..എന്നാലേ ബെഡ്ഡില്‍ നിന്ന്
എണീക്കൂ ..ഞാന്‍ പല തവണ കുറെ ഡ്രെസ്സുകള്‍ മേടിച്ചുകൂട്ടി . ഓണത്തിനും
,ക്രിസ്മസ്സിനും ഓരോ ജോഡി ഡ്രെസ് ആണ് പണ്ടൊക്കെ എടുക്കുന്നത് ..ഭാര്യടെ
മുഖം കറുത്തോ ? എന്തായാലും മകള്‍ ഹാപ്പി " അച്ഛന് നല്ല സ്മാര്‍ട്ട്
ആയിട്ടോ " എന്നൊരു കമെന്റും. .ഒന്ന് നേരില്‍ കാണാന്‍ ഞാ വല്ലതെ മോഹിച്ചു
അങ്ങനെ
കാത്ത് കാത്തിരുന്ന സുദിനം എത്തി .ഇന്നല്ലേ ജിമോളെ കാണാന്‍ പാര്‍ക്കില്‍
ചെല്ലാമെന്നു പറഞ്ഞിരിക്കുനത് . പക്ഷെ അവള് പറഞ്ഞ " പച്ച ഷര്‍ട്ടും കറുത്ത
പാന്റും വെളുത്ത ഷൂസ് " .ബ്ലാക്ക് പാന്റ് ഉണ്ടല്ലോ..ഷൂസും ..പച്ച
ഷര്‍ട്ടും പോകുന്ന വഴി മേടിക്കാം..എന്തായാലും പച്ച ഷര്‍ട്ട് എടുക്കാന്‍
സഹധര്‍മ്മിണി സമതിക്കില്ല ..മകളുടെ കാര്യം കണ്ടു അറിയണം.. കറുത്തിരുണ്ട
എന്റെ മുഖം പച്ച ഷര്‍ട്ടുമായി എങ്ങനെ പ്രതികരിക്കും ? അതും കണ്ടു
അറിയേണ്ടിയിരിക്കുന്നു..പുത്തന്‍ കാര്‍ ഉണ്ടെന്നു ഒരു പുളുവും അടിച്ചല്ലോ
ജിമോളോട്....അത് സാരില്ല റെന്റിനു പുത്തന്‍ ടൊയോട്ട കൊറോള ഒരെണ്ണം എടുക്കാം
. അങ്ങനെ അതും തീരുമാനം ആയി .ഹോ എന്നെ സമ്മതിക്കണം ....ഞാന്‍ അറിയാതെ
പറഞ്ഞു പോയി ...ബൈക്ക്
രേന്റ്റ് കാര്‍ ഓഫീസില്‍ വച്ച് ,പുത്തന്‍ കൊറോള യുമായി പാഞ്ഞു .
എന്തായാലും ഒരു " നല്ല " കാര്യത്തിനു പോകുവല്ലേ , കുട്ടപ്പന്റെ
തട്ടുകടയില്‍ നിന്നും ഒരു ചായ കുടിക്കാം . .ജിമോള്‍ വരാന്‍ സമയവും കുറെ
ബാക്കി . കുട്ടപ്പന്റെ ചായ അതുമായി ഒരു ആത്മ ബന്ധം? ശെരിയാണ്. ,ഒരിക്കല്‍
അവിടെ നിന്ന് ചായ കുടിച്ചവര്‍ ഒക്കെ .. അവിടെ വരുമ്പോള്‍ വീണ്ടും
മോഹിക്കും ..ഒരു ചായ കുടിക്കാന്‍
കുട്ടപ്പന്
ആള് രസികന്‍ തന്നെ . നല്ല വിവരം കമ്പ്യൂട്ടര്‍ ,ഷെയര്‍ മാര്‍ക്കറ്റ്
,പൊളിറ്റിക്സ് എന്നുവേണ്ട ഏതു വിഷയവും സംസാരിക്കും . ഇന്റര്‍നെറ്റ്
,ഓര്‍ക്കുട്ട് ,യാഹൂ ..കീഹൂ എല്ലാം നല്ല മണി മണി പോലെ . ഇതൊക്കെ എങ്ങനെ
പഠിച്ചോ ആവോ ? കണ്ടതേ കുട്ടപ്പന് വിളിച്ചു പറഞ്ഞു " എടാ സാറിന്റെ ചായ
ഞാന്‍ തന്നെ എടുത്തോളാം ..അതാണ് കുട്ടപ്പനും ഞാന്നും ആയിട്ടുള്ള ഇരിപ്പുവശം
. " ഇന്ന് എങ്ങോട്ടാ കുട്ടപ്പാ യാത്ര " ? ഞാന്‍ കുശലം ചോദിച്ചു .."
ഇന്ന് ഞാനും ഉണ്ട് ടൌണിലേക്ക് ..ശെരി .കുട്ടപ്പനേയും കയറ്റി വണ്ടി വിട്ടു
." എന്തൊക്കെ വിശേഷം കുട്ടപ്പാ " ഞാന്‍ വീണ്ടും . ഓ എന്തോ പറയാനാ സാറേ
..ഒരുത്തന് കുറെ നാള് ആയി എന്റെ പുറകെ നടക്കുന്നു ചാറ്റില്‍ ..ഞാന്‍ ഒരു
കള്ള പേരില്‍ ഇട്ടു കുറെ നാള് ആയി കറക്കുന്നു .അഹ ..നീ കൊള്ളാല്ലോ...സാറ്
കേള്ക്കു .." ഞാന്‍
ഒരു ഗോപിക മേനോന് എന്ന് പറഞ്ഞു അയാളെ പറ്റിക്കുന്നു ..ഇന്ന് അയാള്‍ വരും
സുഭാഷ് പാര്‍ക്കില്‍ " പച്ച ഷര്‍ട്ടും ,കറുത്ത പാന്റും ,വെള്ള ഷൂസ് ഒക്കെ
ഇട്ട്. എന്റെ തൊണ്ട വരളുന്നു ..കാര്‍ ഞരങ്ങി നിന്നു. "എന്ത് പറ്റി സാറേ "?.
ഒന്നുമില്ല കുട്ടപ്പാ ..എന്തോ ഒരു സുഖം തോന്നുന്നില്ല ." കുട്ടപ്പന് എവിടാ
പോകേണ്ടത് ?. ".സാറേ ഞാന്‍ പറഞ്ഞില്ലേ സുഭാഷ് പാര്‍ക്ക് ?". ശരി ശരി
..ഒരു വിധത്തില്‍ കുട്ടപ്പനെ സുഭാഷ് പാര്‍ക്കിന്റെ സൈഡില്‍ ഇറക്കി
വിട്ടു .പതിയെ കാര്‍ മുന്‍പോട്ടു എടുക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചു " ഇന്ന്
കുട്ടപ്പന്റെ ചായക്ക് മധുരം കുറവ് ആയിരുന്നോ "..?
അനുഭവം ഗുരു ...
ReplyDeleteഹ ഹ ഹ കൊള്ളാം നിങ്ങള്‍ക്ക് ഇത് തന്നെ വരണം...കുട്ടപ്പനും മധുവും പിന്നെ ഇറെര്നെറ്റ് ഉം എല്ലാരും ഹീറോ
ReplyDelete