Tuesday, June 12, 2012

നുറുങ്ങുകള്‍

നുറുങ്ങുകള്‍


 വാഹനത്തിന്റെ  ഇന്‍ഷുറന്‍സ്‌  രേഖകള്‍  നഷ്ട്ടപ്പെട്ടാല്‍ ....
 ഇന്‍ഷുറന്‍സ്‌
രേഖകള്‍ നഷ്ട്ടപ്പെട്ടാല്‍  ,അത്  നഷ്ട്ടപ്പെടാന്‍  ഇടയായ സാഹചര്യം 
കാണിച്ച്  വിശദമായ ഒരു അപേക്ഷയോടെ  ഇന്‍ഷുറന്‍സ്‌  കമ്പനിക്കു  പോളിസി  ഉടമ
ഡിക്ലാരേശന്‍  നല്‍കണം . നിശ്ചിത  ഫീസടച്ച്  പോളിസിയുടെ  duplicate 
വാങ്ങാവുന്നതാണ് .

40 comments:

  1. സിവില്‍ കോടതികള്‍
    വ്യക്തിയുടെ അവകാശങ്ങള്‍
    സംരെക്ഷിക്കുന്നതിനുള്ള സംവിധാനം ആണ് സിവില്‍ കോടതികള്‍ .ഇതിനെ ഭൂമി
    പരിധിയും , തര്‍ക്കത്തിന്റെ മൂല്യവും അനുസരിച്ച് അഞ്ചായി
    തരംതിരിച്ചിരിക്കുന്നു .

    1) മുന്‍സിഫ്‌ കോടതി -ഒരു ലെക്ഷം രൂപവരെയുള്ള തര്‍ക്കങ്ങളുടെ തീര്‍പ്പ്

    2)സബ് ജഡ്ജ് കോടതി - ഒരു ലെക്ഷത്തിനു മേല്‍ വരുന്ന എല്ലാ ഹര്‍ജികളും , മുന്സിഫിന്റെ വിധിക്ക് വരുന്ന അപ്പീലുകളും

    3)ജില്ലാ കോടതി - നിയമപരമായ പ്രശ്നങ്ങളില്‍ ഉള്ള അപ്പീല്‍

    4) ഹൈക്കോടതി - ജില്ല കോടതിയില്‍ നിന്നുള്ള അപ്പീല്‍ ,റിട്ട് ഹര്‍ജികള്‍

    5) സുപ്രീം കോടതി -റിട്ട് അധികാരം ,സംസ്ഥാനാന്തര തര്‍ക്കങ്ങള്‍ ,കേന്ദ്ര
    സംസ്ഥാന തര്‍ക്കങ്ങള്‍ ,ഭരണഘടന പ്രശ്നങ്ങള്‍ ,ഉപദേശഅധികാരം ,അപ്പീല്‍
    ,അധികാരം തുടങ്ങിയവ..

    ReplyDelete
  2. ക്രിമിനല്‍ കോടതികള്‍ ..

    ഒരാളുടെ ജീവനും സ്വത്തിനും ഹനികരമാകുകയും സമൂഹത്തെ ആകമാനം
    ബാധിക്കുകയും ചെയുന്ന കുറ്റക്രിത്യങ്ങള്‍ക്കുള്ള ശിക്ഷകള്‍ വിധിക്കുകയും ,
    അതിനോടനുബന്ധിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംവിധാനം ആണ്
    ക്രിമിനല്‍ കോടതികള്‍ . ഇത്തരം കുറ്റകൃത്യങ്ങള്‍ വ്യക്തിപരമായാലും
    രാഷ്ട്രത്തിന് എതിര് ആയിട്ടാണ് പരിഗണിക്കപെടുന്നത് .വിധിക്കാവുന്ന
    ശിക്ഷയുടെ അടിസ്ഥാനത്തില്‍ ഇവയും അഞ്ച് ആയി തരാം തിരിച്ചിരിക്കുന്നു .


    1) ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രട്ട്- മൂന്ന് വര്‍ഷത്തില്‍ കവിയാത്ത തടവും 5,൦൦൦ രൂപ യില്‍ കവിയാത്ത പിഴയും .

    2) ജുഡീഷ്യല്‍ മജിസ്ട്രട്ട് - ഏഴു വര്‍ഷത്തില്‍ കവിയാത്ത തടവും 1൦,൦൦൦ രൂപ വരെ പിഴയും .

    3) അസിസ്റ്റന്റ്‌ സെഷന്‍സ് ജഡ്ജു - പത്തു വര്‍ഷത്തില്‍ കവിയാത്ത തടവും പരിധിയില്ലാത്ത പിഴയും .

    4) സെഷന്‍സ് കോടതി - പത്തു വര്‍ഷത്തിനു മേല്‍ തടവും വധ ശിക്ഷയും .

    5) ഹൈക്കോടതി , സുപ്രീംകോടതി - ശിക്ഷാപരിധി നിര്‍ണ്ണയിക്കപ്പെടുന്നില്ല .

    ReplyDelete
  3. കുട്ടികളുടെ കോടതി ..
    ഏഴു വയസിനു താഴെയുള്ള
    കുട്ടികള്‍ കുറ്റം ചെയ്യില്ലെന്നാണ് നിയമം കരുതുന്നത് . പതിനാറു
    വയസില്‍ താഴെയുള്ളവര്‍ മനപൂര്‍വം കുറ്റകൃത്യത്തില്‍ ഏര്‍പ്പെടാന്‍
    കഴിയാത്തവര്‍ ആണെന്നും കരുതപ്പെടുന്നു .അതുകൊണ്ട് ഇവര്‍ക്ക് നല്‍കുന്ന
    പ്രതെയ്ക പരിഗണന പ്രകാരം വധശിക്ഷ ,ജീവപര്യന്തം എന്നിവ ഒഴികെ ശിക്ഷ
    വിധിക്കാവുന്ന കുറ്റങ്ങള്‍ , ചീഫ് ജുഡീഷ്യല്‍ മജിസ്ട്രട്ടു തലത്തിലുള്ള
    പ്രതെയ്ക കോടതി വിചാരണ ചെയ്ത് പരിഹാരപരിശീലനതിനും ,പുനധിവാസതിനും മറ്റും
    അയക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു .മുതിര്‍ന്ന തടവുകാര്‍ക്ക് ഒപ്പം ഇവരെ
    ജയിലില്‍ പാര്‍പ്പിക്കരുത്ന്നും കുട്ടികളുടെ കോടതി നിയമത്തില്‍
    അനുശാസിക്കുന്നുണ്ട് .

    ReplyDelete
  4. ജാമ്യം

    കുറ്റകൃത്യം ചെയ്ത വ്യക്തി വാറണ്ടില്ലാതെ അറസ്റ്റില്‍ ആയാല്‍
    വിട്ടുകിട്ടുന്നതിന് വേണ്ടി നിയമം അനുശാസിക്കുന്ന സംവിധാനം ആണ് ജാമ്യം
    .കുറ്റകൃത്യം ജാമ്യം കിട്ടാവുന്ന വിഭാഗത്തില്‍ പെട്ടതാണെങ്കില്‍ പോലീസ്
    ഓഫീസര്‍ ,കോടതി എന്നിവര്‍ക്ക് ജാമ്യം അനുവദിക്കാം .ഇത്തരം കേസുകളില്‍
    അറസ്റ്റിലായ വ്യക്തി ജാമ്യം കൊടുക്കാന്‍ തയ്യാറായി വന്നാല്‍
    നിര്‍ബന്ധമായും പോലീസ് അല്ലെങ്കില്‍ കോടതി ജാമ്യം അനുവദിക്കേണ്ടതാണ്
    .ജാമ്യം അനുവദിക്കാത്ത കുറ്റകൃത്യങ്ങള്‍ ചെയ്താല്‍ കോടതിക്ക് യുക്തം എന്ന്
    തോന്നിയാല്‍ മാത്രമേ ജാമ്യം കിട്ടുകയുള്ളൂ . സ്ത്രീകള്‍ക്കും
    കുട്ടികള്‍ക്കും , തക്കതായ അസുഖങ്ങള്‍ ഉള്ളവര്‍ക്കും പൊതുവേ ജാമ്യം
    അനുവദിക്കും .

    ReplyDelete
  5. പുതിയ റേഷന്‍ കാര്‍ഡു കിട്ടാന്‍

    താലൂക്ക് സപ്പളെ ഓഫീസില്‍ നിന്നും അഞ്ചു രൂപയ്ക്കു ലഭിക്കുന്ന
    ഫോറത്തില്‍ , തത്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാന
    സര്‍ട്ടിഫിക്കറ്റു , ഏതു കാര്‍ഡില്‍ നിന്ന് പേര് നീക്കം
    ചെയ്യുപ്പെടുന്നുവോ ആ കാര്‍ഡിന്റെ ഉടമയുടെ സമ്മത പത്രം ,റേഷന്‍ കാര്‍ഡു
    എന്നിവയോടൊപ്പം സപ്പളെ ഓഫീസില്‍ ( ഒരേ താലൂക്ക് ആണെങ്കില്‍ ) അപേക്ഷ
    സമര്‍പ്പിക്കണം .

    അന്യതാലൂക്കുകളില്‍ നിന്നോ ,മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ
    വരുന്നവര്‍ അവിടത്തെ റേഷന്‍ കാര്‍ഡു രറദു ആക്കിയതോ ആയ ,അല്ലെങ്കില്‍
    കാര്‍ഡില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടതായോ സാക്ഷ്യപ്പെടുത്തിയ രേഖ
    ഹാജരാക്കണം . ചില സന്ദര്‍ഭങ്ങളില്‍ ജോലിചെയ്ത സ്ഥാപനങ്ങളിലെ സാക്ഷ്യപത്രം
    അല്ലെങ്കില്‍ പഠനസ്ഥാപനങ്ങളിലെ സാക്ഷ്യപത്രവും പരിഗണിക്കും .

    ReplyDelete
  6. കുട്ടികളുടെ പേര് റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ ....

    ജെനനസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് , അല്ലെങ്കില്‍ സ്കൂളില്‍
    നിന്നുള്ള വയസു തെളിയിക്കുന്ന സാക്ഷ്യപത്രം അപേക്ഷയോടോപ്പും സപ്പളെ
    ഓഫീസിര്‍ക്ക് സമര്‍പ്പിക്കണം . അതോടൊപ്പം അപേക്ഷകന്റെയോ കുടുംബഗംങ്ങലുടെയോ
    പേര് വേറെ ഏതെങ്കിലും റേഷന്‍ കാര്‍ഡില്‍ ഉണ്ടെങ്കില്‍ താലൂക്ക് സപ്പളെ
    ഓഫീസില്‍ നിന്ന് ലഭിക്കുന്ന റേഷന്‍ കാര്‍ഡ് സര്രണ്ടാര്‍ സര്‍ട്ടിഫിക്കറ്റു ,
    അല്ലെങ്കില്‍ താലൂക്ക് സപ്പളെ ഓഫീസില്‍ നിന്ന് ആ റേഷന്‍ കാര്‍ഡില്‍
    കുറവ് ചെയ്ത റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റു കൂടി ഹാജരാക്കണം . റേഷനിംഗ്
    ഇനെസ്പെക്ട്ടരുടെ അനെവഷണത്തിന് ശേഷം സപ്പളെ ഓഫീസില്‍ നിന്ന് പുതിയ
    കാര്‍ഡ് കിട്ടും .

    ReplyDelete
  7. ഡ്രൈവിംഗ് ലൈസെന്സ്

    മോട്ടോര്‍ വാഹന വകുപ്പാണ് ഡ്രൈവിംഗ് ലൈസനിനു
    ഉള്ള പരീക്ഷ നടത്തുന്നത് .ആദ്യം ലേനെറുസ് ലൈസന്‍സിന് എടുക്കണം . 16വയസു
    പൂത്തിആയ കുട്ടികള്‍ക്ക് രെക്ഷകര്‍ത്താവിന്റെ സമ്മതപത്രത്തോടൊപ്പം
    ലേനേര്സു ലൈസേന്സിനു അപേക്ഷിക്കാം . 50 c c യില്‍ കൂടുതലുള്ളതും ഗിയര്‍
    ഉള്ളതുമായ വാഹനങ്ങള്‍ ഓടിക്കുവാന്‍ 18 വയസു കഴിഞ്ഞിരിക്കണം .ലേനേര്സു
    ലൈസന്‍സിന് പൂരിപ്പിച്ച നിര്‍ദ്ധിഷ്ട ഫോറത്തിലുള്ള അപേക്ഷ ( ഫോറം രണ്ടു
    ),ഫോറം മൂന്നിന്റെ പൂരിപ്പിച്ച ഒരു കോപ്പി ,ഫോറം ഒന്ന് A യില്‍ മെഡിക്കല്‍
    സര്‍ട്ടിഫിക്കറ്റു ,മേല്‍വിലാസവും വയസും തെളിയിക്കുന്നതിനായി റേഷന്‍
    കാര്‍ഡ് ,സ്കൂള്‍ സര്‍ട്ടിഫിക്കറ്റു ,പാസ്പോര്‍ട്ട്‌ ,വോട്ടര്‍ കാര്‍ഡ്
    ,എന്നിവയില്‍ ഏതെങ്കിലും ഒന്ന് , അഞ്ചു പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ,കണ്ണ്
    ടെസ്റ്റു ചെയ്ത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റു ,നിശ്ചിത ഫീസ്‌ അടച്ച രേസീത്
    എന്നിവ മോട്ടോര്‍ വാഹനവകുപ്പിന്റെ ഓഫീസില്‍ സമര്‍പ്പിക്കണം .ലെനര്സു
    പരീക്ഷയില്‍ 20 ചോദ്യങ്ങള്‍ക്ക് 12 എണ്ണമെങ്കിലും ശെരിയുത്തരം എഴുതണം
    .എഴുത്ത് പരീക്ഷയോ കമ്പ്യൂട്ടറില്‍ മുഖേനെയോ ആകാം പരീക്ഷ .ലെനെര്സു
    ലഭിച്ചു 30 ദിവസത്തിന് ശേഷം ഡ്രൈവിംഗ് ലൈസന്സ് ടെസ്റ്റിനുള്ള തീയതി
    അറിയിക്കും .ടെസ്റ്റില്‍ ജെയിച്ചാല്‍ ലൈസന്സ് ലഭിക്കും .അത് അമ്പതു വയസു
    വരെയോ ഇരുപതു വര്ഷം വരെയോ ഏതാണോ ആദ്യം അതുവരെയാണ് നിലനില്‍ക്കുക
    .കാലാവധിക്ക് ശേഷം അഞ്ചു വര്ഷം കൂടുമ്പോള്‍ പുതുക്കണം . ട്രാന്‍സ്പോര്‍ട്ട്
    വാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്സ് മൂന്ന് വര്‍ഷത്തേക്ക് ആയിരിക്കും
    അനുവദിക്കുക .മിലിട്ടറി ഡ്രൈവിംഗ് ലൈസന്സ് ഉള്ളവര്‍ക്കും , വിദേശ ഡ്രൈവിംഗ്
    ലൈസന്സ് ഉള്ളവര്‍ക്കും ലെനെര്സു ടെസ്റ്റു പാസ്സായാല്‍ മതി (ഡ്രൈവിംഗ്
    ടെസ്റ്റ്‌ ഒഴിവാക്കാം ).. ലൈസന്സ് രേജിസ്ട്രേട്‌ തപാലില്‍ ആയിരിക്കും
    ലഭിക്കുക .

    ReplyDelete
  8. ഡ്രൈവിംഗ് ലൈസന്സ് പുതുക്കാന്‍ ...

    കാലാവധി തീര്‍ന്ന് 30 ദിവസത്തിനകം ലൈസന്സ്
    പുതുക്കേണ്ടത് ആണ് .ഓരോ മൂന്നു കൊല്ലം കൂടുമ്പോഴും പുതുക്കണം .കാലാവധി
    കഴിഞ്ഞു അഞ്ചു വര്ഷം ആയാല്‍ ലൈസന്സ് പുതുക്കി കൊടുക്കുന്നത് അല്ല ,
    വീണ്ടും പുതിയ ലൈസന്സ് എടുക്കേണ്ടി വരും . ഡ്രൈവിംഗ് ലൈസന്സ്
    പുതുക്കുവാന്‍ കാലാവധി കഴിഞ്ഞ ലൈസന്സ് ,ഫോറം 9- ഇല്‍ പുതുക്കാനുള്ള
    അപേക്ഷ ,സാക്ഷ്യപ്പെടുത്തിയ ഒരു പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ,മെഡിക്കല്‍
    സര്‍ട്ടിഫിക്കറ്റു ( സ്വകാര്യ വാഹനങ്ങള്‍ക്ക് ആവശ്യം ഇല്ല ), നിശ്ചിത
    ഫീസ്‌ അടച്ച രേസീത് എന്നിവയോടൊപ്പം ആര്‍ . ടി ഓഫീസില്‍ സമര്‍പ്പിക്കണം

    ReplyDelete
  9. ഡ്രൈവിംഗ് ലൈസന്സ് നഷ്ടപ്പെട്ടാല്‍ .....

    ഡ്രൈവിംഗ് ലൈസന്സ് കളഞ്ഞുപോയതായി പോലിസ് സ്റ്റേഷനില്‍ പരാതി
    നല്‍കുമ്പോള്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റു , അമ്പതു രൂപയുടെ
    മുദ്രപ്പത്രത്തില്‍ നോട്ടറി സാക്ഷ്യപ്പെടുത്തിയ അഫിടവിറ്റൂ, 300 രൂപ
    ഫീസടച്ച രേസീത് എന്നിവയടക്കം R T ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം
    . പരാതിയിലും അപേക്ഷയിലും ലൈസന്‍സിന്റെ നമ്പര്‍ കൃത്യമായി എഴുതണം
    .പുതിയ ലൈസന്സ് അനുവദിക്കും .

    ReplyDelete
  10. ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റ്‌ ....

    ഡ്രൈവിംഗ് ലൈസന്സ് ഉള്ള ഏതു ഇന്ത്യന്‍ പൌരനും ഇന്റര്‍നാഷണല്‍
    ഡ്രൈവിംഗ് പെര്‍മിറ്റിനു അപേക്ഷിക്കാം . സന്ദര്‍ശിക്കുന്ന രാജ്യങ്ങള്‍ ,
    അവിടെ താമസിക്കുന്ന കാലം എന്നിവ വ്യക്തമായി രേഖപ്പെടുത്തി ഇന്ത്യന്‍
    ഡ്രൈവിംഗ് ലൈസന്സ് , അതിന്റെ ഫോട്ടോസ്റ്റ്ടു , മൂന്നു പാസ്പോര്‍ട്ട് സൈസ്
    ഫോട്ടോ ,പാസ്പോര്‍ട്ട്‌ , വിസ ,എയര്‍ ടിക്കറ്റ്‌ എന്നിവയുടെ ഫോടോസ്റ്റ്ടു
    ഉള്‍പ്പടെ ആര്‍ ടി ഒ ക്ക് അപേക്ഷ സമര്‍പ്പിക്കണം . 200 രൂപയാണ് ഫീസ്‌

    ReplyDelete
  11. വാഹനത്തിന്റെ tax രേഖകള്‍ നഷ്ട്ടപ്പെട്ടാല്‍ ..

    വാഹനത്തിന്റെ tax
    രേഖകള്‍ നഷ്ട്ടപ്പെട്ടാല്‍ വാഹനത്തിന്റെ ഉടമയോ , വാഹനം കൈവശം
    വച്ചിരിക്കുന്ന ആളോ , ബന്ധപ്പെട്ട ഓഫീസിര്‍ക്ക് അപേക്ഷ നല്‍കണം .
    അപെക്ഷയോടൊപ്പം രേസ്ജിസ്ട്രശന്‍ സര്‍ട്ടിഫിക്കറ്റും ഹാജരരക്കെണ്ടാതാണ് .

    ReplyDelete
  12. വാഹനത്തിന്റെ ഇന്‍ഷുറന്‍സ്‌ രേഖകള്‍ നഷ്ട്ടപ്പെട്ടാല്‍ ....
    ഇന്‍ഷുറന്‍സ്‌
    രേഖകള്‍ നഷ്ട്ടപ്പെട്ടാല്‍ ,അത് നഷ്ട്ടപ്പെടാന്‍ ഇടയായ സാഹചര്യം
    കാണിച്ച് വിശദമായ ഒരു അപേക്ഷയോടെ ഇന്‍ഷുറന്‍സ്‌ കമ്പനിക്കു പോളിസി ഉടമ
    ഡിക്ലാരേശന്‍ നല്‍കണം . നിശ്ചിത ഫീസടച്ച് പോളിസിയുടെ duplicate
    വാങ്ങാവുന്നതാണ് .

    ReplyDelete
  13. രെജിസ്റ്റര്‍ ചെയ്ത വാഹനത്തിന്റെ ഉടമസ്ഥാവകാശം മറ്റൊരു സംസ്ഥാനത്തിലേക്കു മാറ്റുവാന്‍ .....
    കേരളത്തില്‍ രെജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ ഉടമസ്ഥാവകാശം അന്യ
    സംസ്ഥാനങ്ങളിലേക്ക് മാറ്റുവാന്‍ ഇവിടത്തെ ഓഫീസില്‍ നിന്നും N.O.C
    വാങ്ങേണ്ടതാണ്. അതിനു 28 നമ്പര്‍ ഫോമിന്റെ മൂന്ന് കോപ്പി തയ്യാറാക്കി
    ഒന്നില്‍ അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ചു R T ഓഫീസില്‍ സമര്‍പ്പിക്കണം .ഏതു സംസതാനതെക്കാണോ ഉടമസ്ഥാവകാശം മാറ്റേണ്ടത് അവിടുത്തെ
    രേജിസ്ട്രശന്‍ അതോറിറ്റിയുടെ മേല്‍വിലാസം പൂര്‍ണ്ണമായും കൃത്യമായും
    എഴുതിയിരിക്കണം .രേജിസ്ട്രശന്‍ സര്‍ട്ടിഫിക്കറ്റു , പുക മലിനീകരണ
    നിയന്ത്രണ സര്‍ട്ടിഫിക്കറ്റു , ഇന്‍ഷുറന്‍സ്‌ സര്‍ട്ടിഫിക്കറ്റു ,R C
    ബുക്ക്‌ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ,വാഹനത്തിന്റെ Tax
    അടച്ച രേഖ , ഏതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വാഹനത്തിന്റെ
    പേരില്‍ നിലവില്‍ വായിപ്പ എടുതിട്ടുന്ടെകില്‍ സ്ഥാപനത്തിന്റെ N. O.C , ഷാസി
    നമ്പറിന്റെ പെന്‍സില്‍ പ്രിന്റ്‌ , അതതു പോലീസ് സ്റ്റേഷനില്‍ നിന്ന്
    ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റു എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിരിക്കണം
    . ട്രാന്‍സ്പോര്‍ട്ട് വാഹനമാണെങ്കില്‍ നിലവിലുള്ള പെര്‍മിറ്റു
    സരന്ടെര്‍ ചെയ്യേണ്ടതാണ്.

    ReplyDelete
  14. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് രെജിസ്ട്രേഷന്‍ ലഭിക്കാന്‍ ....

    ഫോം27 ലുള്ള അപേക്ഷ ,ഫോം28 ഇല്‍ ഒറിജിനല്‍ രേജിസ്ടരിംഗ് അധികാരിയില്‍
    നിന്ന് ലഭിച്ച N.O.C ,രേജിസ്ട്രശന്‍ സര്‍ട്ടിഫിക്കറ്റു ,പുകമലിനീകരണ നിയന്ത്രണ
    സര്‍ട്ടിഫിക്കറ്റു ,ഇന്‍ഷുറന്‍സ്‌ സര്‍ട്ടിഫിക്കറ്റു ,മേല്‍വിലാസം
    തെളിയിക്കുന്നതിനുള്ള രേഖ ,ഫോം33 ലുള്ള അപേക്ഷ ( മേല്‍വിലാസം മാത്രം
    മാറ്റുന്നുവെങ്കില്‍),നിശ്ചിത ഫീസ്‌ അടച്ച രേസീത് എന്നിവ ഓഫീസില്‍
    സമര്‍പ്പിക്കണം .ഉടമസ്ഥാവകാശം മാറുന്നുവെങ്കില്‍ ഫോം 29ന്റെ രണ്ടു
    പകര്‍പ്പുകളും ഫോം30 ഉം സമര്‍പ്പിക്കണം

    ReplyDelete
  15. പഴയ വാഹനങ്ങളുടെ രെജിസ്ട്രേഷന്‍ പുതുക്കുവാന്‍ .....

    15 വര്‍ഷമാണ്‌ സൊകാര്യ വാഹനങ്ങളുടെ രെജിസ്ട്രേഷന്‍ കാലാവധി . കാലാവധി
    പൂര്‍ത്തിയാകുന്നതിനുമുന്പു രെജിസ്ട്രേഷന്‍ പുതുക്കുവാനുള്ള അപേക്ഷ
    നല്‍കേണ്ടതാണ് .ഫോം 25 ലുള്ള അപേക്ഷ , ഇന്‍ഷുറന്‍സ്‌ സര്‍ട്ടിഫിക്കറ്റു
    ,പുകമലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റു , രെജിസ്ട്രേഷന്‍
    സര്‍ട്ടിഫിക്കറ്റു , നിശ്ചിത ഫീസ്‌ അടച്ച രേസീത് എന്നിവയടക്കം കാലാവധി
    തീരുന്നതിനു 60 ദിവസങ്ങള്‍ക്കു അകം പരിശോധനക്കായി ഹാജരാക്കേണ്ടത് ആണ്
    .വാഹനം പരിശോധിച്ച് നിയമവിധേയം ആണെന്ന് ബോധ്യപ്പെട്ടാല്‍ രെജിസ്ട്രേഷന്‍
    പുതുക്കി നല്‍കും .

    ReplyDelete
  16. വാഹനത്തിന്റെ ഉടമസ്ഥന്‍ മരിച്ചാല്‍ താമസിയാതെ R T ഓഫീസില്‍ വിവരം
    അറിയിക്കണം .ഉടമസ്ഥന്റെ മരണശേഷം മൂന്ന് മാസം വരെ മാത്രമേ വാഹനത്തിന്റെ
    ഉടമസ്ഥാവകാശം മാറ്റത്തെ ഉപയോഗിക്കാന്‍ പറ്റു. പിന്തുടര്‍ച്ച അവകാശിയുടെ
    പെരിലെക്കാന് വാഹനം മാറ്റുന്നത് എങ്കില്‍ നിശ്ചിത ഫോമില്‍ മരണ
    സര്‍ട്ടിഫിക്കറ്റു , ഉടമസ്ഥത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റു
    ,ഇന്‍ഷുറന്‍സ്‌ സര്‍ട്ടിഫിക്കറ്റു ,രേജിസ്ട്രശന്‍ സര്‍ട്ടിഫിക്കറ്റു
    ,പുകപരിശോധന സര്‍ട്ടിഫിക്കറ്റു ,വയസും വിലാസവും തെളിയിക്കുന്നതിനുള്ള
    സര്‍ട്ടിഫിക്കറ്റു , ഫീസ്‌ അടച്ചതിന്റെ രേസീത് എന്നിവ ഉള്‍പ്പടെ R T ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്

    ReplyDelete
  17. വാഹനത്തിനു ഇഷ്ടപെട്ട നമ്പര്‍ ലഭിക്കാന്‍ ....


    ഇഷ്ടപെട്ട രേജിസ്ട്രശന്‍ നമ്പര്‍ ലഭിക്കാന്‍ വെള്ളക്കടലാസില്‍ R T O
    ക്ക് അപേക്ഷ സമര്‍പ്പിക്കണം . 2000 രൂപയാണ് ഫീസ്‌ .ഒരേ നമ്പറിനു ഒന്നില്‍
    കൂടുതല്‍ ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ ആ നമ്പര്‍ ലേലത്തിലൂടെ മാത്രമേ
    നല്‍കു .ലേലം പിടിച്ച ആള്‍ അന്നുതന്നെ ലേലത്തുക ഓഫീസില്‍ അടക്കണം
    .റിസേര്‍വ് ചെയ്ത ദിവസം മുതല്‍ മൂന്ന് മാസത്തിനകം വാഹനം രെജിസ്റ്റര്‍
    ചെയ്യുന്നതിന് ഹാജരായില്ലെങ്കില്‍ ,റിസര്‍വേഷന്‍ ക്യാന്‍സല്‍ ആവുകയും
    തുക കണ്ടുകെട്ടുകയും ചെയ്യും .

    ReplyDelete
  18. വാഹനത്തില്‍ സൂക്ഷിക്കേണ്ട രേഖകള്‍ .....


    R C ബുക്ക്‌ ,ഇന്‍ഷുറന്‍സ്‌ സര്‍ട്ടിഫിക്കറ്റു , Tax അടച്ച രേസീത് ,കാലാവധി
    കഴിയാത്ത ഡ്രൈവിംഗ് സര്‍ട്ടിഫിക്കറ്റു ,പുകമലിനീകരണ നിയന്ത്രണ
    സര്‍ട്ടിഫിക്കറ്റു എന്നിവ വാഹനത്തില്‍ ഇപ്പോഴും സൂക്ഷിക്കേണ്ടതാണ്
    .ട്രാന്‍സ്പോര്‍ട്ട് വാഹനം ആണെങ്കില്‍ പെര്‍മിറ്റ്‌ ,ഫിട്നെസ്സ്
    സര്‍ട്ടിഫിക്കറ്റു ,ട്രിപ്പ്‌ ഷീറ്റ്,പരാതി പുസ്തകം എന്നിവയും കൂടെ കരുതണം
    .ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ രേഖകള്‍ കാണിക്കേണ്ടതാണ് .

    ReplyDelete
  19. വാഹനം മോഷണം പോയാല്‍ ...


    വാഹനം മോഷണം പോയെന്നു മനസിലായാല്‍ ഉടനെ പോലീസിനെയും ഇന്‍ഷുറന്‍സ്
    കമ്പനിയേയും വിവരം അറിയിക്കണം . പോലീസ് കേസിന്റെ അടിസ്ഥാനത്തില്‍
    ദിപ്രേസിയെഷന്‍ കുറവ് ചെയ്തു വണ്ടിയുടെ മുഴുവന്‍ തുകയും ലഭിക്കും

    ReplyDelete
  20. വാഹനാപകടം സംഭവിച്ചാല്‍ ....

    അപകടം പറ്റിയ ആളിനെ ഉടനെ ആശുപത്രിയില്‍ എത്തിക്കുക്കയും 24
    മണിക്കുരിനുള്ളില്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയും വേണം
    .ഇന്‍ഷുറന്‍സ് കവരെജു ലഭിക്കാന്‍ ,ബന്ധപെട്ട ഇന്‍ഷുറന്‍സ്‌ കമ്പനിയെ
    സമീപിക്കണം .പോലീസ് വേരിഫിക്കേഷനും ഇന്‍ഷുറന്‍സ്‌ കമ്പനിയുടെ ഇന്‍സ്പെക്ഷന്‍ കഴിഞ്ഞു മാത്രമേ വാഹനങ്ങള്‍ അപകട സ്ഥലത്ത് നിന്ന് മാറ്റവു

    ReplyDelete
  21. ഇന്‍ഷുറന്‍സ്

    തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് , കൊമ്പ്രഹെന്സീവ് ഇന്‍ഷുറന്‍സ് എന്നിങ്ങനെ രണ്ടു തരത്തിലാണ് വാഹനം ഇന്സുരു ചെയ്യുക .


    തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്

    മോട്ടോര്‍ വാഹന ആക്റ്റ് പ്രകാരം അപകടം ഉണ്ടായ വ്യക്തിക്കും
    വസ്തുക്കള്‍ക്കും ആണ് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മൂലം സഹായധനം
    ലഭിക്കുന്നത് .ഇരുചക്ര വാഹനങ്ങള്‍ നിമിത്തം ഉണ്ടാകുന്ന വസ്തുനഷ്ടത്തിനു
    പരമാവധി ഒരു ലെക്ഷം രൂപയും , മറ്റു വാഹനങ്ങള്‍ മൂലം ഉണ്ടാകുന്ന
    നഷ്ട്ടത്തിന് പരമാവധി ഏഴര ലെക്ഷം രൂപയും സഹായധനം ആയി ലഭിക്കും
    .വ്യക്തികള്‍ക്ക് ഉണ്ടാകുന്ന നഷ്ടങ്ങള്‍ മതിയായ രേഖകള്‍ സഹിതം
    തെളിയിക്കാനായാല്‍ മുഴുവന്‍ തുകയും ലഭിക്കുന്നതാണ് .ഇതിനു പരിധി
    നിശയിചിട്ടില്ല .ആശുപത്രിയില്‍ വരുന്ന ചികില്സാചിലവിനും തുടര്‍ന്ന്
    ഉണ്ടാകുന്ന സാമ്പത്തീക ബുദ്ധിമുട്ടുകള്‍ക്കും സഹായം ലഭിക്കുന്നതാണ് .

    ReplyDelete
  22. കൊമ്പ്രഹെന്സീവ് ( ഫുള്‍ കവര്‍ ) ഇന്‍ഷുറന്‍സ് ..


    ഇതിന്റെ പരിധിയില്‍ പെടുന്ന വാഹനങ്ങള്‍ക്ക് അപകടം പറ്റിയാല്‍
    വാഹനത്തിനും , അപകടം പറ്റിയ ആളുകള്‍ക്കും നഷ്ടപരിഹാരം ലഭിക്കും വാഹനത്തിന്റെ ശക്തി അനുസരിച്ച് ആണ് ഇതിന്റെ പ്രീമിയം തുക
    നിശ്ചയിക്കുന്നത് .സ്വന്തം അസ്രെധ മൂലം ഉണ്ടാകുന്ന അപകടങ്ങളില്‍ , വാഹനം
    ഓടിക്കുന്ന ആള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ വ്യെവസ്തയില്ല....

    ReplyDelete
  23. നോ ക്ലയിം ബോണസ് ...


    ഇന്‍ഷുര് ചെയ്തിട്ടുള്ള കാലയളവില്‍ അപകടം ഉണ്ടാകാതെയോ , സഹായധനം
    ആവശ്യപ്പെടാതെയോ വരുമ്പോള്‍ പ്രസ്തുത പോളിസി പുതുക്കുന്ന വേളയില്‍
    ലഭിക്കുന്ന ഇളവാണ് " നോ ക്ലയിം ബോണസ് " . ഇത് പരമാവധി 50% വരെ ലഭിക്കും
    .ആദ്യ വര്‍ഷത്തിനു ശേഷം 20% വും , തുടര്‍ന്ന് ഓരോ വര്‍ഷവും 25% ,30% ,35% ,45% അങ്ങനെ 50% വരെ ആണ്
    നോ ക്ലയിം ബോണസ് . ഇതിനിടയില്‍ ക്ലയിം വേണ്ടിവന്നാല്‍ തുടര്‍ന്നുള്ള
    വര്‍ഷത്തില്‍ വീണ്ടും മുഴുവന്‍ തുകക്കുള്ള പ്രീമിയം അടക്കേണ്ടി വരും .
    തേര്‍ഡ് പാര്‍ട്ടി പ്രീമിയത്തിന്റെ തുകക്ക് ഇളവു കിട്ടില്ല .

    ReplyDelete
  24. വാഹനം ഓടിക്കുന്ന ആള്‍ക്ക് അപകടം പറ്റിയാല്‍ ....


    വാഹനം ഓടിക്കുന്ന സമയത്ത് സ്വന്തം അസ്രെധ മൂലം അപകടം ഉണ്ടായാല്‍
    നഷ്ടപരിഹാരം ലഭിക്കുന്നതല്ല .എന്നാല്‍ പേര്‍സണല്‍ അക്കൗണ്ട്‌ സ്കീമില്‍
    അംഗം ആയവര്‍ക്ക് പരമാവധി അഞ്ചു ലെക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിക്കും
    .ഗുരുതരമായ പരിക്ക് അല്ലെന്ക്കില്‍ മരണം സംഭവിച്ചാല്‍ മാത്രമേ ഈ
    നഷ്ടപരിഹാരം ലഭിക്കു . എന്നാല്‍ വാഹനം ഓടിക്കുന്നത് തൊഴിലാളി ആണെങ്കില്‍
    (Taxi or Private Driver ) ഇവരുടെ കേസുകള്‍ ലേബര്‍ ഓഫീസറുടെ പരിധിയില്‍ ആണ് വരിക .നഷ്ട പരിഹാരം
    കണക്കാക്കുന്നത് ലേബര്‍ ഓഫീസര്‍ ആയിരിക്കും .വാഹനങ്ങളുടെ ദിപ്രിസിയെശന്‍
    പോളിസി എല്ലാ വാഹനങ്ങള്‍ക്കും ഉണ്ട് .ഇത് പ്രകാരം വര്ഷാവര്‍ഷങ്ങളിലെ
    മൂല്യ നഷ്ടത്തിന് പരിഹാരം ലഭിക്കുന്നതാണ് .

    ReplyDelete
  25. ഇന്‍ഷുറന്‍സ് അടച്ച രേഖ നഷ്ടം ആയാല്‍ .....


    പോളിസി നഷ്ടപ്പെട്ട സാഹചര്യം , അത് വീണ്ടെടുക്കാനായി നടത്തിയ
    സ്രെമങ്ങള്‍ എന്നിവ കാണിച്ചു ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഒരു ടിക്ലരേശന്‍
    നല്‍കണം .കൂടാതെ നിശ്ചിത ഫീസും ( ഇപ്പോള്‍ ഇരുപതു രൂപ ) അടക്കണം
    .താമസിയാതെ പോളിസിയുടെ ദുപ്ലിക്കെട്ടു ലഭിക്കുന്നതാണ് .

    പുതിയ വാഹനം വാങ്ങുമ്പോള്‍ , ഉപയോഗിച്ചുകൊണ്ടിരുന്ന പഴയ
    വാഹനത്തിന്റെ " നോ ക്ലയിം ബോണസ് " പുതിയ വാഹനത്തിലേക്ക് മാറ്റുവാന്‍
    കഴിയും .അങ്ങനെ പുതിയ വാഹനത്തിന്റെ പ്രീമിയത്തിന് കുറവ് ലഭിക്കുകയും
    ചെയ്യും .ഇന്ത്യയിലെ ഏതു ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയിലും ഇന്ശുവര്‍
    ചെയ്ത വാഹനങ്ങള്‍ പോളിസി ഉടമയുടെ ഇഷ്ടാനുസരണം മറ്റു കമ്പനികളിലേക്ക്
    മാറ്റാവുന്നതാണ് ..

    ReplyDelete
  26. വാഹന അപകടങ്ങള്‍ക്ക് ക്ലയിം കിട്ടാത്ത സാഹചര്യങ്ങള്‍ .....


    * വാഹനം ഓടിക്കുന്ന ആളിന് ലൈസന്സ് ഇല്ലെങ്കില്‍ ..

    * ഡ്രൈവര്‍ മദ്യപിചിരുന്നെങ്കില്‍ .

    * വാഹനത്തിനു അനുവദിച്ചിരിക്കുന്ന പരിധിയില്‍ കൂടുതല്‍ ആളുകളെയോ ,ഭാരമോ ഉണ്ടായിരുന്നെങ്കില്‍ .

    * Tax അടച്ചിട്ടില്ലാത്ത വാഹനമാണെങ്കില്‍ കുടിശിക അടച്ചാല്‍ മാത്രമേ ഇന്‍ഷുറന്‍സ് ക്ലയിം കിട്ടു

    * വാണിജ്യ വാഹനങ്ങള്‍ പെര്‍മിറ്റു ഇല്ലാത്ത സ്ഥലങ്ങളില്‍ ഓടുമ്പോള്‍.

    * വാണിജ്യ ആവശ്യത്തിനു ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍ ബാഡ്ജു ധരിക്കാതെ ഇരുന്നാല്‍ .

    * വാണിജ്യ ആവശ്യത്തിനു ഉപയോഗിക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റു പുതുക്കുകയോ , എടുക്കാതിരിക്കുകയോ ചെയ്താല്‍..

    * അപകടം ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കാതെ സ്വന്തം ചിലവില്‍ റിപ്പെയര്‍ ചെയ്തതിനു ശേഷം ക്ലയിമിന് അപേക്ഷിച്ചാല്‍.

    * വാണിജ്യ ആവശ്യത്തിനു ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റു പുതുക്കാതെ ഇരുന്നാല്‍

    * അപകടം കമ്പനിയെ അറിയിച്ച ശേഷം റിപ്പെയര്‍ ചെയ്യാതെ വ്യാജ ബില്ലുകള്‍ നല്‍കിയാല്‍..

    * പോല്സിയില്‍ പറയുന്ന ഭൂമിശാസ്ത്ര പരിധിക്കു അപ്പുറം വാഹനം കൊണ്ടുപോയാല്‍.

    * എന്ത് ആവശ്യത്തിനു ആണോ വാഹനം വാങ്ങിയത് ,അതിനു വിപരീതമായി വാഹനം ഉപയോഗിച്ചാല്‍

    * വാഹന വില്‍പ്പനക്ക് ശേഷം രേജിസ്സ്ട്രശന്‍ മാറ്റിയ തീയതി മുതല്‍ 14 ദിവസത്തിനകം പോളിസി മാറ്റിയില്ലെങ്കില്‍ .

    ReplyDelete
  27. വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാന്‍ ..

    വാഹനം രജിസ്ടര്‍ ചെയ്ത സംസ്ഥാനത്തില്‍ തന്നെയാണ് വാഹനം
    വില്‍ക്കുന്നത് എങ്കില്‍, വില്‍ക്കുന്ന വ്യക്തി ( ഉടമ ) 14 ദിവസത്തിനകം
    പ്രതെയ്ക ഫോറത്തില്‍ വാഹനം കൈമാറിയ വിവരംR T O ക്ക് സമര്‍പ്പിക്കേണ്ടതാണ്
    .രേഖയുടെ ഒരു കോപ്പി വാഹനം വാങ്ങിയ ആള്‍ക്കും നല്‍കണം .സംസ്ഥാനത്തിന്
    പുറത്താണ് വാഹനം രേജിസ്സ്ടര്‍ ചെയ്യുന്നതെങ്കില്‍ 45 ദിവസങ്ങള്‍ക്കു
    ഉള്ളില്‍ 48 വകുപ്പ് അനുസരിച്ച് N O C യോടുകൂടി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ രേഖാമൂലം
    അറിയിക്കണം . വാഹനം സ്വന്തം ആക്കിയ വ്യക്തി 30 ദിവസത്തിനുള്ളില്‍
    രേജിസ്സ്ട്രശന്‍ സര്‍ട്ടിഫിക്കറ്റും ,ഫീസും ,വാഹനം വിലക്ക് തന്ന
    വ്യക്തിയുടെ വിവരങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥന് സമര്‍പ്പിച്ചു വാഹന
    കൈമാറ്റ വിവരം രേഖാമൂലം എഴുതി വാങ്ങേണ്ടതാണ് .

    ReplyDelete
  28. വാഹനം വില്‍ക്കുമ്പോള്‍ ശ്രെദ്ധിക്കേണ്ട കാര്യങ്ങള്‍ ...


    വാഹനവില്‍പ്പന R . C ബുക്കില്‍ രേഖപ്പെടുത്തിയിരിക്കണം .അതതു സംസ്ഥാനത്ത്
    തന്നെയാണ് ക്രെയവിക്രെയമെങ്കില്‍ ഫോം29- ഇല്‍ വാഹനം കൈമാറ്റം ചെയ്യുന്നതിനായി
    ,വാഹനം രേജിസ്സ്ടര്‍ ചെയ്തിരിക്കുന്ന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം
    .വാങ്ങുന്ന ആളുടെ ഒപ്പും മേല്‍വിലാസവും തെളിയിക്കുന്ന രേഖകളും സഹിതം ഫോം 30-
    ഇല്‍ എല്ലാ നടപടിക്രെമങ്ങള്‍ക്കും ശേഷം " റി അസൈന്‍ " ചെയ്തു R.C ബുക്കില്‍
    രേഖപ്പെടുത്തിയെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ വാഹനവും രേഖകളും
    കൈമാറാവു..

    ReplyDelete
  29. പാചക വാതക കണക്ഷന്‍ ലഭിക്കാന്‍ ..


    ഓയില്‍ കമ്പനികളുടെ അന്ഗീകൃത എജന്‍സ്യില്‍ നിന്ന് പുതിയ ഗ്യാസ് കണക്ഷന്‍
    ലഭിക്കാന്‍ ,റേഷന്‍ കാര്‍ഡും ,അതിന്റെ ഒന്നും ,നാലും പേജിന്റെ
    കോപ്പികളുമായി അടുത്തുള്ള ഏജന്‍സിയെ സമീപിക്കുക .ഈ രേഖകള്‍ പ്രസ്തുത
    ഏജന്‍സിയുടെ പരിധിയിലാണ് അപേക്ഷകന്‍ താമസിക്കുന്നത് എന്ന് തെളിയിക്കാന്‍
    വേണ്ടിയാണ് .അവര്‍ പുതിയ കണക്ഷന്‍ ബുക്ക്‌ ചെയ്തതിന്റെ സീരിയല്‍
    നമ്ബരോടുകൂടിയ രേജിസ്സ്ട്രശന്‍ രേസീത് തരും .ഇതിനു പ്രതെയ്ക അപേക്ഷ ഫോറമോ
    ഫീസോ ഇല്ല .ഗാസിനു വേണ്ടി ബുക്ക്‌ ചെയ്ത വിവരം റേഷന്‍ കാര്‍ഡില്‍
    രേഖപ്പെടുത്തും .ക്രെമം അനുസരിച്ച് ഗ്യാസ് കണക്ഷന്‍ റിലീസ് ചെയ്യുമ്പോള്‍ "
    സര്‍ട്ടിഫിക്കറ്റു ഓഫ് പോസ്റ്റിംഗ് " വഴി അപേക്ഷകനെ വിവരം അറിയിക്കും
    .ഒരു സിലിണ്ടര്‍ കിട്ടിയാല്‍ രണ്ടാമത്തെ സിലിണ്ടറിന് ഉടനെ ബുക്ക്‌ ചെയ്യാം
    .സ്റ്റോക്ക്‌ വരുന്നത് അനുസരിച്ച് റീഫില്‍ വിതരണം ചെയ്യും .ഒരു നിറച്ച
    സിലിണ്ടര്‍ കിട്ടിയാല്‍ അടുത്ത ദിവസം മാത്രമേ പിന്നീടുള്ള രീഫില്ലിനു
    ബുക്കിങ്ങ് എടുക്കുകയുള്ളൂ .കസ്ടമരിന്റെ ആവശ്യാനുസരണം സ്ഥിരമായി ഗോടൌണില്‍
    നിന്ന് " കാഷ് & ക്യാരി " വ്യവസ്ഥയില്‍ എല്ലാ രീഫില്ലുകളും നേരിട്ടു
    ഏജന്‍സി ഓഫീസില്‍ പണം അടച്ചു എടുക്കാവുന്നതാണ് .ആതിനു അഞ്ചു രൂപ രിബെട്ടും
    ലഭിക്കും .വീട്ടില്‍ ഡെലിവറി കിട്ടുന്ന രീഫില്ലുകള്‍ക്ക് ഇത് ബാധകം അല്ല .

    ReplyDelete
  30. ഗ്യാസ് കണക്ഷന്‍ സ്ഥലമാറ്റം ചെയ്യുവാന്‍ ...


    ഒരു സ്ഥലത്തെ ഏജന്‍സിയില്‍ നിന്ന് മറ്റൊരു സ്ഥലത്തെ ഏജന്‍സിയിലേക്ക്
    കണക്ഷന്‍ മാറ്റുന്നതിന് പഴയ സിലിണ്ടറും രഗുലെട്ടരും തിരികെ ഏല്‍പ്പിച്ചു ,
    പുതിയ വിതരണക്കാരന് കൊടുക്കാനുള്ള " Transfer Voucher " കൈപ്പറ്റുക . ഈ Voucher പുതിയ ഏജന്‍സിയില്‍
    കൊടുക്കണം .ആവശ്യപ്പെട്ടാല്‍ റേഷന്‍ കാര്‍ഡും കാണിക്കണം .


    സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥലമാറ്റം അറിയിച്ച ഉടനെ കണക്ഷന്‍ ലഭിക്കുന്നതാണ്


    * ഗ്യാസ് ഏജന്‍സിയുടെ store നിന്ന് അഞ്ചു കിലോമീറ്റര്‍ പരിധിയിലാണ് ഉപഫോക്താവ് എങ്കില്‍ പാചക വാതകം വീട്ടില്‍ എത്തിക്കാന്‍ യാതൊരു വിധ ട്രന്‍സ്പ്പോര്ട്ടിംഗ്
    ഫീസും നല്‍കേണ്ടതില്ല 5 മുതല്‍ 10 വരെ16 രൂപയും ,10മുതല്‍ 15വരെ21 രൂപയും , 15-20വരെ26 രൂപയും
    ,20-25വരെ 31രൂപയും ഏജന്‍സികള്‍ക്ക് Transportation Charge നല്‍കണം .
    -----------------------------------------------------

    ReplyDelete
  31. പാസ്പോര്‍ട്ട് ലഭിക്കാന്‍ ......


    അപേക്ഷ ഫോമിന്റെ വില 10രൂപയാണ് .പാസ്പോര്‍ട്ട് ഓഫീസില്‍ നിന്നോ ഹെഡ്
    പോസ്റ്റ്‌ ഓഫീസില്‍ നിന്നോ വാങ്ങവുന്നതാണ് .അപേക്ഷാ ഫോമിന്റെ
    ഫോട്ടോസ്ടാട്ടു കോപ്പിയും സ്വീകാര്യമാണ് .

    അപേക്ഷകന്‍ നേരിട്ട് ആണ് ഹാജരാകുന്നതെങ്കില്‍ സര്‍ട്ടിഫിക്കറ്റുകളുടെ
    ഒറിജിനല്‍ ഹാജരാക്കണം . അപേക്ഷയോടൊപ്പം S S L C ബുക്കിന്റെ ഒന്നും മൂന്നും
    പേജുകളുടെ കോപ്പി /റേഷന്‍ കാര്‍ഡു /ഇലക്ഷന്‍ കമ്മീഷ്ണറുടെ
    വോട്ടര്‍ഐടന്റിട്ടി കാര്‍ഡു / Electricity bill/Telephone bill/Bank account/പേരെടുത്ത കമ്പനികളുടെ നിയമന ഉത്തരവ് ഇവയില്‍
    ഏതെങ്കിലും ഒന്നിന്റെ മൂന്നു ഫോട്ടോസ്ടാട്ടു കോപ്പികള്‍ വീതം
    സമര്‍പ്പിക്കണം .ഒരു കോപ്പിയില്‍ അപേക്ഷകന്‍ ഒപ്പിടണം .പാസ്പോര്‍ട്ട് സൈസ്
    ഫോട്ടോയുടെ കോപ്പികള്‍ 8 വേണം ,അതില്‍ രണ്ടു എണ്ണത്തില്‍ അപേക്ഷകന്റെ ഒപ്പും
    മേല്‍വിലാസവും ഉണ്ടായിരിക്കണം .
    സാധാരണഗതിയില്‍ 45 ദിവസങ്ങള്‍ക്കു അകം
    പാസ്പോര്‍ട്ട് ലഭിക്കുന്നതാണ് .താമസം നേരിടുന്ന പക്ഷം രേസീതുമായി ഓഫീസില്‍
    അന്വീഷിക്കവുന്നതാണ് .പോലീസ് കേസ് ഉള്ളവര്‍ക്ക് പാസ്പോര്‍ട്ട്
    ലഭിക്കുകയില്ല

    ReplyDelete
  32. പാസ്പോര്‍ട്ട് പെട്ടന്ന് ലഭിക്കാന്‍ ...


    പാസ്പോര്‍ട്ട് അടിയന്തിരമായി ലഭിക്കാന്‍ ഉള്ള ഈ പദ്ധതി " തല്കാല്‍ സ്കീമു
    " എന്നാണ് അറിയപ്പെടുന്നത് .തിരിച്ചറിയല്‍ കാര്‍ഡു ./ഡ്രൈവിങ്ങ് ലൈസന്സ്
    /പാന്‍ കാര്‍ഡു ഇവയില്‍ ഏതെങ്കിലും ഒന്നിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ
    കോപ്പി ,മൂന്നു ഫോട്ടോകള്‍ ,റേഷന്‍ കാര്‍ഡു ,ബാങ്ക് പാസ്ബുക്ക് ,അമ്പതു
    രൂപയുടെ മുദ്രപ്പത്രത്തില്‍ നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്ങുമൂലം
    എന്നിവ അപേക്ഷയോടൊപ്പം നല്‍കണം .2500 രൂപയാണ് ഫീസ് .അപേക്ഷ
    സമര്‍പ്പിക്കുമ്പോള്‍ ഒറിജിനല്‍ രേഖകള്‍ കാണിക്കണം

    ReplyDelete
  33. എന്താണ് ആധാര്‍


    അഞ്ചു
    വയസ്സ് പൂര്‍ത്തിയായ ഓരോ ഇന്ത്യക്കാരനും ഇന്ത്യക്കാരിക്കും പന്ത്രണ്ടക്ക
    നമ്പര്‍. ജനിച്ചു വീണയുടനും ആധാര്‍ ഉണ്ടാക്കാം.പക്ഷെ അച്ഛന്റെയും
    അമ്മയുടെയും ആധാര്‍ നമ്പര്‍ ആധാരമാക്കിയായിരിക്കും കുട്ടിക്ക് നമ്പറിടുക
    എന്നുമാത്രം.

    ഫോട്ടോ,പത്ത് വിരലിന്റെയും അടയാളം,രണ്ടുകണ്ണിലെയും
    കൃഷ്ണമണിയുടെ ചിത്രം,ജനനത്തീയതി,വിലാസം,ഫോണ്‍ നമ്പര്‍,പാന്‍ നമ്പര്‍
    തുടങ്ങി ഒരാളെക്കുറിച്ചുളള വിവരങ്ങളെല്ലാം ആധാറില്‍ ചേര്‍ക്കും.

    ബാങ്ക്,പാസ്‌പോര്‍ട്ട്,ഡ്രൈവിങ്
    ലൈസന്‍സ്,പാന്‍ കാര്‍ഡ് തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം ആധാര്‍ നമ്പര്‍
    മാത്രംമതി.നിങ്ങളുടെ നമ്പര്‍ ഓണ്‍ലൈനില്‍ അടിച്ച് ആവശ്യമുള്ളയാള്‍ക്ക്
    പരിശോധിക്കാം. ഇരുപത്തിനാലുമണിക്കൂറും ഈ സേവനം ലഭ്യമായിരിക്കും. എപ്പോഴും
    എവിടെയും എങ്ങിനെയും നിങ്ങള്‍ തിരിച്ചറിയപ്പെടുന്നു.അതാണ് ആധാര്‍...
    അതുണ്ടെങ്കില്‍ മറ്റെല്ലാം മറന്നേക്കൂ...

    ReplyDelete
  34. എന്തിനാണ് ആധാര്‍


    മതത്തിന്റെയും
    ജാതിയുടേയും പേരില്‍ മനുഷ്യരെ തരംതിരിക്കുന്നത് ആധാര്‍ നമ്പര്‍ വരുന്നതോടെ
    പൂര്‍ണമായും ഒഴിവാക്കാനാകും. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും
    അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഒഴിവാക്കാം. ആളുകളെ മേഖലകളുടെയും
    സംസ്ഥാനത്തിന്റെയും പേരില്‍ തരം തിരിക്കുന്ന രീതി ഇല്ലാതാകും.
    സ്വകാര്യപൊതുമേഖലാ വ്യത്യാസമില്ലാതെ ഉപഭോക്താവിന് സേവനം ലഭ്യമാകും.

    അന്യസംസ്ഥാനങ്ങളില്‍
    കുടിയേറുന്നവര്‍ക്ക് തിരിച്ചറിയല്‍ രേഖ പലപ്പേഴും
    പ്രശ്‌നമാകാറുണ്ട്.അവിടെയാണ് ആധാറിന്റെ പ്രസക്തിയേറുന്നത്. നമ്മുടെ
    നാട്ടില്‍ ജോലിക്കെത്തുന്ന തമിഴനും കര്‍ണാടകക്കാരനും ബീഹാറിയും കീശയില്‍
    ആധാര്‍ കരുതിയാല്‍ അത് അവര്‍ക്കും നമുക്കും നല്‍കുന്ന സുരക്ഷിതത്വം
    ഒന്നുവേറെത്തന്നെയല്ലേ?

    ReplyDelete
  35. എവിടെ കിട്ടും ആധാര്‍


    കേരളത്തില്‍
    ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പാണ് പദ്ധതി
    ജനങ്ങളിലെത്തിക്കുന്നത്.ഗ്രാമങ്ങളില്‍ അക്ഷയയും നഗരങ്ങളില്‍ കെല്‍ട്രോണും
    സ്‌കൂളുകളില്‍ ഐ.ടി.അറ്റ് സ്‌കൂളുമാണ് അപേക്ഷ സ്വീകരിച്ച് നമ്പര്‍ നല്‍കുക.
    തിരിച്ചറിയല്‍ രേഖയും വിലാസം തെളിയിക്കാനുള്ള രേഖയുമാണ് അപേക്ഷയോടൊപ്പം
    നിര്‍ബന്ധമായും നല്‍കേണ്ടത്. രേഖകള്‍ സ്‌കാന്‍ ചെയ്ത് ഭാവിയിലെ ആവശ്യത്തിന്
    നമ്പറിനൊപ്പം സൂക്ഷിക്കും. ജില്ലാ പ്ലാനിങ് ഓഫീസറുടെ അംഗീകാരത്തോടെ
    വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രേഖകള്‍ പരിശോധിച്ച്
    സാക്ഷ്യപ്പെടുത്താന്‍ നിയമിക്കും.തിരിച്ചറിയല്‍
    രേഖയൊന്നുമില്ലാത്തവര്‍ക്കും ആധാര്‍ കിട്ടും. സ്ഥലത്തെ ജനപ്രതിനിധി
    പരിചയപ്പെടുത്തിയാല്‍ മതി. പക്ഷെ ജനപ്രതിനിധിക്ക് ആധാര്‍
    ഉണ്ടായിരിക്കണം.ഓരോ സ്ഥലത്തും അപേക്ഷ വിതരണം ചെയ്യുന്നതും ഫോട്ടോ
    എടുക്കുന്നതും മറ്റുമുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ വഴി ജനങ്ങളെ അറിയിക്കും.
    അപേക്ഷിച്ച് 60-90 ദിവസങ്ങള്‍ക്കുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി നമ്പര്‍
    നല്‍കാനാണ് പരിപാടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നേതൃത്വം നല്‍കുന്ന
    സമിതികള്‍ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപവത്കരിക്കും. ജില്ലാകളക്ടര്‍
    വര്‍ക്കിങ് ചെയര്‍മാനായിരിക്കും

    ReplyDelete
  36. എന്തിനും ഏതിനും ആധാര്‍


    പൊതു
    വിതരണ മേഖല,വളംഇന്ധന വിതരണം,സബ്‌സിഡി വിതരണം, ആരോഗ്യ ഇന്‍ഷൂറന്‍സ്,
    തൊഴിലുറപ്പ് പദ്ധതി, ബാങ്ക് അക്കൗണ്ട്, പാസ്‌പോര്‍ട്ട്,ഡ്രൈവിങ് ലൈസന്‍സ്,
    പാന്‍ കാര്‍ഡ്, ടെലിഫോണ്‍, എല്‍.ഐ.സി.,സെന്‍സസ് തുടങ്ങി എന്ത്
    ആവശ്യങ്ങള്‍ക്കും ആധാര്‍ നമ്പര്‍ മതിയാകും.ഇന്ത്യയില്‍ 60ശതമാനം പേരും
    ബാങ്കിങ് മേഖലയ്ക്ക് പുറത്താണെന്നാണ് കണക്കുകള്‍. ആധാറിനൊപ്പം ഒരു
    ദേശസാത്കൃത ബാങ്കിന്റെ അക്കൗണ്ടുനല്‍കാനും അധികൃതര്‍ പദ്ധതി
    തയ്യാറാക്കുന്നുണ്ട്. രാജ്യത്ത് ദാരിദ്രരേഖയ്ക്കു താഴെയുള്ള 45ശതമാനം
    കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡില്ലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
    അവര്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ പലരും തട്ടിയെടുക്കുകയാണ്. ആധാര്‍
    വരുന്നതോടെ സബ്‌സിഡിയും ആനുകൂല്യങ്ങളും കൃത്യമായി കിട്ടേണ്ടവര്‍ക്ക്
    കിട്ടുന്ന സ്ഥിതിവരും. ബയോമെട്രിക്ക് സംവിധാനത്തിലൂടെ തയ്യാറാക്കുന്ന
    നമ്പറായതിനാല്‍ വ്യാജ കാര്‍ഡുകള്‍ പൂര്‍ണമായും ഇല്ലാതാക്കാനാകും.നിലവിലുള്ള
    രേഖകളിലെ തട്ടിപ്പും ഇരട്ടിപ്പും ഒഴിവാക്കാനാകും.


    വിവരങ്ങള്‍ പരസ്യമാക്കില്ല


    ആധാറിനു
    വേണ്ടി നല്‍കുന്ന വിവരങ്ങള്‍ പരസ്യപ്പെടുത്തുകയില്ല. വിവരങ്ങള്‍ ചോര്‍ത്തി
    തിരിച്ചറിയല്‍ കാര്‍ഡ് ദുരുപയോഗം തടയുന്നതിനാണിത്. ഓണ്‍ലൈനില്‍ നമ്പര്‍
    അടിച്ചുകഴിഞ്ഞാല്‍ അതെ അല്ലെങ്കില്‍ അല്ല എന്ന വിവരം മാത്രമേ
    തെളിയുകയുള്ളൂ. സ്വകാര്യത സംരക്ഷിക്കാനാണ് ഈ ക്രമീകരണം. എന്നാല്‍ നമ്പര്‍
    ഉപയോഗിച്ച് ഒരാള്‍ക്ക് സ്വന്തം വിവരങ്ങള്‍ കാണാന്‍ സംവിധാനവും
    ഉണ്ടായിരിക്കും.

    ReplyDelete
  37. പണം കൈമാറാനും ആധാര്‍

    ഒരു
    ആധാര്‍ നമ്പറില്‍ നിന്ന് മറ്റൊരു നമ്പറിലേക്ക് ബാങ്കുകള്‍ വഴി പണം
    കൈമാറാനുള്ള പദ്ധതിയും ഭാവിയില്‍ ആസൂത്രണം ചെയ്യുന്നുണ്ട്. മൈക്രോ
    എ.ടി.എം.ഉപയോഗിച്ചുള്ള ഇത്തരം പദ്ധതി പാവങ്ങള്‍ക്കാണ് ഏറെ ഗുണം ചെയ്യുക.
    ഉദാഹരണത്തിന് തൊഴിലുറപ്പ് പദ്ധതിയിലെ കൂലി ജോലിക്കാരുടെ അക്കൗണ്ടിലേക്ക്
    നേരിട്ട് നല്‍കാം. അക്കൗണ്ടിലെ പണമുപയോഗിച്ച് വാങ്ങുന്ന സാധനങ്ങളുടെ തുക
    വ്യാപാരിയുടെ അക്കൗണ്ടിലേക്ക് മാറ്റാനും ആധാര്‍ മതിയാകും. പാവങ്ങളും ആധാര്‍
    വഴി സ്മാര്‍ട്ടാകാനൊരുങ്ങുകയാണ്...ഒരു ചെയ്ഞ്ച് ആര്‍ക്കാണിഷ്ടമില്ലാത്തത് ?

    സംസ്ഥാനത്ത് തിരുവനന്തപുരം, ആലപ്പുഴ, വയനാട്, പത്തനംതിട്ട, കൊല്ലം, കാസര്‍കോട് ജില്ലകളിലാണ് ആധാര്‍ പദ്ധതി തുടങ്ങിയിരിക്കുന്നത്.

    ReplyDelete
  38. മധു ഒരു സര്‍വ വിവരവും ഉള്ള ആള് ആണോ?എന്റൊമ്മോ എന്റെ ഫ്രണ്ട് നു ഒക്കെ ഇത്ര വിവരമോ ?

    ReplyDelete
  39. മധു ഒരു പാട് നന്ദിയുണ്ട്. പല വിവരങ്ങളും ഞാന്‍ മുമ്പ് അന്വേഷിച്ചിരുന്നു. നന്ദി

    ReplyDelete
  40. Stiletto Titanium Hammer and The Tic Tac
    Stiletto Titanium Hammer and The Tic Tac. From the world's microtouch trimmer largest ford titanium craft brewery, titanium cerakote Stiletto are now titanium watch in the world's titanium screws largest craft brewery!

    ReplyDelete